Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘ഓണമുണ്ട വയറേ… ചൂളംപാടിക്കിട..’

കൊടകര ഉണ്ണിbyകൊടകര ഉണ്ണി
Sep 10, 2019, 03:00 am IST
inSamskriti

തുമ്പയും തുളസിയും തൂശനിലയുമൊക്കെ കാത്തിരുന്നു വരവേല്‍ക്കുന്ന പൊന്നിന്‍ചിങ്ങത്തിലെ തിരുവോണം. മലയാളിയുടെ ഗൃഹാതുരത മുഴുവന്‍ ചാലിച്ച പുഷ്പപാതയിലൂടെ മാവേലിത്തമ്പുരാന്‍ കടന്നുവരുന്ന സുദിനമാണത്. പൂത്തുമ്പികള്‍ പോലും പൂവേ പൊലി പാടുന്ന പൊന്നോണനാളുകള്‍ മലയാളിയുടേതു മാത്രമാണ്. ലോകമെമ്പാടുമുള്ള മലയാളികള്‍ അക്ഷമയോടെ  കാത്തിരിക്കുകയാണ് തിരുവോണമെത്താന്‍. 

ജീവിതത്തിലേപ്പോലെത്തന്നെ ഓണാഘോഷത്തിലും യാന്ത്രികത വന്നുചേര്‍ന്നെങ്കിലും കാണം വിറ്റും ഓണം ഉണ്ണണമെന്ന പഴമൊഴി യാഥാര്‍ഥ്യമാക്കുംവിധം ഓരോ മലയാളിയും ഈ ദിനത്തിനായി അത്യധ്വാനം ചെയ്യുന്നു. ലോകത്തിന്റെ ഏതു കോണിലിരുന്നാലും ഓണം മലയാളി  മറക്കില്ല. ഏതു നാട്ടിലായാലും ഓണത്തിന് നാട്ടിലെത്താന്‍ കൊതിക്കാത്ത മലയാളിയുണ്ടാകില്ല. 

ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ഈ മഹോത്സവം മലയാളിയുടെ  സ്വകാര്യ അഹങ്കാരമാണ്. ഉണ്ണാനില്ലാത്തവനും ഉടയാളനും തമ്മിലുള്ള സുദൃഢമായ ബന്ധത്തിന്റെ ഓര്‍മകളുമായാണ് ഓരോ ഓണവും കടന്നുവരുന്നത്.

പണ്ടൊക്കെ അത്തം മുതല്‍ ഓണാഘോഷം തുടങ്ങും. ആര്‍പ്പുവിളികളും ഓണപ്പാട്ടുമായി ഗ്രാമവീഥികളെങ്ങും  ഓണത്തിലലിയും. ഓണവുമായി ബന്ധപ്പടുത്താതെ ഒന്നുമില്ലാത്ത നാളുകളാണിത്. ഓണക്കാലം, ഓണപ്പൂവ്,,ഓണവെയില്‍, ഓണനിലാവ്, ഓണപ്പുടവ, ഓണത്തുള്ളല്‍, ഓണത്താറ്, ഓണപ്പാവക്കൂത്ത്, ഓണക്കഥകള്‍,ഓണപ്പൊട്ടന്‍,ഓണത്തുമ്പി, ഓണക്കിളി, ഓണക്കളി,ഓണദക്ഷിണ, ഓണത്തല്ല്, ഓണത്താറ്,ഓണപ്പൊട്ടന്‍, ഓണസ്സദ്യ, ഓണക്കോടി, ഓണപ്പാട്ട് ഇങ്ങനെ നീളുന്നു ഓണക്കാഴ്ചകള്‍.

ഓണം വരാനൊരു മൂലം വേണം, ഓണമുണ്ടവയറേ ചൂളം പാടിക്കിട, ഓണത്തേക്കാള്‍ വലിയ മകമുണ്ടോ, ഓണം കഴിഞ്ഞാള്‍ ഓലപ്പുര ഓട്ടപ്പുര, ഓണം പോലെയാണോ തിരുവാതിര, ഓണാട്ടന്‍ വിതച്ചാല്‍ ഓണത്തിന് പുത്തരി, ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളില്‍, അത്തം കറുത്താല്‍ ഓണം വെളുക്കും, കിട്ടുമ്പോള്‍ തിരുവോണം കിട്ടാഞ്ഞാല്‍ ഏകാദശി, ഓണത്തപ്പാ കുടവയറാ നാളെപ്പിറ്റേ തിരുവോണം തുടങ്ങി ഓണവുമായി ബന്ധപ്പെട്ട് ഒട്ടനവധി പഴഞ്ചൊല്ലുകള്‍ നിലവിലുണ്ട്. 

