Thursday, October 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
Vicharam

‘ജ്ഞാനപീഠ’ത്തില്‍ ഇതാ അക്കിത്തം എന്ന ‘ജ്ഞാനയോഗി’

പി. നാരായണക്കുറുപ്പ്byപി. നാരായണക്കുറുപ്പ്
Nov 30, 2019, 03:35 am IST
inVicharam

മലയാള കവിതാ പാരമ്പര്യത്തില്‍ നിന്ന് വിഘടിച്ച്, റിയലിസത്തിന്റെ പാശ്ചാത്യവഴിയിലൂടെ, കല്‍പ്പനാശേഷി നശിച്ചു പോയവരുടെ കൃതിവികൃതികള്‍ വായിച്ച് ‘കവിതയ്‌ക്കു ഭംഗിയില്ല’ എന്ന കണ്ടുപിടിത്തത്തിന്റെ കാലമാണിത്. ഇന്നും നമുക്ക് ആശ്വാസം പാരമ്പര്യത്തിന്റെ പ്രഭാവം തന്നെ. 12-ാം ശതകം മുതലുള്ള ഭക്തിപ്രസ്ഥാനം അഭിമാനത്തോടെ ഓര്‍ത്തിരിക്കേണ്ട ഒരു സത്യം. 

ചെറുശ്ശേരിയിലും എഴുത്തച്ഛനിലും കൂടെ വേദസംസ്‌കൃതിയുടെ ആത്മനിര്‍വൃതി അവിച്ഛിന്നം ഇന്നും അനുഭവപ്പെടുന്നതിന്, നമ്മുടെ കവിത്രയവും അവരെ പിന്തുടര്‍ന്നു പോന്ന വരകവികള്‍- ജിയും വൈലോപ്പിള്ളിയും ഇടശേരിയും എന്‍.വി.യും ആണ് വിശ്രുതമായ ഉദാഹരണങ്ങള്‍. പരമ്പരയില്‍ മുഖ്യമായും ഇടശേരി ഗോവിന്ദന്‍ നായരുടെ മാനസിക ശിഷ്യത്വം വരിച്ച അക്കിത്തം അച്യുതന്‍ നമ്പൂതിരിയാണ് ആധുനിക മലയാള കവിതയുടെ ഇന്നത്തെ പ്രതിനിധി. വ്യക്തിത്വത്തെ മറന്നുള്ള ആധുനികതാ ദുരന്തത്തില്‍പ്പെട്ടുപോയ കവിയെ കാളിദാസപാ

രമ്പര്യത്തിലേക്ക്, ഋഷിദര്‍ശനത്തിന്റെ വൈദിക വിശുദ്ധിയിലേക്ക്, ആനയിക്കുമ്പോള്‍ തന്നെ, പരിഷ്‌കരണ വ്യാമോഹങ്ങളില്‍ അകപ്പെട്ടുപോയെങ്കിലും ഇന്നത്തെ ജീവിതസമസ്യയുടെ മൗലികമായ വൈകാരികതയ്‌ക്ക് സമര്‍ഹമായ സ്ഥാനം നല്‍കിക്കൊണ്ടാണ് അക്കിത്തത്തിന്റെ ഏത് രചനയും. വൈദിക ദര്‍ശനത്തിന്റെ രണ്ടായിരം കൊല്ലത്തെ വ്യക്തിത്വ വിലാസവും ആധുനികതയുടെ ഭൗതിക പ്രതാപത്തിന്റെ ഉള്ളുകളിയും ഈ കവിയില്‍ ഒത്തുചേരുന്നു. ജീവിതദുഃഖത്തെ അതിന്റെ ഉല്പത്തി സ്ഥാനത്തുതന്നെ തിരിച്ചറിഞ്ഞ്, അതിനെ അതിജീവിക്കാനുള്ള പ്രജ്ഞാബലം പകരാന്‍ അദ്ദേഹത്തിന് കഴിയുന്നു. ഇടശേരിയും എന്‍.വിയുമായുള്ള ബൗദ്ധിക ഐക്യമാണ്. 

