Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിയമവൃത്തങ്ങള്‍ പറയുന്നു; അയോധ്യ വിധിയിലെ പരാമർശങ്ങൾ ശബരിമല കേസില്‍ നിര്‍ണായകമാകും

കെ.സുജിത്byകെ.സുജിത്
Nov 11, 2019, 11:29 am IST
inKerala

ന്യൂദല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന സുപ്രീം കോടതി വിധി ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിര്‍ണായകമാകുമെന്ന് നിയമവൃത്തങ്ങള്‍. വിശ്വാസത്തെ പിന്തുണച്ചുള്ള വിധിയിലെ പരാമര്‍ശങ്ങളാണ് ഇത്തരമൊരു ചര്‍ച്ചയ്‌ക്ക് തുടക്കമിട്ടിരിക്കുന്നത്. ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന മതേതര സ്ഥാപനമാണ് കോടതിയെങ്കിലും വിശ്വാസത്തെ  ചോദ്യം ചെയ്യുന്നതില്‍ നിന്നും വ്യാഖ്യാനങ്ങളില്‍നിന്നും വിട്ടുനില്‍ക്കണമെന്ന് അയോധ്യ വിധിന്യായത്തില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടുന്നു.  ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുച്ഛേദം തകര്‍ക്കുന്നത് അപകടകരമാണ്, വിധി വിശദീകരിക്കുന്നു. 

2018 സപ്തംബര്‍ 28നാണ് ശബരിമലയില്‍ യുവതീ പ്രവേശനത്തിന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്. ഇതിന്റെ പുനഃപരിശോധനാ ഹര്‍ജിയില്‍ ഏതാനും ദിവസത്തിനുള്ളില്‍ സുപ്രീം കോടതി വിധി പറയാനിരിക്കുകയാണ്. അയോധ്യ കേസില്‍ വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിലുണ്ടാായിരുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ചിലും അംഗങ്ങളാണ്.  അയോധ്യയിലെ വിശ്വാസ അനുകൂല നിലപാട് ശബരിമലയില്‍ പ്രതിഫലിക്കുമോയെന്ന ആകാംക്ഷയിലാണ് നിയമ ലോകം. 

ശബരിമല വിധിയില്‍ വിശ്വാസത്തിന് പ്രാധാന്യം നല്‍കി ഭിന്നാഭിപ്രായം രേഖപ്പെടുത്തിയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാടിന് സാമ്യമുളളതാണ് ഇപ്പോഴത്തെ അയോധ്യാ വിധി. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര അടക്കം നാല് പുരുഷ ജഡ്ജിമാരും യുവതീ പ്രവേശനത്തിന് അനുകൂല നിലപാട് സ്വീകരിച്ചപ്പോള്‍ ഇന്ദു മല്‍ഹോത്ര ശബരിമല അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തെ അനൂകൂലിച്ച് സ്ത്രീ പ്രവേശനം വേണ്ടെന്ന് വ്യക്തമാക്കി.  ശബരിമല വിധിയെ അയോധ്യാ വിധി സ്വാധീനിക്കുമെന്ന് രാം ലല്ലക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ.എന്‍. ഭട്ട് പറഞ്ഞു. തര്‍ക്ക ഭൂമി രാമന്റെ ജന്മസ്ഥലമാണോ എന്നതിനേക്കാള്‍ ഹിന്ദുക്കള്‍ അങ്ങനെ വിശ്വസിക്കുന്നുണ്ടോയെന്നതിനാണ് കോടതി പ്രധാന്യം നല്‍കിയത്. ഇത് തെളിയിക്കാന്‍ സാധിച്ചു. ശബരിമലയും വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണ്. യുവതീ പ്രവേശനം വേണ്ടെന്ന വിശ്വാസം നിലവിലുണ്ട്. ഇത് കോടതി കണക്കിലെടുത്തില്ല. ഇക്കാര്യം ഇന്ദു മല്‍ഹോത്ര വ്യക്തമായി വിധിയില്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ചതിച്ചത് സംസ്ഥാന സര്‍ക്കാര്‍

അയോധ്യാ കേസില്‍ ഹിന്ദു കക്ഷികള്‍ക്ക് തങ്ങളുടെ വിശ്വാസം കോടതിയെ ബോധിപ്പിക്കാന്‍ സാധിച്ചു. എന്നാല്‍ ശബരിമല കേസില്‍ ഇതുണ്ടായില്ല. പ്രധാന കക്ഷിയായ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസത്തിനെതിരായ നിലപാടെടുക്കുകയും യുവതീ പ്രവേശനത്തിന് അനുകൂലമായി വാദിക്കുകയും ചെയ്തതാണ് തിരിച്ചടിയായത്. ദേവസ്വം ബോര്‍ഡിനെ പാര്‍ട്ടി താത്പര്യം നടപ്പാക്കാനുള്ള ആയുധമാക്കി മാറ്റി ആചാര വിരുദ്ധമായ നടപടി ചോദിച്ചുവാങ്ങുകയായിരുന്നു ഇടത് സര്‍ക്കാര്‍. ആര്‍ത്തവത്തിന്റെ പേരിലാണ് വിലക്കെന്ന തെറ്റായ പരാമര്‍ശം പോലും കോടതി നടത്തി. 

സംസ്ഥാന സര്‍ക്കാര്‍ മനപ്പൂര്‍വം വരുത്തിയ വീഴ്ചയാണ് യുവതീ പ്രവേശനത്തിന് അനുകൂല വിധിയുണ്ടായതിന് പിന്നിലെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ രഞ്ജിത് മാരാര്‍ ‘ജന്മഭൂമി’യോട് പറഞ്ഞു. ശബരിമലയുടെ സവിശേഷമായ വിശ്വാസങ്ങളും ആചാരങ്ങളും കോടതിയെ ബോധ്യപ്പെടുത്തിയില്ല. പ്രധാന കക്ഷിയെന്ന നിലയ്‌ക്ക് സംസ്ഥാന സര്‍ക്കാരാണ് ഇത് ചെയ്യേണ്ടിയിരുന്നത്. പുനഃപരിശോധനാ ഹര്‍ജിയില്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹം വിശദീകരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

India

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

India

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

പുതിയ വാര്‍ത്തകള്‍

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.