Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘കോണ്‍ഗ്രസ് ഉപേക്ഷിച്ചത് ആത്മാഭിമാനത്തോടെ ജീവിക്കാന്‍, പാര്‍ട്ടിയില്‍ സ്ത്രീകള്‍ ലൈംഗികമായി അതിക്രമം നേരിടുന്നു; മഹാരാഷ്‌ട്രയില്‍ ബിജെപി-ശിവസേന സഖ്യം ഭരണം നിലനിര്‍ത്തുമെന്ന് പ്രിയങ്ക ചതുര്‍വേദി

കെ.സുജിത്byകെ.സുജിത്
Oct 14, 2019, 09:44 pm IST
inIndia

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെയാണ് ദേശീയ വക്താവായിരുന്ന പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ്സിനെ ഞെട്ടിച്ച് പാര്‍ട്ടി വിട്ട് ശിവസേനയില്‍ ചേര്‍ന്നത്. തന്നെ അപമാനിച്ച നേതാക്കളെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചുള്ള അവരുടെ രാജി വനിതാ നേതാക്കളോടും സ്ത്രീ സമൂഹത്തോടും കോണ്‍ഗ്രസ് പുലര്‍ത്തുന്ന നിഷേധാത്മക സമീപനത്തെക്കുറിച്ച് ദേശീയതലത്തില്‍ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതുറന്നിരുന്നു. ട്വിറ്ററില്‍ എട്ട് ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള പ്രിയങ്ക സമൂഹമാധ്യമങ്ങളില്‍ ഏറെ സ്വാധീനമുള്ള രാഷ്‌ട്രീയ നേതാക്കളിലൊരാളാണ്. ചാനല്‍ ചര്‍ച്ചകളിലെ സാന്നിധ്യത്തിലൂടെ കോണ്‍ഗ്രസ്സിന്റെ മുഖമാകാനും ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ അവര്‍ക്ക് സാധിച്ചിരുന്നു. രാഷ്‌ട്രീയത്തിലെ ഭാഗ്യാന്വേഷണത്തിന്റെ ഭാഗമായല്ല, മൂല്യങ്ങളില്‍ വിശ്വസിച്ച് ആത്മാഭിമാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നതിനാലാണ് കോണ്‍ഗ്രസ് ഉപേക്ഷിച്ചതെന്ന് പ്രിയങ്ക പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അവര്‍ ‘ജന്മഭൂമി’യുമായി സംസാരിക്കുന്നു

സ്ത്രീകളെ ബഹുമാനിക്കുന്ന പാര്‍ട്ടിയായതിനാലാണ് ശിവസേനയില്‍ ചേര്‍ന്നതെന്ന് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അങ്ങനെയല്ലെന്നാണോ?

=കോണ്‍ഗ്രസ് വക്താവെന്ന നിലയില്‍ ഉത്തര്‍പ്രദേശിലെ മധുരയില്‍ പത്രസമ്മേളനം നടത്താനെത്തിയ എന്നോട് അവിടെയുള്ള ഏതാനും നേതാക്കള്‍ വളരെ മോശമായി പെരുമാറി. അസഭ്യം പറയുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്റെ അച്ഛനെ ഭീഷണിപ്പെടുത്തി. സ്ത്രീയെന്ന നിലയില്‍ അംഗീകരിക്കാനാകാത്തതായിരുന്നു അവരുടെ അവഹേളനമെന്നതിനാല്‍ കോണ്‍ഗ്രസ്സിന് പരാതി നല്‍കി. ആറ് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍, തെരഞ്ഞെടുപ്പിന് മുന്‍പായി ആറ് മാസത്തിനുള്ളില്‍ ഇവരെയെല്ലാം തിരിച്ചെടുത്തു. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധിച്ചു. ഫലമില്ലാതായപ്പോള്‍ പരസ്യമായി പറഞ്ഞു. കോണ്‍ഗ്രസ്സിന് പല ന്യായീകരണങ്ങളും പറയാനുണ്ടാകാം. സ്ത്രീകള്‍ക്ക് അവരുടെ ആത്മാഭിമാനവും അന്തസ്സും വിലപ്പെട്ടതാണ്. എനിക്കും അങ്ങനെ തന്നെ. 

താങ്കള്‍ക്കുണ്ടായ ദുരനുഭവം കോണ്‍ഗ്രസ്സില്‍ ഒറ്റപ്പെട്ട സംഭവമായി കരുതുന്നുണ്ടോ. വനിതാ നേതാക്കള്‍ മുന്‍പ് ഇത്തരത്തില്‍ പരാതികള്‍ ഉന്നയിച്ചിട്ടുണ്ടോ?

= നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ്സില്‍ സ്ത്രീകള്‍ ലൈംഗികമായി അതിക്രമം നേരിടുന്നു. ഇത് അഭിസംബോധന ചെയ്യാനോ പരിഹാരം കാണാനോ നേതൃത്വം തയാറാകുന്നില്ല. എന്‍എസ്‌യു പ്രസിഡന്റിനെതിരെ പരാതി ഉയര്‍ന്നപ്പോള്‍ മാസങ്ങള്‍ക്ക് ശേഷമാണ് നടപടിയുണ്ടായത്. ഒരുവശത്ത് വനിതാ ശാക്തീകരണത്തെക്കുറിച്ച് പറയും. മറുവശത്ത് വനിതകളായ നേതാക്കളെ മൂലക്കിരുത്തുകയും ചെയ്യും. ശിവസേനയില്‍ ജനറല്‍ സീറ്റുകളില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ മത്സരരംഗത്തുണ്ട്. 

പതിറ്റാണ്ടുകളോളം രാജ്യത്തിന്റെ അധികാരം കൈയാളിയിരുന്ന കോണ്‍ഗ്രസ്സിന് ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത്?

= എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു പബ്ലിക് പ്ലാറ്റ്‌ഫോമായിരുന്നു കോണ്‍ഗ്രസ്. ഇന്ദിര ഗാന്ധിയുടെ കാലത്ത് അത് പ്രൈവറ്റായി. ഇപ്പോഴും അത് ഒരു കുടുംബത്തിന്റെ കൈയില്‍ മാത്രം ഒതുങ്ങുന്നു. ശിവസേനയിലും കുടുംബരാഷ്‌ട്രീയമുണ്ടെന്നത് നിഷേധിക്കുന്നില്ല. ഒരാളുടെ വ്യക്തിപ്രഭാവത്തിലും ജനകീയതയിലും രൂപീകരിക്കപ്പെടുകയും വളരുകയും ചെയ്ത പാര്‍ട്ടിയാണ് ശിവസേന. അതിന്റെ പിന്തുടര്‍ച്ചക്കാരായി താക്കറെ കുടുംബം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍, കോണ്‍ഗ്രസ് അങ്ങനെയല്ല. 

ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനോ സംസാരിക്കാനോ സാധിക്കാത്ത ഏത് പാര്‍ട്ടിക്കും വിശ്വാസ്യതയും സ്വാധീനവും നഷ്ടപ്പെടും. അതാണ് കോണ്‍ഗ്രസ്സിനും സംഭവിച്ചത്. സ്വന്തം മൂല്യങ്ങളും ആദര്‍ശങ്ങളും അവര്‍ ഉപേക്ഷിച്ചു. 1947ലെ പ്രശ്‌നങ്ങളും വിഷയങ്ങളുമല്ല ഇപ്പോഴുള്ളതെന്ന് തിരിച്ചറിയുന്നുമില്ല. തെറ്റായ ഉപദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നേതൃത്വം നിലപാടുകള്‍ സ്വീകരിക്കുന്നത്. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേനാ സഖ്യത്തിന്റെ പ്രതീക്ഷകള്‍ എത്രത്തോളമുണ്ട്?

=കോണ്‍ഗ്രസ്സും എന്‍സിപിയും ചിത്രത്തിലില്ല. അവര്‍ക്ക് നേതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോലും സാധിക്കുന്നില്ല. വ്യക്തിപരമായ നേട്ടങ്ങള്‍ ക്കായുള്ള തമ്മിലടിയാണ് നടക്കുന്നത്. ബിജെപി-ശിവസേന സഖ്യം ഭരണം നിലനിര്‍ത്തുമെന്ന് എല്ലാവര്‍ക്കുമറിയാം. പുതിയ മഹാരാഷ്‌ട്ര സൃഷ്ടിക്കുന്നതിനും വികസന പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനുമാണ് ഞങ്ങള്‍ വോട്ട് ചോദിക്കുന്നത്. 

പ്രതിപക്ഷം അപ്രസക്തമായെന്നാണോ?  

=ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രതിപക്ഷത്തിന് അവരുടേതായ ഇടമുണ്ട്. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ മഹാരാഷ്‌ട്രയില്‍ പ്രതിപക്ഷം അവരുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ല. തങ്ങള്‍ക്ക് വോട്ടു നല്‍കിയവരെ വഞ്ചിക്കുകയാണ് കോണ്‍ഗ്രസ്സും എന്‍സിപിയും ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു വിഷയം പോലും ഏറ്റെടുക്കാന്‍ അവര്‍ക്കായിട്ടില്ല. അഭിപ്രായ വ്യത്യാസമുള്ളവരെയും ഉള്‍ക്കൊണ്ട് ഞങ്ങള്‍ മുന്നോട്ടുപോകും. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

India

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

India

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

പുതിയ വാര്‍ത്തകള്‍

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.