ബുദ്ധാ ജിനേന്ദ്രാ ഗോരക്ഷഃ പാണിനിശ്ചപതഞ്ജലിഃ
ശങ്കരോ മധ്വനിമ്പാര്‍കൗ ശ്രീരാമാനുജവല്ലഭൗ
മഹായോഗിയും സിദ്ധനും ജ്ഞാനിയുമായ ഗോരഖ്‌നാഥ് പ്രസിദ്ധയോഗിയായ മത്സ്യേന്ദ്രനാഥന്റെ ശിഷ്യനാണ്. ഉത്തര്‍പ്രദേശ്, ബംഗാള്‍, പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്‌ട്ര, തുടങ്ങി ഭാരതത്തിലെ വിവിധ ഭാഗങ്ങളില്‍ മാത്രമല്ല, നേപ്പാളിലും ഇദ്ദേഹത്തിന്റെ ആശ്രമങ്ങള്‍ കാണാം. ഇദ്ദേഹം സംയോഗസാധനയിലൂടെയുള്ള മനോനിഗ്രഹത്തിനാണ് പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നത്. ഭാരതീയ സാധനാസമ്പ്രദായത്തേയും സാഹിത്യത്തേയും പോഷിപ്പിക്കുന്നതില്‍ വളരെ വലിയ പങ്കു വഹിച്ചു. ഗോരഖ്‌നാഥിന്റെ യോഗസിദ്ധിയെക്കുറിച്ച് ധാരാളം കഥകള്‍ പ്രചരിച്ചിട്ടുണ്ട്.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാസ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