 ആഖ്യാന ശൈലിയിലെ മൗലികത നിമിത്തം അക്കിത്തത്തിന്റെ പല ഈരടികളും പഴഞ്ചൊല്ലുകള്‍ പോലെ മനസ്സില്‍ പതിയുന്നു. ചില സന്ദര്‍ഭത്തില്‍ ഇംഗ്ലീഷ് പദവും അദ്ദേഹത്തിനിണങ്ങും. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ ‘പണ്ടത്തെ മേശാന്തി’ എന്നീ കവിതകള്‍ അക്കിത്തത്തിന്റെ രചനാസവിശേഷതയാല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ആമ്‌നായ രഹസ്യം തേടുന്ന മാനസിക പരിശീലനം അക്കത്തത്തിന്റെ ‘സ്ഥായി’ ആണെങ്കില്‍ ദൈനംദിന ജീവിത സമസ്യകള്‍ ‘സഞ്ചാരി’ ഭാവങ്ങളാണ്. ഒന്നില്‍ നിന്ന് മറ്റേതിലേക്ക് ഒട്ടും ദൂരമില്ല.

”ഒരു കണ്ണീര്‍ക്കണം മറ്റു-

ള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവെ

ഉദിക്കയായ് എന്നാത്മാവില്‍

ആയിരം സൗരമണ്ഡലം”

തെരുവില്‍ ചത്തപെണ്ണിന്റെ കണ്ണുകള്‍ കാക്കകൊത്തി വലിക്കുന്നത് നേരിട്ടു കണ്ട കാഴ്ചയാണെന്ന് കവി ഈയിടെ ദൂരദര്‍ശനില്‍ അഭിമുഖത്തില്‍ പറഞ്ഞു. കാണാന്‍ കഴിവില്ലാതെ കണ്ണടച്ച് ഇരുന്നുപോകുകയായിരുന്നു അദ്ദേഹം. ഇതിനെതിരെ വിപ്ലവാഹ്വാനം പുറപ്പെടുവിച്ച് സമൂഹസമുദ്ധാരണത്തിന് ഭാവിക്കുന്നവരുടേത് വെറും അഭിനയമാണ്. തങ്ങളുടെ പ്രചാരത്തിന് അവന്‍ അങ്ങനെ ചെയ്യുന്നു. ഈ അഭിനയമാണ് അക്കിത്തത്തിന് ഇല്ലാത്തത്. ആത്മാവില്‍ ഉദിക്കുന്ന സൂര്യപ്രഭ, പ്രപഞ്ചസൃഷ്ടിയുടെ പൊരുള്‍ ആണ്. ആ പൊരുളിന്റെ വെളിച്ചത്തില്‍ മനുഷ്യദുഃഖവും അലിഞ്ഞുചേരുന്നു. ഇവിടെ ആരു സമുദ്ധരിക്കാന്‍? ആരെ സഹായിക്കാന്‍? ഇതൊരു പിന്തിരിപ്പന്‍ ചിന്തയാണെന്ന് പറയുന്നവരാവും കൂടുതല്‍. എന്നാല്‍, പിന്തിരിഞ്ഞ് എത്തുന്നത് സത്യത്തിന്റെ വെളിച്ചത്തില്‍ ആണെങ്കിലോ (കവി അങ്ങനെ എത്തുന്നു); അത് ജ്ഞാനയോഗത്തിന്റെ ഒരു ചവിട്ടുപടി ആണെന്ന് പറയുന്നതിലല്ലേ വാസ്തവികത കൂടുതലുള്ളത്? ”നിത്യമേഘം” എന്ന കവിത ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുക. മേഘത്തെ കവി കാണുമ്പോള്‍,

‘കാലമാ മഴമേഘത്തെ

കണ്ടുനിന്നോര്‍ത്തു പോകയാം

ഓടപ്പുല്ലൂതി ലോകത്തെ 

ബ്ഭരിച്ചോരളി വര്‍ണനെ

അവന്റെ വായില്‍ കാണായ

വിശ്വരൂപം കണക്കിനെ,

എന്നെ വിസ്മിത നോക്കുന്നു

മേഘമേ നിന്‍ മഹാശയം

ഇതിലൂടെ കവിയുടെ അനുഭാവം- തന്റെ നിലനില്‍പിന്റെ അര്‍ഥം- ഇങ്ങനെ വ്യക്തമാക്കുന്നു.

”വജ്രം തുളച്ചിരിക്കുന്ന രക്തങ്ങള്‍ക്കുള്ളിലൂടെ ഞാന്‍ കടന്നുപോന്നു ഭാഗ്യത്താല്‍: വെറും നൂലായിരുന്നു ഞാന്‍.”