ഓണക്കാലം തുമ്പിതുള്ളല്‍ പോലുള്ള പലതരം കളികള്‍കൊണ്ട് സമ്പന്നമാണ്. ഓണത്തിന് ഓണപ്പുടവ നല്‍കലിന് ഏറെ പ്രാധാന്യമാണുള്ളത്. ഓണക്കോടികളുടെ കരയാകട്ടെ കൂടുതലും മഞ്ഞ വര്‍ണത്തിലായിരിക്കും. മഞ്ഞ വര്‍ണത്തിന് ഓണക്കാലത്തിന്റെ നിറമാണ്.

തൂശനിലയില്‍ തുമ്പപ്പൂ ചോറുവിളമ്പി വിഭവസമൃദ്ധിയുടെ രുചിക്കൂട്ടു സമ്മാനിക്കുന്ന ഓണസദ്യ ഏറെ പ്രസക്തമാണ്. പാചകത്തിനും വിളമ്പലിനും മാത്രമല്ല അതു കഴിക്കുന്നതിലും കലയുണ്ട്. ഉണ്ടറിയണം ഓണം എന്നാണ് വയ്‌പ്പ്്. ആണ്ടിലൊരിക്കല്‍ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന് ഓണക്കാളനും ഓലനും  എരിശേരിയും പച്ചടിയും കിച്ചടിയും പുളിയിഞ്ചിയും നാരങ്ങയും പ്രധാനവിഭവങ്ങള്‍.അവിയലും സാമ്പാറുമൊക്കെ പിന്നീട് വന്നതാണ്.   അത്തം പത്തിനു പൊന്നോണവും അന്നു വെളുപ്പിനു തിരുവോണവുമാണ്. തിരുവോണത്തിനുള്ള ഒരുക്കങ്ങളുടെ ദിവസമാണ് ഉത്രാടം.തിരക്കിട്ടുള്ള ഈ ഒരുക്കങ്ങളാണ് ഉത്രാടപ്പാച്ചില്‍. നാലോണം വരെയുള്ള ഒരുക്കങ്ങള്‍ തയ്യാറാക്കിവക്കുന്നത് ഉത്രാടത്തിനാണ്.

തങ്ങളുടെ നിലത്ത് കൃഷിപ്പണിചെയ്യുന്നവര്‍ക്ക് തമ്പുരാക്കന്‍മാര്‍ ഓണസദ്യക്കുള്ള വിഭവങ്ങളും ഓണക്കോടിയും നല്‍കിയിരുന്നത് ഉത്രാടം നാളിലായിരുന്നു. ഓണക്കാഴ്ചയുമായെത്തുന്നവര്‍ക്ക് നെല്ലും പുടവയും നല്‍കുന്നതും അന്നുതന്നെ. തിരുവോണം സമത്വത്തിന്റെ ദിനമായിരുന്നതിനാല്‍ ആ ദിനത്തില്‍ ഒന്നും കൊടുക്കുകയും വാങ്ങുകയും പതിവുണ്ടായിരുന്നില്ല. പണ്ടൊക്കെ പാടത്തും പറമ്പിലും പൂക്കൂടയുമായി നടന്ന് കുട്ടികള്‍ പൂ പറിച്ചിരുന്നു. എന്നാല്‍ പൂത്തൊടികളില്‍ പൂക്കളുമില്ല. പൂ പറിക്കാന്‍ കുട്ടികള്‍ക്ക് സമയവുമില്ല. അത്തം മുതല്‍ മുറ്റത്തെ പൂത്തറയില്‍ പൂക്കളമിടുന്നു. തിരുവോണത്തിനു പുലര്‍ച്ചെ ഓണം കൊള്ളുന്നു. കളിമണ്ണുകൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പന്മാരെ  അണിഞ്ഞൊരുക്കിയ തറയില്‍ പ്രതിഷ്ഠിച്ച്്്് പൂജനടത്തുന്നു. 

കള്ളപ്പറയും ചെറുനാഴിയും എള്ളോളം പോലും പൊളി വചനങ്ങളുമില്ലാത്ത മാവേലിനാടിന്റെ ഓര്‍മക്ക് നേരും നെറിയും നൂറുമേനി വിളഞ്ഞിരുന്ന സമൃദ്ധിയുടെ സ്മൃതിസുഗന്ധമുണ്ട്. ആ കാലം നമുക്കെന്നും ശുഭപ്രതീക്ഷയേകുന്നു.   

സമൃദ്ധിയും സ്‌നേഹവും നിറഞ്ഞ ഒത്തൊരുമയുടെ സന്ദേശമാണ് ഓണം. ബന്ധങ്ങള്‍ ഉറപ്പിക്കാനും നിലനിര്‍ത്താനും നല്ലനാളെയെക്കുറിച്ച് കൂടുതല്‍ മിഴിവോടെ സ്വപ്‌നം കാണാനും കവാടം തുറക്കുന്ന സുദിനം. മണ്‍മറഞ്ഞനാളുകളുടെ ഓര്‍മകളില്‍ പുത്തന്‍പ്രതീക്ഷയുടെ പൊന്‍തേരേറി തിരുവോണമെത്തി. 

                                                                                                                                                  9447918521

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Cricket

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

India

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

Automobile

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.