ശിവപ്രീതിക്ക് ശ്രേഷ്ഠമാണ് പ്രദോഷവ്രതം. പ്രദോഷസന്ധ്യയില്‍ ശിവപാര്‍വതിമാര്‍ ഏറെ പ്രസന്നവദനരായിരിക്കുമെന്നാണ് വിശ്വാസം. ത്രയോദശിയില്‍ സായം സന്ധ്യയുടെ ആരംഭത്തിലാണ് പ്രദോഷം.
ശിവന്‍ നടരാജനൃത്തമാടുന്നത് പ്രദോഷത്തിലാണ്. അന്ന് കൂവളത്തിലകൊണ്ട്ണ്ട് ശിവനെ ആരാധിക്കണം. കീര്‍ത്തിക്ക്, സന്തതിപരമ്പരകള്‍ക്ക്, ധനാഭിവൃദ്ധിക്കെല്ലാം പ്രദോഷവ്രതം ഉത്തമമാണ്. ത്രയോദശിയിലെ സായംസന്ധ്യയുടെ തുടക്കത്തിലാണ് പ്രദോഷം. കൃഷ്ണപക്ഷവും ശനിയാഴ്ചയും ചേര്‍ന്നു വരുന്ന പ്രദോഷം അതിവിശിഷ്ടമാണ്.
പ്രദോഷവ്രതമനുഷ്ഠിക്കുന്നവര്‍ ശിവക്ഷേത്ര ദര്‍ശനം നടത്തണം. ഭക്ഷണം നാമമാത്രമേ കഴിക്കാവൂ. അതിരാവിലെ എഴുന്നേറ്റ് കുളികഴിഞ്ഞ് ശുഭ്രവസ്ത്രം ധരിച്ച് വേണം ക്ഷേത്രത്തിലെത്തി
ദര്‍ശനം നടത്താന്‍. പഞ്ചാക്ഷരി, ശിവസഹസ്രനാമം, ഗായത്രി എന്നിവ ജപിക്കുന്നത് നല്ലതത്രേ. പകല്‍ ഉപവസിച്ച ശേഷം പ്രദോഷസന്ധ്യയില്‍ ദേവന് അഭിഷേകം ചെയ്ത പാല്‍ കുടിച്ച് ഉപവാസം അവസാനിപ്പിക്കാം. ദേവനു നിവേദിച്ച ചോറു കഴിച്ച് വ്രതം അവസാനിപ്പിക്കാം.
















