Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നായകന്‍ തന്നെ ഒഗ്‌ബെച്ചെ…; ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് ജയം

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Oct 21, 2019, 11:59 am IST
in Sports

കൊച്ചി: ഏകദേശം നാല്പതിനായിരത്തോളം മഞ്ഞപ്പട ആരാധകരെ ആവേശത്തിലാറാടിച്ച ഐഎസ്എല്‍ ആറാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് മിന്നുന്ന ജയത്തുടക്കം. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയം പിടിച്ചെടുത്തത്. ബ്ലാസ്‌റ്റേഴ്‌സിനായി നായകന്‍ ഒഗ്‌ബെച്ചെയാണ് രണ്ട് ഗോളുകളും നേടിയത്. 30-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 45-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഹാഫ് വോളിയിലൂടെയും. ആറാം മിനിറ്റില്‍ കാള്‍ മക്ഹ്യൂഗിലൂടെയാണ് എടികെ മുന്നിലെത്തിയത്. 

രണ്ട് ടീമുകളും 4-2-3-1 ശൈലിയിലാണ് കളത്തിലിറങ്ങിയത്. ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ബിലാല്‍ ഖാന്‍ ഗോള്‍വലക്ക് മുന്നില്‍ ഇടം പിടിച്ചപ്പോള്‍ എടികെയ്‌ക്കുവേണ്ടി ഇറങ്ങിയത് അരിന്ദം ഭട്ടാചാര്യ. പ്രതിരോധത്തില്‍ മുഹമ്മദ് റാകിപ്, ജെയ്‌റോ റോഡ്രിഗസ്, സുവര്‍ലോണ്‍, ജെസ്സെലോ കെനയ്‌റോ എന്നിവരും ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി ജീക്ക്‌സണ്‍ സിങ്ങും മുഹമ്മദ് ജിങ്ങും ഇടം പിടിച്ചു. മധ്യനിരയില്‍ വലതുവിംഗില്‍ മലയാളി താരം കെ. പ്രശാന്ത്, സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍മാരായി സെര്‍ജിയോ സിഡോഞ്ച, വലതുവിംഗില്‍ ഹാളിചരണ്‍ നര്‍സാരി എന്നിവരും എത്തിയപ്പോള്‍ സ്‌ട്രൈക്കറായി ക്യാപ്റ്റന്‍ ബര്‍ത്തലോമേവ് ഒഗ്‌ബെച്ചയെ തന്നെ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഷെട്ടോരി ഇറക്കി.

എടികെ ഇന്ത്യന്‍ വംശജന്‍ റോയ് കൃഷ്ണയെ സ്‌ട്രൈക്കറാക്കിയും ഓസീസ് താരം ഡേവിഡ് വില്ല്യംസിനെ വിംഗറാക്കിയുമാണ് കളത്തിലെത്തിയത്. ഡേവിഡിനൊപ്പം മധ്യനിര ഭരിക്കാന്‍ ഹാവിയര്‍ ഹെര്‍ണാണ്ടസിനെയും മൈക്കല്‍ സൂസൈരാജിനെയും അന്റോണിയോ ലോപ്പസ് ഹെബാസ് നിയമിച്ചു. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി പ്രണോയ് ഹാല്‍ഡറും ജയേഷ് റാണയും എത്തിയപ്പോള്‍ പ്രതിരോധത്തില്‍ പ്രബീര്‍ ദാസ്, കാള്‍ മക്ഹ്യൂഗ്, അഗസ്റ്റിന്‍ ഇനിഗ്വസ്, പ്രീതം കോട്ടല്‍ എന്നിവരും എത്തി.

കളിയുടെ തുടക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റമായിരുന്നു. ആദ്യ മിനിറ്റുകളില്‍ ബ്ലാസ്‌റ്റേഴ്‌സ് എതിര്‍ ബോക്‌സിലേക്ക് മികച്ച മുന്നേറ്റങ്ങള്‍ നടത്തി. ഇടതുവിങ്ങില്‍ ഹാളിചരണ്‍ നര്‍സാരിയായിരുന്നു മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. എന്നാല്‍ ആറാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ച് എടികെ മുന്നിലെത്തി. ജയേഷ് റാണ എടുത്ത ഫ്രീകിക്ക് ബോക്‌സിനുള്ളില്‍ നില്‍ക്കുകയായിരുന്ന അഗസ്റ്റിന്‍ ഗാര്‍ഷ്യ തലകൊണ്ട് കാള്‍ ജെറാര്‍ഡ് മക്ഹ്യൂഗിന് മറിച്ചുകൊടുത്തു. ഗാര്‍ഷ്യയുടെ പാസ് നിലം തൊടുംമുന്‍പേ മക്ഹ്യൂഗ് തകര്‍പ്പന്‍’വോളിയിലൂടെ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ മുഴുനീളെ ഡൈവ് ചെയ്ത ബ്ലാസ്‌റ്റേഴ്‌സ് ഗോളിയെയും മറികടന്ന് പന്ത് വലയില്‍ വിശ്രമിച്ചു. 

