ന്യൂഡൽഹി : രാജ്യവിരുദ്ധരായ കലാപകാരികൾക്ക് പിന്തുണയുമായി കേരളത്തിലെ കോൺഗ്രസ് , കമ്യൂണിസ്റ്റ് നേതാക്കൾ . കഴിഞ്ഞ ദിവസം പാർലമെന്റ് കത്തിക്കുമെന്ന ഭീഷണി മുഴക്കി പൊലീസുകാരെ മർദ്ദിച്ച കലാപകാരികളിൽ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസുകാരെ വക വയ്‌ക്കാതെ ഈ അക്രമികളെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചത് ജോൺ ബ്രിട്ടാസ്, എ എ റഹീം അടക്കമുള്ള സിപിഎം സംഘമാണ്.
ഇന്ന് ഈ അക്രമികൾക്ക് പിന്തുണയുമായി എത്തിയത് കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ്, പി സി വിഷ്ണുനാഥ് അടക്കമുളള കോൺഗ്രസ് നേതാക്കളാണ് . തടയാൻ ശ്രമിച്ച പൊലീസുകാരനെ കഴുത്തിന് കുത്തിപ്പിടിച്ച ഡീൻ കുരിയാക്കോസിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സുരക്ഷ ഉദ്യോഗസ്ഥരുടെ മുഖത്തേക്ക് യാതോരു പ്രകോപനവുമില്ലാതെ പെപ്പർ സ്പ്രെ വരെ അടിച്ച അക്രമികളെയാണ് ഇന്ന് പൊലീസുകാർ കസ്റ്റഡിയിലെടുത്തത്.
ഈ കലാപാകാരികൾക്ക് പിന്തുണയുമായെത്തിയ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിൽ പ്രകോപിതനായാണ് ഡീൻ കുര്യാക്കോസ് എം.പി. ബസ്സിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥന്റെ കഴുത്തിന് പിടിക്കുകയും തട്ടിക്കയറുകയും ചെയ്തത്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പൊലീസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച ഡീനിനെതിരെ കേസെടുക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.















