Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജൈനസമ്പ്രദായം

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Dec 3, 2019, 05:36 am IST
inSamskriti

ജൈനസമ്പ്രദായത്തിന് ഇന്നു നാം കാണുന്ന ഘടന നല്‍കിയത് വര്‍ദ്ധമാനമാനമഹാവീരനാണ്. ജൈനാചാര്യപരമ്പരയിലെ അവസാനത്തെ ആചാര്യന്‍ (തീര്‍ത്ഥങ്കരന്‍) ആയിട്ടാണ് ജൈനസമൂഹം ഇദ്ദേഹത്തെ കരുതിവരുന്നത്. മഹാവീരനു തൊട്ടുമുമ്പുള്ള തീര്‍ത്ഥങ്കരന്‍ പാര്‍ശ്വനാഥനും അദ്ദേഹത്തിനും മുമ്പ് അരിഷ്ടനേമിയും ആയിരുന്നത്രേ. മഹാവീരനു മുമ്പ് ഇപ്രകാരം ഋഷഭദേവന്‍ തൊട്ട് ഇരുപത്തിമൂന്നു പേരടങ്ങുന്ന ഒരു തീര്‍ത്ഥങ്കരപരമ്പരയെ ജൈനസാഹിത്യങ്ങളില്‍ വിവരിക്കുന്നുണ്ട്. ഇരുപത്തിനാലാമത്തേതും അവസാനത്തേതുമായ തീര്‍ത്ഥങ്കരനാണ് മഹാവീരന്‍. ഇദ്ദേഹം ഗൗതമബുദ്ധന്റെ ജ്യേഷ്ഠസമകാലികനാണെന്നാണ് ഭണ്ഡാര്‍ക്കര്‍, സുരേന്ദ്രനാഥ് ദാസ്ഗുപ്ത തുടങ്ങിയ പണ്ഡിതന്മാര്‍അഭിപ്രായപ്പെടുന്നത്. ബൗദ്ധസാഹിത്യങ്ങളില്‍ നിഗന്ഥന്മാര്‍ എന്ന പേരില്‍ ജൈനസമ്പ്രദായികളെ പരാമര്‍ശിക്കുന്നുണ്ട്. ജൈനബൗദ്ധഗ്രന്ഥങ്ങളില്‍ ഒരേ രാജാക്കന്മാരെ തന്നെയാണ് പേരെടുത്തു പറയുന്നതും. അവൈദികങ്ങളായി വൈദികസമ്പ്രദായികള്‍ കരുതിവന്ന ഈ ജൈനബൗദ്ധപഥങ്ങള്‍, അതേ പോലെ തന്നെ അവൈദികങ്ങളായി കരുതിവന്ന ചാര്‍വാകം, തന്ത്രയോഗ പഥം, വൈഷ്ണവപാഞ്ചരാത്രം, കാപാലികാദി ശൈവമാര്‍ഗങ്ങള്‍ എന്നിവയോടൊപ്പം, വൈദികമാര്‍ഗത്തോടുള്ള സാധാരണജനങ്ങളുടെ വിരോധത്തിന്റെ സൃഷ്ടികളാണെന്ന്. തരത്തിലാണ് ഹിന്ദുവിഘടനപ്രവര്‍ത്തനത്തില്‍ വ്യാപൃതരായ സ്വദേശികളും വിദേശികളുമായ പല പണ്ഡിതന്മാരും പ്രചരിപ്പിച്ചിട്ടുള്ളത്. സെമിറ്റിക്ക് മതവല്‍ക്കരിക്കപ്പെട്ട് ഏകരുപം കൈവന്ന വൈദേശികങ്ങളായ ഇതര സമൂഹങ്ങളെപ്പോലെ ഒരു മോണോലിത്ത് (ഏകശിലാഘടനയുള്ളത്) ആണ് ഹിന്ദുസമൂഹം എന്ന തികച്ചും തെറ്റായ ഒരു തുടക്കകല്‍പ്പന (ജൃലാശലെ)െ യെ അധികരിച്ചാണ് അത്യന്തം വികലവും യാഥാര്‍ത്ഥ്യത്തിന്്് ഒട്ടും തന്നെ നിരക്കാത്തതും ആയ ഈ നിഗമനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നതും ജനതതികളെ തെറ്റിദ്ധരിപ്പിച്ചതും. പക്ഷേ യാഥാര്‍ത്ഥ്യം എന്താണ്? ദിലീപ് കെ. ചക്രവര്‍ത്തി കിറശമ അി അൃരവമലീഹീഴശരമഹ ഒശേെീൃ്യ എന്ന തന്റെ പുസ്തകത്തില്‍ നല്‍കുന്ന വിവരണം പഠിച്ചാല്‍ ചുരുങ്ങിയത് സിന്ധുസരസ്വതീ സഭ്യത മുതല്‍ക്കെങ്കിലും ഇവിടുത്തെ തനത് ദേശീയസമൂഹമായ ഹിന്ദുക്കളുടെ സാമൂഹ്യഘടന വൈവിദ്ധ്യാന്തര്‍ഗത ഏകാത്മത എന്ന കാഴ്‌ച്ചപ്പാടിനനുസരിച്ചുള്ള ബഹുസ്വരത കൈവരിച്ചിരുന്നു എന്നു കാണാം. വനം, ഗ്രാമം, പുരം എന്നീ മൂന്നു തരം ആവാസസാഹചര്യങ്ങളിലായി ഗോത്രങ്ങളും വിഭിന്ന ഗോത്രങ്ങളുടെ കൂട്ടായ്‌മകളായ സമൂഹങ്ങളും ആയി ഹിന്ദുസമൂഹം തലമുറകളായി ഇവിടെ കഴിഞ്ഞുവന്നു. ഒന്നിനൊന്നു വ്യത്യസ്തങ്ങളായ നിരവധി കാഴ്‌ച്ചപ്പാടുകളും അവയ്‌ക്കനുസൃതങ്ങളായ ആചാരാനുഷ്ഠാനങ്ങളും ഓരോരോ ഗോത്രങ്ങളില്‍ പ്രബലങ്ങളായിരുന്നു. ഹിന്ദുസമൂഹത്തിന്റെ യഥാതഥമായ ഈ ജീവിതഘടനയെ പാലിഭാഷയിലുള്ള ഒരു പ്രധാനബൗദ്ധഗ്രന്ഥമായ നിദ്ദേശത്തില്‍ (ആ. ഇ. ഋ. നാലാം ശതകം) വിവരിക്കുന്നുണ്ട് ആജീവകര്‍, നിഗന്ഥികള്‍, ജടിലര്‍, പരിവ്രാജകര്‍, അവരൂഢകര്‍, ആന, കുതിര, പശു, ശുനകന്‍, കാക്ക, വാസുദേവന്‍, ബലഭദ്രന്‍, പൂര്‍ണ്ണഭദ്രന്‍, മണിഭദ്രന്‍, അഗ്‌നി, നാഗം, സുപര്‍ണ്ണന്‍, യക്ഷന്‍, അസുരന്‍, ഗന്ധര്‍വന്‍, മഹാരാജന്‍, ചന്ദ്രന്‍, സൂര്യന്‍,ഇന്ദ്രന്‍, ബ്രഹ്മന്‍ എന്നിവയെ ആരാധിക്കുന്നവര്‍ എന്നീ വ്യത്യസ്തവിഭാഗങ്ങള്‍ താന്താങ്ങളുടെ ദേവതകളെ ആരാധിച്ചുപോന്നു 

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍
Kerala

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം
Kerala

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

Kerala

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

Kerala

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.