ഝൂലേലാലോഥ ചൈതന്യഃ തിരുവുള്ളവരസ്ഥഥാ
നായന്‍മാരാളവാരാശ്ച കമ്പശ്ച ബസവേശ്വരഃ
തിരുക്കുറള്‍ എന്ന തമിഴ് സുഭാഷിത ഗ്രന്ഥത്തിന്റെ രചയിതാവായ തിരുവുള്ളവര്‍ കലിയുഗം 30 ാം നൂറ്റാണ്ടില്‍ ജനിച്ചു. തിരുവുള്ളവര്‍ ഒരു നെയ്‌ത്തുകാരനായിരുന്നു. തിരുവുള്ളവര്‍ കുറലില്‍ മനുഷ്യജീവിതത്തെ പൂര്‍ണമായും ചിത്രീകരികച്ചിട്ടുണ്ട്. ഇതില്‍ ധര്‍മം, അര്‍ഥം, കാമം എന്നീ മൂന്ന് പുരുഷാര്‍ഥങ്ങളെയും കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ഇതില്‍ 1330 ഈരടികള്‍ അടങ്ങിയിരുന്നു. ഭാരതീയ ഭാഷകളിലേക്കും അനേകം വിദേശഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള ഈ കൃതി തമിഴ്‌സാഹിത്യത്തിലെ ശ്രേഷ്ഠനിധിയാണ്. തിരുക്കുറളില്‍ പരമ്പരാഗത ഹൈന്ദവദര്‍ശനങ്ങളും ജീവിതശൈലിയും ചിത്രീകരിക്കപ്പെടുന്നു.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാസ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















