Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓർത്തഡോക്സ് സഭ ബിജെപിക്ക് ഒപ്പം വരുമ്പോൾ

ഓര്‍ത്തഡോക്സ് സഭയുടെ പിറവി തന്നെ ദേശീയതയുടെ പേരിലാണ്.

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Oct 21, 2019, 12:05 pm IST
inKerala

നരേന്ദ്ര മോദി കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വരുന്നത് കാത്തിരുന്ന ബിഷപ്പ് ഉണ്ടായിരുന്നു. ഓര്‍ത്തഡോക്‌സ് സഭയുടെ മുതിര്‍ന്ന മെത്രോപ്പൊലീത്തയും  ചെങ്ങന്നൂര്‍ ഭദ്രാസനാധിപനുമായിരുന്ന തോമസ് മാര്‍ അത്തനാസിയോസ്.    സാധിച്ചെങ്കില്‍ സഭാ ആസ്ഥാനമായ ദേവലോകം അരമനയിലേക്ക്  മോദിയെ കൂട്ടിക്കൊണ്ടു പോകണം എന്നും ആഗ്രഹിച്ച ക്രൈസ്തവ സഭാ  ആത്മീയ നേതാവ്. പ്രധാനമന്ത്രി ആയ ശേഷമുള്ള മോദിയെ കാണാനല്ല മെത്രോപ്പൊലീത്ത ആഗ്രഹിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന മോദിയെ. അന്ന് മോദിക്ക് കേരളത്തില്‍ എത്തുന്നതിന് വിലക്കു വേണമെന്ന് വാദിക്കുകയും മോദി പങ്കെടുക്കുന്നതിന്റെ പേരില്‍ ഉമ്മന്‍ചാണ്ടി പോലും പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തപ്പോള്‍ ക്രൈസ്തവ പുരോഹിതന്‍ പരസ്യമായി നരേന്ദ്രമോദിയോടുള്ള ഇഷ്ടം പ്രഖ്യാപിച്ചത് വാര്‍ത്തയായി.

രാജ്യത്തെ നയിക്കേണ്ടത് നരേന്ദ്ര മോദിയെപ്പോലെ കാഴ്ചപ്പാടും ആത്മാര്‍ത്ഥതയുമുള്ള നേതാക്കളാണ്. അവര്‍ ഏത് രാഷ്‌ട്രീയ പാര്‍ട്ടിയില്‍ എന്നത് കാര്യമാക്കേണ്ടതില്ല. എന്ന് പറയുക മാത്രമല്ല മൂന്നു പതിറ്റാണ്ടിലേറെ ഗുജറാത്തില്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള അത്താനാസിയോസ് മെത്രാപ്പൊലീത്ത ചെയ്തത്, നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കുന്ന മനോഹര ചിത്രം  ചെങ്ങന്നൂര്‍ അതിരൂപതാ ആസ്ഥാനത്തെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു

ബിജെപിയുമായി  പ്രയാസമില്ലാതെ സഹകരിക്കാവുന്ന സഭ ഓര്‍ത്തഡോക്സ് ആണെന്നായിരുന്നു മെത്രാപ്പൊലീത്തയുടെ നിലപാട്. ദേശവും ദേശീയതയുമാണ് ബിജെപിക്ക് ഒന്നാമത്. ഓര്‍ത്തഡോക്സ് സഭയുടെ പിറവി തന്നെ ദേശീയതയുടെ പേരിലാണ്. ഈശ്വര വിശ്വാസകാര്യത്തില്‍ വിശ്വസിക്കാന്‍ കൊള്ളാവുന്നതും ബിജെപിയെ ആണ്. തെറ്റിധാരണകള്‍ മാറിയാല്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് ആശ്രയിക്കാവുന്ന പാര്‍ട്ടി ബിജെപിയാണ്. എന്നൊക്കെ 2013 ല്‍ പറയാന്‍ ധൈര്യം കാണിച്ച തോമസ് മാര്‍ അത്താനാസിയോസ് പറഞ്ഞിടത്തേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.  വര്‍ഷങ്ങളായി പറഞ്ഞു പറ്റിച്ച ഇരുമുന്നണികളേയും വിശ്വാസമില്ലെന്നും ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കാണ് പിന്തുണ എന്നും ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കുകയാണ്. ഒളിഞ്ഞും തെളിഞ്ഞും സൂചന നല്‍കുന്നതിനപ്പുറം  കോന്നിയില്‍ ബിജെപി തെരഞ്ഞെടുപ്പ് യോഗ വേദിയില്‍ എത്തി പിന്തുണ പ്രഖ്യാപിക്കാനും സഭാ നേതൃത്വം തയ്യാറായി എന്നത് നിസ്സാരമല്ല. പ്രത്യേകിച്ച് കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍.