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎന്നിനെതിരെ ആഞ്ഞടിച്ച് ഇന്ത്യയുടെ പ്രതിനിധി ബര്‍ഖ തമ്രാകര്‍, ‘ഇന്ത്യയെ ഇല്ലാത്ത ആരോപണങ്ങള്‍ നിരത്തി മോശമായി ചിത്രീകരിക്കരുത്’

Kerala

രാഹുല്‍ ഗാന്ധിയുടെ ഗണ്‍മാനായി എം.എ. ബേബി

India

ടൈഗര്‍ ഷ്രോഫിനെയല്ല, സല്‍മാൻ ഖാനെ വെടിവച്ച്‌ വീഴ്‌ത്താനായിരുന്നു പ്ലാന്‍; പ്രതികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

India

19 തുന്നലുണ്ടെന്ന് പറഞ്ഞ് തല പൊതിഞ്ഞുകെട്ടി: അടുത്ത ദിവസം അഞ്ച് രൂപയുടെ ഹാന്‍ഡ് പ്ലാസ്റ്ററൊട്ടിച്ച് വന്ന ഐഷി ഘോഷിന് മികച്ച നടിക്കുള്ള ഓസ്കാര്‍

സിപിഎം യുവനേതാവ് ഐഷി ഘോഷ് (വലത്ത്)
India

100 വയസ്സുള്ള ആര്‍എസ്എസിനെ ഓടിക്കാന്‍ 30 വയസ്സുള്ള ഐഷി ഘോഷ്…..ചിരി വരുന്നുവെന്ന് സോഷ്യല്‍ മീഡിയ

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

ഇങ്ങനെ ശ്രീപാർവതീദേവിയെ പ്രാർഥിച്ചു തുമ്പപ്പൂക്കൾ സമർപ്പിച്ചാൽ വിവാഹം സുനിശ്ചയം

ഭാരതവും അമേരിക്കയും വ്യാപാര കരാറിലേക്ക് അടുക്കുകയാണെന്ന് ട്രംപ്, ആവര്‍ത്തിച്ച് മാര്‍ക്കോ റൂബിയോ

വിവാഹ ചിലവ് മാത്രം നൂറ് കോടി , ഗ്രീസിലേയ്‌ക്ക് പറക്കാൻ നാല് വിമാനങ്ങൾ ; അതിഥികൾക്കായി റോൾസ് റോയ്സ് കാറുകൾ

‘നാല് ക്ലാസ് കൂടി പഠിച്ചിരുന്നെങ്കിൽ ഞാൻ ഇം​ഗ്ലീഷൊക്കെ പറഞ്ഞ് അഹങ്കാരിയായേനെ; അറിവുള്ള ആളുകളോട് അടുക്കാൻ വിഷമമാണ്’

ചോദ്യം രാഹുല്‍ ഗാന്ധിയുടെ വിയറ്റ്‌നാം യാത്രയെക്കുറിച്ച്, ‘ഞാന്‍ ട്രാവല്‍ ഏജന്റല്ലെ’ന്ന് തരൂരിന്‌റെ മറുപടി

‘രാമായണം’ സിനിമയ്‌ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് സുവേന്ദു അധികാരി ; തിന്മ എത്ര ശക്തമാണെങ്കിലും, ഒടുവിൽ സത്യവും നന്മയും ജയിക്കുമെന്ന് രൺബീർ കപൂർ

കലാപത്തിനും ബിസ്മില്ലാഹ് ; ഫ്രാൻസ് കത്തിച്ച ഇസ്ലാമിസ്റ്റുകൾ മുഴക്കിയത് ‘ബിസ്മില്ലാഹ് സെ ലെ ടെനെബ്രെ’

വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് കോളേജ് വിദ്യാര്‍ഥിനി മരിച്ചു

കഞ്ചാവുമായി യുവ ഡോക്ടര്‍ ഹോട്ടലില്‍ നിന്ന് പിടിയില്‍, ഒപ്പമുണ്ടായിരുന്ന ലേഡി ഡോക്ടറെ ആക്രമിച്ചതിനും കേസ്

ക്ലിനിക്കല്‍ ട്രയല്‍ എന്നെഴുതിയത് വിവാദമായി: എസ്എംഎ രോഗബാധിതരായ കുട്ടികള്‍ക്ക് നല്‍കിയ മരുന്ന് ആരോഗ്യ വകുപ്പ് തിരികെ വിളിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.