Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എസ്എന്‍ കോളേജിനെ തകര്‍ക്കാനുള്ള എസ്എഫ്‌ഐ നീക്കത്തിനെതിരെ പ്രതിഷേധം; നാളെ നൂറുക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് എസ്എന്‍ഡിപി കോളേജ് സംരക്ഷണ മാര്‍ച്ച് നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2019, 05:00 pm IST
inKerala

കൊല്ലം: കൊല്ലം എസ്എന്‍ കോളേജിനെ തകര്‍ക്കാന്‍ എസ്എഫ്‌ഐ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്താന്‍ ജില്ലയിലെ എസ്എന്‍ഡിപി യൂണിയന്‍ ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനം. കോളേജിനെ തകര്‍ക്കാന്‍ പിന്തുണയ്‌ക്കുന്നവര്‍ക്ക് വരുന്ന തെരഞ്ഞെടുപ്പുകളില്‍ ശക്തമായ തിരിച്ചടി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. 

ഇതിനു മുന്നോടിയായി ചൊവ്വാഴ്ച നൂറുകണക്കിന് യോഗം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന കോളേജ് സംരക്ഷണ മാര്‍ച്ച് സംഘടിപ്പിക്കും. തുടര്‍ന്ന് യൂണിയന്‍ തലത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും. 

കോളേജിന്റെ നടത്തിപ്പും അച്ചടക്കവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാനും യോഗം തീരുമാനിച്ചു. സമരപരിപാടികള്‍ ഏകോപിപ്പിക്കാന്‍ എസ്എന്‍ ട്രസ്റ്റ് ട്രഷറര്‍ ഡോ.ജി. ജയദേവന്‍ ചെയര്‍മാനും കൊല്ലം യൂണിയന്‍ പ്രസിഡന്റ് മോഹന്‍ ശങ്കര്‍ കണ്‍വീനറായും എസ്എന്‍ കോളേജ് സംരക്ഷണ സമിതിക്കും യോഗം രൂപം നല്‍കി.

കോളേജിന്റെ അക്കാദമിക് മുന്നേറ്റത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ എസ്എഫ്‌ഐ കുറച്ച് കാലമായി നടത്തി വരികയാണെന്ന് യൂണിയന്‍ എസ്എന്‍ ട്രസ്റ്റ് ട്രഷറര്‍ ഡോ. ജി. ജയദേവന്‍ പറഞ്ഞു. നാക്കിന്റെ എ ഗ്രേഡ് അക്രഡിറ്റേഷന്‍ ജില്ലയില്‍ ഇപ്പോള്‍ കൊല്ലം എസ്എന്‍ കോളേജിന് മാത്രമാണുള്ളത്. നാക്കിന്റെ പരിശോധനാ സംഘം വീണ്ടും വരാനിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ ഹാജരും കോളേജിന്റെ അച്ചടക്കവും മികച്ച ഗ്രേഡ് ലഭിക്കാനുള്ള മാനദണ്ഡങ്ങളാണ്. ഉയര്‍ന്ന ഗ്രേഡ് ലഭിച്ചാലെ കോളേജിന്റെ വികസനത്തിന് യുജിസിയുടെ ഫണ്ട് ലഭിക്കുകയുള്ളു. ഇത് നഷ്ടമാക്കാനാണ് അക്രമികള്‍ ലക്ഷ്യം വെയ്‌ക്കുന്നത്. 

സംഘടനാ പ്രവര്‍ത്തനം നടത്താന്‍ പാടില്ലെന്ന കോടതി ഉത്തരവ് നിലനില്‍ക്കെ പ്രിന്‍സിപ്പലിന് നേരെ അസഭ്യവര്‍ഷം നടത്തുക അനുവാദമില്ലാതെ ക്ലാസ് മുറികളില്‍ കയറി വിദ്യാര്‍ത്ഥികളെ ബലം പ്രയോഗിച്ച് പുറത്തിറക്കുക, ഗേറ്റ് തല്ലിപ്പൊളിക്കുക ഇങ്ങനെ നിരവധി അക്രമങ്ങളാണ് എസ്എഫ്‌ഐ കോളേജ് ക്യാമ്പസില്‍ കാട്ടിക്കൂട്ടുന്നത്.

ഒരുവട്ടം അച്ചടക്ക നടപടി സ്വീകരിച്ചപ്പോള്‍ നിരുപാധികം മാപ്പെഴുതി നല്‍കിയവര്‍ വീണ്ടും അതിക്രമങ്ങള്‍ തുടരുകയാണ്. നഗരത്തിലെ മറ്റ് കോളേജുകളിലെല്ലാം ക്ലാസ് തുടങ്ങുമ്പോള്‍ ഗേറ്റ് അടയ്‌ക്കും. കൊല്ലം എസ്എന്‍ കോളേജില്‍ പ്രിന്‍സിപ്പല്‍ അര മണിക്കൂര്‍ കൂടി അധികം നല്‍കുന്നുണ്ട്. പിന്നീടെത്തുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുമ്പോള്‍ പ്രവേശിപ്പിക്കുന്നുമുണ്ട്. അതേസമയം കോളേജില്‍ പ്രവേശിക്കാന്‍ കഴിയാത്ത പുറത്തുള്ളവരാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നും ഡോ. ജി. ജയദേവന്‍ പറഞ്ഞു.

കോളേജില്‍ അച്ചടക്കം നിലനിര്‍ത്തുന്നതിന് പ്രിന്‍സിപ്പലിന് എല്ലാവിധ പിന്തുയും നല്‍കണമെന്ന് കൊട്ടാരക്കര യൂണിയന്‍ സെക്രട്ടറി വിശ്വംഭരന്‍ പറഞ്ഞു. നഗരത്തിലെ മറ്റ് കോളേജുകളില്‍ ഗേറ്റ് അടയ്‌ക്കുന്നതിനെ എതിര്‍ക്കാത്തവര്‍ എസ്എന്‍ കോളേജില്‍ മാത്രം പ്രശ്‌നം ഉണ്ടാക്കുന്നതിന്റെ ചേതോവികാരം ജനങ്ങളെ ബോദ്ധ്യപ്പെടുത്തണമെന്ന് യോഗം കൗണ്‍സിലര്‍ പി. സുന്ദരന്‍ പറഞ്ഞു.

നേരത്തെ എസ്.എന്‍ കോളേജിനെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. അതിന് സമാനമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്ന് ചാത്തന്നൂര്‍ യൂണിയന്‍ പ്രസിഡന്റ് ബി.ബി. ഗോപകുമാറും അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)
India

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)
India

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

പുതിയ വാര്‍ത്തകള്‍

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.