Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേശീയപാതാ വികസനം: അതോറിറ്റി ഉദ്യോഗസ്ഥരെ പരസ്യമായി ശകാരിച്ച് ഗഡ്കരി; ശകാരം മുഖ്യമന്ത്രി പിണറായിയുടെ സാന്നിധ്യത്തില്‍; കേരളത്തിന്റെ നിര്‍ദേശത്തില്‍ ഉടന്‍ ഉത്തരവില്ലെങ്കില്‍ സസ്‌പെന്‍ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2019, 03:47 pm IST
inKerala

ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ പരസ്യശകാരം. ഭൂമിയെറ്റെടുക്കലിന് ഒരു വിഹിതം തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്ന് അറിയിച്ചിരുന്നു. ഇതില്‍ തീരുമാനം വൈകിയതിനാണ് ഉദ്യോഗസ്ഥരെ മന്ത്രി ശകാരിച്ചത്. വിഷയത്തില്‍ ഉടന്‍ ഉത്തരവ് ഇറക്കിയില്ലെങ്കില്‍ സസ്‌പെന്‍ഷന്‍ നേരിട്ടോളാനും മന്ത്രി അറിയിച്ചു. ഒരു സംസ്ഥാന മുഖ്യമന്ത്രിയെ ഒരു കാര്യത്തിന് എത്ര തവണ ഇവിടേക്ക് വരുത്തിക്കണം. ചില ഉദ്യോഗസ്ഥരെ ബുള്‍ഡോസര്‍ കയറ്റി ഇറക്കിയാലേ പഠിക്കൂ എന്നും ഗഡ്കരി. കേരളത്തിന്റെ ആവശ്യത്തോട് വളരെ അനുഭാവപൂര്‍വമാണ് മന്ത്രി പ്രതികരിച്ത്. 

നേരത്തേ, കാസര്‍കോട് ഒഴികെ സംസ്ഥാനത്തെ ജില്ലകളെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി കേന്ദ്ര ഗതാഗത വകുപ്പ് രണ്ടാം പട്ടികയിലേക്ക് മാറ്റിയിരുന്നു. പദ്ധതി വിഹിതം, സ്ഥലവില തുടങ്ങിയവ കണക്കിലെടുത്താണ് മുന്‍ഗണന പട്ടിക തയ്യാറാക്കുന്നത്. എന്നാല്‍ ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ദേശീയ പാത വികസനത്തില്‍ കേരളം മുന്‍ഗണന പട്ടികയില്‍ തന്നെയെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു.  ഇതുസംബന്ധിച്ചുള്ള ഗതാഗത വകുപ്പിന്റെ ഉത്തരവും കേരളത്തിന് ലഭിച്ചിരുന്നു. ദേശീയപാത വികസനത്തിനായിപണ വിതരണം എന്നിവ ആരംഭിക്കാനും കേന്ദ്രം സംസ്ഥാനല സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. 

ദേശീയപാത വികസനത്തില്‍ കേരളത്തിന് ഇത്തവണയും വിനയായത് ഭൂമി ഏറ്റെടുക്കുന്നതിലെ വീഴ്ചകളും തര്‍ക്കങ്ങളുമാണ്. പാത വികസനത്തിന് ആവശ്യമായ ഭൂമി മുഴുവന്‍ സമയബന്ധിതമായി  ഏറ്റെടുത്ത് കൈമാറാന്‍ സര്‍ക്കാരിനായില്ല.  സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായ ഭാഗങ്ങളിലെ പാത വികസനത്തിന് യാതൊരു തടസ്സവുമില്ല. അതേസമയം തര്‍ക്കങ്ങളില്‍പ്പെട്ട് കുടുങ്ങിക്കിടക്കുന്നതും നിയമക്കുരുക്കില്‍പ്പെട്ടതുമായ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന പാതയുടെ വികസനമാണ് താമസിക്കുന്നത്. പന്ത്രണ്ട് വര്‍ഷമായി  കേരളത്തിലെ റോഡ് വികസനം തടസ്സപ്പെട്ട് കിടക്കുകയാണ്. ഇത് പൂര്‍ത്തിയാക്കാന്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ 30,000 കോടി രൂപ കേരളത്തിന് അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഒന്നാം വിഭാഗത്തില്‍ ഉള്‍പ്പെട്ട കാസര്‍കോഡ് ജില്ലയിലെ തലപ്പാടി-ചെങ്ങള, ചെങ്ങള-നീലേശ്വരം ഭാഗത്തിന്റെ വികസനത്തിന് മാത്രം 1600 കോടി രൂപ  ലഭിക്കുമെന്നാണ് പ്രാഥമിക വിവരം. 