എല്ലാ അര്‍ത്ഥത്തിലും ഭാരതീയ സഭ എന്നവകാശപ്പെടാന്‍ അവകാശമുള്ളവര്‍ എന്നതാണ് ഓര്‍ത്തഡോക്‌സ് സഭയുടെ വലിയ പ്രത്യേകത. പോപ്പിന്റേയോ അന്ത്യോക്യായുടേയോ ആത്മീയ അധികാരം അംഗീകരിക്കില്ലെന്നും  തങ്ങളുടെ ആത്മീയ തലവന്‍ ഇവിടെ ഉള്ളവര്‍തന്നെ ആയിരിക്കുമെന്നും പ്രഖ്യാപിച്ച് രൂപം കൊണ്ട സഭയാണിത്. കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം നടത്തിയ  നാട്ടുകാരും മദ്ധ്യപൗരസ്ത്യ ദേശത്ത് നിന്നും മറ്റും കുടിയേറി വന്നവരും ആയിരുന്നു. പ്രാദേശികമായ ആചാരങ്ങള്‍ അവര്‍ക്കിടയില്‍ വേണ്ടുവോളം ഉണ്ടായിരുന്നു. അന്നത്തെ രാജാക്കന്മാരുടെ കാലത്ത് അവര്‍ക്ക് പ്രത്യേകം പരിഗണനകള്‍ കിട്ടിയിരുന്നു. മത പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതൊന്നും ആരും എതിര്‍ത്തിരുന്നില്ല.
 

എന്നാല്‍ പോര്‍ച്ചുഗീസുകാര്‍ കേരളത്തിലെ നസ്രാണികളെ റോമന്‍ പോപ്പിന്റെ കീഴില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു. നിരവധി പീഡന മുറകളും ഉപയോഗിച്ചു. ഇതിനെതിരെ വിശ്വാസികള്‍ നടത്തിയ ചെറുത്തു നില്‍പ്പായിരുന്നു കൂനന്‍ കുരിശ് കലാപം.

മാര്‍പാപ്പയുടെ സര്‍വ്വാധിപത്യത്തിനെതിരെ 2500 ഓളം വരുന്ന വിശ്വാസികള്‍  കുരിശില്‍ വടം കെട്ടി അതില്‍ പിടിച്ച് ഒരേ സമയം സത്യം ചെയ്തു. കുരിശു വളഞ്ഞ് കൂനായതു കൊണ്ട് കൂനന്‍ കുരിശ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. വൈദേശിക താല്പര്യങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സംഘടിത ചെറുത്തു നില്പ് ഇതായിരുന്നു. അങ്ങനെ രൂപം കൊണ്ട ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക് ബിജെപിയുമായി ഒത്തുപോകാന്‍ ചരിത്രപരമായോ ആദര്‍ശപരമായോ പ്രയാസം ഉണ്ടാകില്ല.

ബിജെപിയുടേത് ന്യൂനപക്ഷ വിരുദ്ധ രാഷ്‌ട്രീയമാണെന്ന് സ്ഥാപിക്കാന്‍ ബിജെപി വിരുദ്ധരെല്ലാം കേരളത്തില്‍ കൈമെയ് മറന്ന് പയറ്റുമ്പോള്‍ ന്യൂനപക്ഷ സമുദായം ബിജെപിയെ വിശ്വാസത്തിലെടുക്കാന്‍ തയ്യാറായി എന്നത് നിസ്സാരമല്ല. ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധത എന്ത് എന്നു ചോദിച്ചാല്‍ മറുപടി ഒന്നുമില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരായി മോദി സര്‍ക്കാറോ ഏതെങ്കിലും ബിജെപി സര്‍ക്കാറോ ബിജെപി നേതൃത്വമോ സ്വീകരിച്ച ഒരു നടപടി എങ്കിലും പറയാമോ എന്നു ചോദിച്ചാല്‍ ഉത്തരമില്ല. കഴിഞ്ഞദിവസം ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനുവേണ്ടി വാദിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞത് ബിജെപി ന്യൂനപക്ഷ വിരുദ്ധമാണെന്നും ആര്‍ എസ് എസ് നേതാവിന്റെ പുസ്തകത്തില്‍ എഴുതിവെച്ചിട്ടും ഉണ്ടെന്നായിരുന്നു. ഏതു പുസ്തകം ? അത് വായിച്ചിട്ടുണ്ടോ എന്നു മറിച്ചു ചോദിച്ചപ്പോള്‍ ഉത്തരമില്ലായിരുന്നു.  ഒപ്പം ഉണ്ടായിരുന്ന സിപിഎം പ്രതിനിധി വിചാരധാരയാണ് പുസ്തകമെന്നും കൈ എഴുത്ത് പ്രതിയില്‍ മുസ്‌ളിങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളും ആണ് എതിര്‍ക്കപ്പെടേണ്ടവര്‍ എന്ന് എഴുതിയിരുന്നതായും പറഞ്ഞ്  സഹായത്തിനെത്തി. ഇത്തരം കള്ളക്കഥകള്‍ക്കോ കൂട്ടു പ്രചരണത്തിനോ അധിക നാള്‍ ആയുസ്സില്ലെന്ന സൂചനയാണ് ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയ നിലപാടിലൂടെ വ്യക്തമാകുന്നത്. തോമസ് മാര്‍ അത്തനാസിയോസ് തിരുമേനിയെപ്പോലുള്ളവര്‍ ആഗ്രഹിച്ചതിലേക്കുള്ള ചുവടുവെപ്പ്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Samskriti

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.