ന്യൂഡൽഹി : ജന്തർ മന്ദറിൽ മറ്റ് പാറ്റകൾ തല്ല് കൊള്ളുമ്പോൾ ബർഗർ കഴിച്ച് രസിച്ച വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി. ദാഹിയയെ പാർട്ടിയുടെ വക്താവ് സ്ഥാനത്തുനിന്നും എല്ലാ ഔദ്യോഗിക ചുമതലകളിൽനിന്നും നീക്കിയതായി പാറ്റാക്കൂട്ടം തന്നെയാണ് അറിയിച്ചത്.
അതിക്രൂരമായ പൊലീസ് അതിക്രമം നേരിടേണ്ടി വന്നപ്പോൾ, ഞങ്ങളുടെ വക്താവ് വിജേത ദഹിയയുടെ ചില വിഡിയോകൾ പുറത്തുവന്നതിനെ കടുത്ത ഭാഷയിൽ അപലപിക്കുന്നു . ഇത്തരം പെരുമാറ്റരീതി അംഗീകരിക്കാനാകില്ല. ഇത് അദ്ദേഹത്തിന്റെ വിവേകമില്ലായ്‌മയെയാണ് കാണിക്കുന്നത്, എന്നാണ് പാറ്റകൾ പറയുന്നത്.
ആരോപണങ്ങളോട് പ്രതികരിച്ച് ദഹിയ ഇൻസ്റ്റാഗ്രാം പേജിൽ കുറിപ്പിട്ടു. ഒരു ബർഗർ കഴിച്ചത് എന്തിനാണ് ഇത്ര വലിയ വിവാദമാക്കുന്നതെന്ന് ചോദിക്കുന്ന അദ്ദേഹം, പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാതിരുന്നതിൽ തെറ്റൊന്നുമില്ലെന്നും കൂട്ടിച്ചേർത്തു. ആരും തന്നെ ഈ പദവിയിലേക്ക് തെരഞ്ഞെടുത്തിട്ടില്ലെന്നും അതിനാൽ മാർച്ചിന്റെ ഭാഗമാകാൻ തനിക്ക് ബാധ്യതയില്ലെന്നും അദ്ദേഹം ന്യായീകരിച്ചു.
















