ഝൂലേലാലോഥ ചൈതന്യഃ തിരുവുള്ളവരസ്ഥഥാ
നായന്‍മാരാളവാരാശ്ച കമ്പശ്ച ബസവേശ്വരഃ
വീരശൈവ സമ്പ്രദായ പ്രതിഷ്ഠാപകനായ ബസവേശ്വരന്‍ കര്‍ണാടകത്തിലും ആന്ധ്രയിലും തന്റെ സിദ്ധാന്തങ്ങളും ദര്‍ശനങ്ങളും പ്രചരിപ്പിച്ചു. ഈ മതം സമൂഹത്തിലെ എല്ലാവിധ അനാചാരങ്ങളേയും ഭേദഭാവങ്ങളെയും എതിര്‍ത്തിരുന്നു. ബസവേശ്വരന്റെ ഉള്ളില്‍ ബാല്യത്തില്‍ തന്നെ അചഞ്ചലമായ ശിവഭക്തി വളര്‍ന്നിരുന്നു. കര്‍ണാടകത്തിലെ ബാഗ്‌വാഡി ഗ്രാമത്തില്‍ യുഗാബ്ദം 42 ാം നൂറ്റാണ്ടില്‍ നാദിരാജന്റെയും മാദാംബികയുടേയും പുത്രനായി ബസവേശ്വരന്‍ ജനിച്ചു. കുറച്ചുകാലം കല്യാണദേശത്തെ രാജാവായ വിജ്ജലന്റെ മന്ത്രിയായിരുന്നു ഇദ്ദേഹം.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















