Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘യുവതീപ്രവേശന വിധി അന്തിമമല്ല’ ; ചീഫ് ജസ്റ്റിസ്

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Dec 6, 2019, 06:43 am IST
inKerala

 

ന്യൂദല്‍ഹി: ശബരിമലയിലെ യുവതീപ്രവേശന വിധി അന്തിമമല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ. ശബരിമല വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയിലാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ 2018ലെ യുവതീപ്രവേശന വിധി നിലനില്‍ക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ പരാമര്‍ശം. ശബരിമല ദര്‍ശനത്തിനായി സംരക്ഷണം തേടി വിവാദ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശമെന്നത് ശ്രദ്ധേയമായി. 

മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയില്‍ കയറാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങാണ് ഇന്നലെ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. കഴിഞ്ഞ വര്‍ഷം ശബരിമലയില്‍ പോകാന്‍ തുനിഞ്ഞ  ബിന്ദു അമ്മിണിക്ക് ഇത്തവണയും മലയില്‍ പോകേണ്ടതുണ്ടെന്നും അതിനായി സംരക്ഷണം ആവശ്യമാണെന്നും ഇന്ദിരാ ജയ്‌സിങ് വാദിച്ചു. സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്തവണയും പോകാന്‍ ശ്രമിച്ചതെങ്കിലും ചിലര്‍ ബിന്ദു അമ്മിണിയെ ആക്രമിച്ചതായും അവര്‍ കോടതിയില്‍ പറഞ്ഞു. ആസിഡ് ആക്രമണമാണ് അവര്‍ക്ക് നേരെ ഉണ്ടായതെന്നും ഇന്ദിരാ ജയ്‌സിങ് കോടതിയില്‍ പറഞ്ഞു. 

ആരാണ് ആക്രമിച്ചതെന്ന് ചീഫ് ജസ്റ്റിസ് തിരികെ ചോദിച്ചപ്പോള്‍ ചില സ്വകാര്യ വ്യക്തികളെന്നായിരുന്നു മറുപടി. ആസിഡ് പോലുള്ള ചില രാസവസ്തുക്കള്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസ് വളപ്പില്‍ വെച്ചാണ് ബിന്ദു അമ്മിണിക്ക് നേരേ സ്‌പ്രേ ചെയ്തത്. പോലീസ് ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നില്ല. 2018ലെ യുവതീപ്രവേശന വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല കയറാന്‍ ബിന്ദു അമ്മിണിക്ക് സംരക്ഷണം നല്‍കണം. കഴിഞ്ഞ വര്‍ഷത്തെ അഞ്ചംഗ ബെഞ്ചിന്റെ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തിട്ടില്ല, ഇന്ദിരാ ജയ്‌സിങ് വാദത്തിനിടെ പറഞ്ഞു. 

ഇതിന് മറുപടിയായാണ്, 2018ലെ വിധി അന്തിമ വാക്കല്ലെന്ന് ചീഫ് ജസ്റ്റിസ് വിശദീകരിച്ചത്. വിഷയം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വിട്ടിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തുടര്‍ന്ന് 2018ലെ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തിട്ടില്ലെന്നും പുനപ്പരിശോധനാ ഹര്‍ജി പരിഗണിക്കവെ സ്റ്റേ സംബന്ധിച്ച് ഒന്നും ഉത്തരവില്ലെന്നും ഇന്ദിരാ ജയ്‌സിങ് വിശദീകരിക്കാന്‍ നോക്കിയെങ്കിലും ക്രിസ്തുമസ് അവധിക്ക് ശേഷം കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. ശബരിമല ക്ഷേത്രം അപ്പോഴേക്കും അടയ്‌ക്കുമെന്നും സമാന ആവശ്യവുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജി അടുത്ത ആഴ്ച കേള്‍ക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഇന്ദിരാ ജയ്‌സിങ് ചൂണ്ടിക്കാട്ടിയപ്പോള്‍ ബിന്ദു അമ്മിണിയുടെ ഹര്‍ജിയും അപ്പോള്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.