Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

വേദമയം ഈ ജന്മം

പാലേലി മോഹന്‍byപാലേലി മോഹന്‍
Sep 8, 2019, 01:37 pm IST
inVaradyam

വേദസംസ്‌കാരത്തെ നിലനിര്‍ത്തുകയും പുതിയതലമുറയെ കമ്പോടുകമ്പ് പഠിപ്പിക്കുകയും ചെയ്‌ക എന്നത് ഒരു ജന്മസാഫല്യം. തൃശ്ശൂര്‍ ബ്രഹ്മസ്വം മഠത്തിലെ വടക്കുമ്പാട് പശുപതി നമ്പൂതിരിക്ക് മറ്റൊരു ചിന്തയുമില്ല. അദ്ദേഹം അവിടുത്തെ പ്രധാനാധ്യാപകനാണ്. പത്തുവയസ്സില്‍ മഠത്തില്‍ വന്നുചേര്‍ന്നതാണ്.  കുറച്ചുകാലം മാത്രമാണ് മഠത്തില്‍ ഉണ്ടാവാതിരുന്നുള്ളൂ. ശേഷജീവിതം മുഴുവന്‍ വേദത്തിനായി നീക്കിവച്ചു. പഠിച്ചുവളര്‍ന്നസ്ഥാപനത്തില്‍ മുപ്പതുവര്‍ഷത്തിലേെറയായി വേദം പഠിപ്പിക്കുകയെന്ന കര്‍ത്തവ്യം ഹൃദയപൂര്‍വം ഏറ്റെടുക്കുകയായിരുന്നു. മുത്തച്ഛനും അച്ഛനും സഹോദരങ്ങളും പോരാ, അടുത്ത തലമുറയും വേദം ഉരുവിട്ട് പഠിച്ച് വളരുകയായിരുന്നു. 

വേദം പഠിക്കുവാന്‍ സമയം കളഞ്ഞത് ജീവിതത്തിലെ നഷ്ടപ്പെട്ട കാലഘട്ടമായിരുന്നു എന്നുപറഞ്ഞ ഒരു മഹാനുണ്ടായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാട്. തൃശ്ശൂര്‍ ബ്രഹ്മസ്വംമഠത്തില്‍നിന്ന് വളര്‍ന്ന നമ്പൂതിരിപ്പാടിന്റെ പ്രഖ്യാപനം തെറ്റാണെന്നു പറഞ്ഞവര്‍ നിരവധി. ഇതിന് വടക്കുമ്പാട് മനയിലെ നാലുതലമുറയുടെ വലിയ മനസ്സിനെ മനസ്സിലാക്കണം. വേദമയമാണ് ഈ കുടുംബത്തിന്റെ അടിത്തറ. ബ്രഹ്മസ്വംമഠത്തില്‍ മൂന്നുനാലുവര്‍ഷം വേദം പഠിച്ചവരും തുടര്‍ന്ന് അക്കാദമിക് വിദ്യാഭ്യാസം നേടിയവരും കുറച്ചൊന്നുമല്ല.

പലരും ഉയര്‍ന്ന നിലയിലുമാണ്. ഒട്ടേറെ വിദ്യാര്‍ഥികള്‍ ഈ പൗരാണിക ഗുരുകുലത്തില്‍ വേദഹൃദയം അറിയാനെത്തുന്നു. കോളജുപഠനവും അവിടെനിന്നുതന്നെ നേടുകയും ചെയ്യുന്നു. വടക്കുമ്പാട് പശുപതി നമ്പൂതിരിയുടെ ഏട്ടനെ അച്ഛന്‍ തന്നെയാണ് വേദം പഠിപ്പിക്കാന്‍ തുടങ്ങിയത്. അദ്ദേഹത്തിന് സമയമില്ലാതെ വന്നപ്പോള്‍ മഠത്തില്‍ എത്തിച്ചു. അന്ന് പ്രധാനാധ്യാപകന്‍ ഇരിഞ്ഞാടപ്പിള്ളി മാധവന്‍ നമ്പൂതിരിയായിരുന്നു. ക്രമേണ വടക്കുമ്പാട്ടെ കുട്ടികളെ ഓരോരുത്തരെയായി മഠത്തില്‍ ചേര്‍ക്കുകയായിരുന്നു. കുടുംബത്തിലെ ബുദ്ധിമുട്ടുകളും ഇതിന് കാരണമായിരുന്നു. പാറപ്പുറം രാമന്‍ നമ്പൂതിരിയായിരുന്നു ഓത്തുചൊല്ലിച്ചത്. ഒറവങ്കരസഹോദരന്മാര്‍, പെരുമ്പിള്ളി കേശവന്‍, കാപ്ര ശങ്കരന്‍, ചെറുമുക്ക് വല്ലഭന്‍ എന്നിവര്‍ക്കൊപ്പമാണ് ഓത്തുചൊല്ലാന്‍ ഒന്നിച്ചുണ്ടായിരുന്നത്. 