 ഏറെ ശ്രമങ്ങള്‍ക്കൊടുവില്‍ 30-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ബ്ലാസ്റ്റേഴ്‌സ് സമനില ഗോള്‍ കണ്ടെത്തി. കനെയ്‌റോ എടുത്ത കോര്‍ണര്‍കിക്ക് ഒഗ്ബച്ചെ ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും എടികെ പ്രതിരോധനിരതാരം ക്ലിയര്‍ ചെയ്തു. പന്ത് കിട്ടിയത് ബോക്‌സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ജെയ്‌റോയ്്ക്ക്. എന്നാല്‍ ജെയ്‌റോ ഷോട്ട് ഉതിര്‍ക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് പ്രണോയ് ഹാല്‍ഡര്‍ പിന്നില്‍ നിന്ന് പിടിച്ചുവലിച്ചിട്ടു. ഇതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുക്കാന്‍ എത്തിയത് ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ ഒഗ്‌ബെച്ചെ. ഒഗ്‌ബെച്ചെയുടെ കിക്ക് എടികെ ഗോളി അരിന്ദം ഭട്ടാചാര്യയെ മറികടന്ന് വലയിലെത്തി (1-1). 

സമനില കണ്ടെത്തിയതോടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റങ്ങള്‍ കനപ്പിച്ചു. ഇടതുവിങ്ങില്‍ ഹാളിചരണ്‍ നര്‍സാരിയും വലതുപാര്‍ശ്വത്തില്‍ കെ. പ്രശാന്തും മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുന്‍പ് ഒഗ്‌ബെച്ചെയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടി. പ്രശാന്ത് വലതുവിങ്ങില്‍നിന്ന് ബോക്‌സിനുള്ളിലേക്ക് നല്‍കിയ പാസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച പ്രണോയ് ഹാല്‍ഡര്‍ക്ക് പിഴച്ചു. പന്ത് കിട്ടിയത് ഒഗ്‌ബെച്ചെയുടെ കാലുകളില്‍. പന്ത് കിട്ടിയ ഒഗ്‌ബെച്ചെ പായിച്ച ബുള്ളറ്റ് ഹാഫ്‌വോളി തടുക്കാന്‍ പറന്ന എടികെ ഗോളിയെയും മറികടന്ന് സൈഡ് പോസ്റ്റിലിടിച്ച് വലയില്‍ കയറിയതോടെ സ്‌റ്റേഡിയത്തില്‍ നിറഞ്ഞ ആരാധകരുടെ ആഹ്ലാദം അണപൊട്ടിയൊഴുകി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് 2-1ന് മുന്നില്‍.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ എടികെ ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമത്തിലായിരുന്നു. തുടക്കത്തില്‍ ഒന്നുരണ്ടു കോര്‍ണര്‍ നേടി അവര്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ സമ്മര്‍ദത്തിലാക്കുകയും ചെയ്തു. തുടര്‍ന്നും എടികെയുടെ മുന്നേറ്റങ്ങളായിരുന്നെങ്കിലും ലക്ഷ്യബോധമുണ്ടായിരുന്നില്ല. അവസാന മിനിറ്റുകളില്‍ സമനിലക്കായി എടികെയും ലീഡ് ഉയര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സും പൊരിഞ്ഞ പോരാട്ടം നടത്തിയെങ്കിലും കൂടുതല്‍ ഗോളുകള്‍ പിറന്നില്ല. ജയത്തോടെ മൂന്ന് പോയിന്റ് ബ്ലാസ്റ്റേഴ്‌സിന്. അടുത്ത മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് 24ന്  മുംബൈ സിറ്റി എഫ്‌സിയെ നേരിടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

പുതിയ വാര്‍ത്തകള്‍

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.