എന്‍.എച്ച് 66 വികസനത്തിനായി എത്ര ഏക്കര്‍ സ്ഥലം വേണ്ടിവരുമെന്നും നഷ്ടപരിഹാരമായി നല്‍കേണ്ടി വരുന്ന തുകയുടെ കണക്കുകളും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് ദേശീയ പാത അതോറിറ്റി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്ര നിയമമനുസരിച്ച് ഏറ്റെടുക്കുന്ന ഭൂമിക്ക് വില കണക്കാക്കുന്നതിന് സംസ്ഥാന സര്‍ക്കാരാണ് മാനദണ്ഡം നിശ്ചയിക്കേണ്ടത്. അടിസ്ഥാനവിലയും അതിന്റെ ഇരട്ടിയോളവും വിലയായി നിശ്ചയിക്കാമെന്നാണ്  കേന്ദ്ര നിയമം. രജിസ്ട്രേഷന്‍ രേഖകള്‍ അടിസ്ഥാനപ്പെടുത്തിയാണ് അടിസ്ഥാനവില നിശ്ചയിക്കേണ്ടത്. എന്നാല്‍  മാര്‍ക്കറ്റ് വില കുത്തനെ ഉയര്‍ത്തി ഭൂ ഉടമകള്‍ വിലപേശിയപ്പോള്‍ തര്‍ക്കങ്ങളിലേക്കും നിയമ നടപടികളിലേക്കും പോയി. ഈ സാഹചര്യത്തില്‍ ഭൂമിയുടെ മാര്‍ക്കറ്റ് വിലയുമായി ബന്ധപ്പെട്ട പരിഹാരം ഉണ്ടാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് കത്ത് എഴുതിയിരുന്നു. ഒരു കിലോമീറ്ററിന് ഭൂമി വില മാത്രം ഏഴു കോടി രൂപയോളമാകും. 

നിര്‍മാണ ചെലവ് 45 കോടിയും. ഇത് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയര്‍ന്നതിനാല്‍ തുക കുറയ്‌ക്കാന്‍ നടപടി ഉണ്ടാകണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് സൗഹാര്‍ദ്ദപരമായി പരിഹാരം കാണാതെ വന്നപ്പോള്‍ സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയായ ഭാഗങ്ങളിലെ വികസനം തുടങ്ങാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കാന്‍ ഒരു വിഹിതം തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്ന് വ്യക്തമാക്കിയത്. ഇതിലാണ് ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനം വൈകിയതും മന്ത്രിയുടെ ശകാരം ഉണ്ടായതും. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിയോജിപ്പുകൾ ഉണ്ടാകാം, പക്ഷേ അനാദരവ് ഉണ്ടാകരുത് , നമ്മുടെ പെരുമാറ്റത്തിൽ നിന്ന് യുവതലമുറ പഠിക്കുന്നു : മുന്നറിയിപ്പുമായി കിരൺ ബേദി

വാര്‍ത്താസമ്മേളനത്തിനിടയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ചോദ്യം കേട്ട് അസ്വസ്ഥനാകുന്ന സിജെപി വക്താവ് സൗരവ് ദാസ് (വലത്ത്)
India

പഞ്ചാബിലെ വോട്ട് ചോരിയ്‌ക്കെതിരെ സമരം ചെയ്യാന്‍ പോകുമോ എന്ന ചോദ്യത്തിന് നിയന്ത്രണം വിട്ട് ക്ഷോഭിച്ച് സിജെപി വക്താവ് സൗരവ് ദാസ്

രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ സംസാരിക്കുന്നു (ഇടത്ത്) രാഹുലിനെ വിമര്‍ശിച്ച് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ (വലത്ത്)
India

രാഹുല്‍ഗാന്ധിയുടെ പിആര്‍ പാളി; തമിഴ്നാട്ടിലെ പരിപാടിക്കും ‘ഛത്രോം കീ ഗൂഞ്ച്’ എന്ന ഹിന്ദി പേര് നല്‍കിയതില്‍ രാഹുലിനെ പഞ്ഞിക്കിട്ട് ഡിഎംകെ

Kerala

ജോണ്‍ ബ്രിട്ടാസ് ആശുപത്രിയില്‍ ചികിത്സ തേടി

Kerala

നെടുമ്പാശേരിയില്‍ 3 പേരുടെ മരണത്തിനിടയാക്കിയ അപകടം: പ്രതി സുഹൈലിന് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുക്കും

പുതിയ വാര്‍ത്തകള്‍

കാറില്‍ രാസലഹരിയുമായി കടന്നുകളഞ്ഞ യുവതിയും യുവാവും പിടിയില്‍

തിരുവനന്തപുരത്ത് ഹോട്ടലില്‍ തീപ്പിടിത്തം

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘ ഞാൻ അസ്വസ്ഥയാണ്, ദേഷ്യം വരുന്നുണ്ട് ‘ ; പാറ്റകളെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് രഞ്ജിനി ഹരിദാസ്

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.