കൊച്ചി: ദേശീയ സേവാഭാരതിയുടെ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സംസ്ഥാന ഭാരവാഹി യോഗം എറണാകുളം ഭാസ്‌കരീയത്തില്‍ നടക്കും. സംസ്ഥാന അധ്യക്ഷന്‍ ഡോ. പ്രസന്നമൂര്‍ത്തി അധ്യക്ഷനാകും. സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി യു.എന്‍. ഹരിദാസ് മാര്‍ഗനിര്‍ദ്ദേശം നല്‍കും. .
വിവിധ ഘടകങ്ങളില്‍ നിന്ന് രണ്ടായിരത്തിലധികം പേരാണ് നാളെ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സേവാഭാരതിയുടെ പ്രവര്‍ത്തനം എല്ലാ പഞ്ചായത്തുകളിലും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം. ഇപ്പോഴുള്ള അഞ്ഞൂറിലധികം യൂണിറ്റുകള്‍ ആയിരത്തിലധികമാക്കുകയാണ് ലക്ഷ്യം.

















