Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വൈഷ്ണവ സമ്പ്രദായങ്ങള്‍

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Nov 25, 2019, 05:44 am IST
inSamskriti

പാഞ്ചരാത്രം 

മേല്‍പറഞ്ഞതുപോലെ ഭാരതമെമ്പാടും പരസ്പരബന്ധിതങ്ങളായി നിലനിന്നിരുന്ന ഹിന്ദുഗോത്രങ്ങളിലെ വൈവിധ്യമാര്‍ന്ന നിരവധി ചിന്താധാരകളില്‍ ബാദരായണന്‍ തന്റെ കാലത്തു ലഭ്യമായതും യുക്തമായതുമായ ചിലതിനെ ക്രോഡീകരിച്ചതിനെയാണല്ലോ നാമിന്നു ചതുര്‍വേദങ്ങള്‍ എന്നു പറയുന്നത്. ഇതില്‍ സംഗ്രഹിക്കപ്പെടാതെ പോയ പലതും നഷ്ടമായി എന്നും പണ്ഡിതന്മാര്‍ കരുതിവരുന്നുമുണ്ട്. 

ഈ സമാഹാരത്തില്‍ നിന്നും ചിലര്‍ യാഗപദ്ധതിയെ കണ്ടെത്തി പ്രചരിപ്പിച്ചപ്പോള്‍ മറ്റുചില ഹിന്ദുചിന്തകര്‍ വേദാന്തപരങ്ങളായ അദൈ്വതാദി ചിന്താപദ്ധതികളെ മുന്നോട്ടു വെച്ചു. ആരണ്യകങ്ങളില്‍ ഉപാസനാകാണ്ഡത്തെയും പല പണ്ഡിതന്മാരും ദര്‍ശിക്കുന്നുണ്ടല്ലോ. യാഗപദ്ധതിയുമായി ബന്ധപ്പെട്ട മുന്‍ദാര്‍ശനികരെ ജൈമിനി പരാമര്‍ശിക്കുന്നുണ്ട്. അതുപോലെ ബ്രഹ്മസൂത്രത്തിലും മുന്‍കാല പണ്ഡിതന്മാരെ അനുസ്മരിക്കുന്നുണ്ടല്ലോ. ഗൗഡപാദാചാര്യരുടെ മാണ്ഡൂക്യകാരിക ശാങ്കരഭാഷ്യത്തിനും മുമ്പുള്ളതാണല്ലോ. 

വേദബാഹ്യമായി അപ്പോഴും പല ചിന്താധാരകളും പല ഹിന്ദുഗോത്രങ്ങളിലും സജീവമായിരുന്നു എന്നതും സത്യമാണ്. അവയില്‍ കുറെ പാലി, പ്രാകൃതം മുതലായി അന്നു നിലവിലിരുന്ന ഭാഷകളില്‍ ഇടം പിടിച്ചു. അഭിനവഗുപ്തന്‍ അത്തരം ചില സാഹിത്യങ്ങളെ തന്റെ കൃതികളില്‍ ഉദ്ധരിക്കുന്നുണ്ട്. അവയാണ്, പില്‍ക്കാലത്ത്, വൈദികപദ്ധതിയ്‌ക്കു വ്യക്തത വന്നതിനുശേഷം, അവൈദികം എന്നു വൈദികര്‍ മുദ്രകുത്തിയ, പില്‍ക്കാലജൈന, ബൗദ്ധ, തന്ത്ര, യോഗ, പാശുപത, പാഞ്ചരാത്രാദി ധാരകളുടെ ആധാരങ്ങള്‍. ഈ ധാരകളില്‍ ചിലതിന്റെ പ്രാഗ്രൂപങ്ങളും ഈ സമാഹാരത്തില്‍ ഉള്ളടങ്ങിയിട്ടുണ്ട്. അതിനു തെളിവാണ് പാഞ്ചരാത്രവുമായി ബന്ധപ്പെട്ട പുരുഷസൂക്തം, പാശുപതവുമായി ബന്ധപ്പെട്ട രുദ്രസങ്കല്പം, ശാക്തവുമായി ബന്ധപ്പെട്ട ഹൈമവതിയായ ഉമയുടെ സങ്കല്പം തുടങ്ങിയവ. 

ഈ അവൈദികധാരകളെ വൈദികപാരമ്പര്യത്തിലേക്കു സ്വാംശീകരിച്ച പില്‍ക്കാല വൈദികപണ്ഡിതന്മാര്‍ അവയ്‌ക്കു വേദപ്രാമാണ്യമുണ്ടെന്നു സ്ഥാപിക്കാന്‍ വേദങ്ങളിലെ ഇത്തരം മന്ത്രങ്ങളേയും ആശയങ്ങളേയും ഉദ്ധരിക്കുന്നതും നമുക്കു കാണാം. പ്രമുഖവൈഷ്ണവാചാര്യനായ യാമുനാചാര്യരുടെ ആഗമപ്രാമാണ്യം, പുരുഷനിര്‍ണ്ണയം മുതലായ കൃതികള്‍, പ്രശസ്തതാന്ത്രികസിദ്ധനായ ഭാസ്‌കരാചാര്യരുടെ കൃതികള്‍, പ്രമുഖതന്ത്രഗ്രന്ഥമായ പരശുരാമകല്‍പസൂത്രത്തിനു രാമേശ്വരന്‍ എഴുതിയ വൃത്തി,  ശ്രീകണ്ഠാചാര്യരെപ്പോലുള്ള ശൈവാചാര്യന്മാരുടെ കൃതികള്‍ എന്നിവയിലൂടെ കണ്ണോടിച്ചാല്‍ ഈ വസ്തുത ആര്‍ക്കും ബോധ്യമാകും. 

പാഞ്ചരാത്രസമ്പ്രദായത്തിന്റെയും മൂലം, ഇത്തരത്തില്‍, പുരുഷസൂക്തമാണെന്നു കരുതുന്നു. ശതപഥബ്രാഹ്മണത്തിലെ നാരായണസങ്കല്‍പവും പാഞ്ചരാത്രം വേദവിഹിതമാണ് എന്നതിനു തെളിവായി കരുതുന്നു. പാഞ്ചരാത്രം ഒരു യാഗമാണെന്നും സാത്ത്വതസമൂഹത്തിന്റെതായ ആ യാഗം വിധിപ്രകാരം അനുഷ്ഠിച്ചാല്‍ നാരായണപദം പ്രാപിക്കാമെന്നും പാഞ്ചരാത്രികള്‍ കരുതുന്നു. ശ്വേതദ്വീപനിവാസികളായ ചിത്രശിഖണ്ഡികള്‍ ആണ് ഇതിന്റെ ഉപജ്ഞാതാക്കള്‍.  നാരദന്‍  ഇവരുടെ ഉപദേശപ്രകാരം വൈഷ്ണവസാധന അനുഷ്ഠിച്ചാണ് നാരായണദര്‍ശനം സാധിച്ചത് എന്നൊരു കഥ മഹാഭാരതത്തില്‍ ഉണ്ട്.

        (തുടരും..)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍
Kerala

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം
Kerala

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

Kerala

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

Kerala

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.