ന്യൂഡൽഹി : രാജ്യത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന പാറ്റാപാർട്ടിയ്‌ക്ക് പിന്തുണ അറിയിച്ച് ബംഗ്ലാദേശ് ജമാത്തെ ഇസ്ലാമി. ഇത് സംബന്ധിച്ച കത്തിന്റെ പകർപ്പും പുറത്ത് വന്നിട്ടുണ്ട്. ഇതിന്റെ ആധികാരികത അന്വേഷണ ഏജൻസികൾ പരിശോധിക്കുകയാണ് . ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ രാഷ്‌ട്രീയ ഗ്രൂപ്പുകളുടെ ഇടപെടൽ ഉണ്ടോയെന്ന കാര്യം കൃത്യമായി അന്വേഷിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട്.
“ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുടെ പേരിൽ, ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തോട് ഞങ്ങൾ പൂർണ്ണവും നിരുപാധികവുമായ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. നീതി, വിദ്യാഭ്യാസം, അവകാശങ്ങൾ, മാനുഷിക അന്തസ്സ് എന്നിവയ്‌ക്കായുള്ള നിങ്ങളുടെ ധീരമായ പോരാട്ടം ഞങ്ങളുടെ ഹൃദയങ്ങളെ ആഴത്തിൽ സ്പർശിക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുകയും ചെയ്‌തു.
ഇന്ത്യയിലെ ഈ വിദ്യാർത്ഥി പ്രസ്ഥാനം അടിച്ചമർത്തലിനെതിരായ പ്രതിരോധത്തിന്റെ ശക്തമായ പ്രതീകമായും ഉപഭൂഖണ്ഡത്തിലുടനീളമുള്ള യുവജന അവകാശങ്ങൾക്കായുള്ള ഒരു ദീപസ്തംഭമായും മാറിയിരിക്കുന്നു. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ നേരിടുന്ന ഏതൊരു അടിച്ചമർത്തലിനെയും അക്രമത്തെയും അനീതിയെയും ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തോടൊപ്പം ഞങ്ങൾ ഉറച്ചുനിൽക്കുന്നു. നിങ്ങളുടെ സമാധാനപരവും തത്വാധിഷ്ഠിതവുമായ പ്രതിരോധം തുടരുക. ക്ഷമയുള്ളവരും സത്യസന്ധരായവർക്കുമൊപ്പമാണ് അല്ലാഹു” എന്നാണ് കത്തിൽ പറയുന്നത്.
അന്വേഷണ ഏജൻസികൾ വിവരം സ്ഥിരീകരിച്ചാൽ പ്രതിഷേധക്കാർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകും . പ്രതിഷേധക്കാർക്ക് ശക്തമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥരും പറയുന്നു. കടുത്ത ഇസ്ലാമിക പ്രത്യയശാസ്ത്രമുള്ള വിദേശ സംഘടനയുടെ പിന്തുണ രാജ്യത്ത് കലാപം നടത്താനുള്ളതാണെന്ന് വ്യക്തമാണ്.
ബംഗ്ലാദേശിലെ ജമാഅത്തെ-ഇ-ഇസ്ലാമി വളരെക്കാലമായി ഇന്ത്യാ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന സംഘടനയാണ് . അത്തരം സംഘടനകളിൽ നിന്നുള്ള പരസ്യമായ പിന്തുണ തീവ്രവാദവൽക്കരണത്തിനും സിവിൽ പ്രതിഷേധങ്ങളിൽ മതതീവ്രവാദം കുത്തിവയ്‌ക്കാനുള്ള ശ്രമങ്ങൾക്കും സാധ്യത വർദ്ധിപ്പിക്കും. ഷേക്ക് ഹസീനയെ കലാപത്തിലൂടെ അട്ടിമറിച്ച് ബംഗ്ലാദേശിൽ അരാജകത്വം സൃഷ്ടിച്ച സംഘടനയാണ് ജമാത്ത ഇസ്ലാമി .
