ഓണം, വിഷു, പിറന്നാള്‍ എന്നിവയ്‌ക്കല്ലാതെ  ഇല്ലത്ത് പോകാറില്ല. അതിനാല്‍ത്തന്നെ അതിവേഗം വേദത്തിന്റെ മുക്കുംമൂലയും അറിഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ യാത്ര ആരംഭിച്ചു. സംസ്‌കൃതത്തില്‍ ഡിഗ്രി നേടുകയും ചെയ്തു. പില്‍ക്കാലത്ത് വടക്കുമ്പാട് പശുപതി മഠത്തില്‍ ശാന്തി ചെയ്യുവാന്‍ വന്നെത്തുകയായിരുന്നു. എന്നാല്‍ അധ്യാപകരില്ലാത്ത സമയത്ത് കുട്ടികളെ വേദം ചൊല്ലിക്കുവാന്‍ നിയോഗിച്ചു.

ക്രമേണ പശുപതിയെ അധ്യാപകനായി നിയമിച്ചു.  തികഞ്ഞ വേദജ്ഞരുമായുള്ള സഹവാസവും, ചര്‍ച്ചകളും വേദത്തിന്റെ ഉള്ളറകളെ അറിയാന്‍ ഇടവരുത്തി. ഇതുസംബന്ധമായി ഗുജറാത്ത്, ദല്‍ഹി എന്നിവിടങ്ങളിലും പോയി. ഇപ്പോള്‍ ബ്രഹ്മസ്വം മഠത്തില്‍ അധ്യാപകരില്ലാത്തതിനാല്‍ പുറംനാടുകളില്‍ പോകുവാന്‍ സാധിക്കാറില്ല. പുതിയ തലമുറക്കാരെ വേദത്തിലേക്ക് അടുപ്പിക്കുക എന്നത് എളുപ്പമല്ല. പത്തുവയസ്സിനും പതിനഞ്ചിനുമിടയില്‍ വേദപഠനം പൂര്‍ത്തിയാക്കണം. അതിനുമേല്‍ പ്രായക്കാര്‍ക്ക് മനസ്സിരിക്കില്ല. അതിനാല്‍ത്തന്നെ പഠിപ്പിക്കലും ബുദ്ധിമുട്ടാണ്്. ഇതാണ് അനുഭവം. 

പഠനം പൂര്‍ത്തിയായ അവസരത്തില്‍ ഗുരുനാഥന്‍ പറഞ്ഞു. പഠിച്ചവിദ്യ പകര്‍ന്നുകൊടുക്കുകയുംകൂടി ചെയ്താലേ പഠിച്ചതിന്റെ പ്രയോജനം പൂര്‍ണ്ണമാകൂ. അത് പാലിക്കാനായതിന്റെ ധന്യതയിലാണ് വടക്കുമ്പാട് പശുപതി. പുലര്‍ച്ചെ 5 മണിക്ക് വിദ്യാര്‍ഥികള്‍ ഉണരുന്നു. 

കുളി, സന്ധ്യാവന്ദനം എന്നിവയ്‌ക്കുശേഷം വേദം പഠിച്ചത് ചൊല്ലി നമസ്‌ക്കരിക്കണം. പിന്നീട് സൂക്തങ്ങള്‍ ചൊല്ലി കൂട്ടപ്രാര്‍ഥന. ചായ കഴിഞ്ഞാല്‍ ഉച്ചസമയംവരെ വേദപഠനം. ഭക്ഷണാനന്തരം ഒന്നരമണിക്കൂറുംകൂടി പഠിപ്പിക്കും. തുടര്‍ന്ന് വിവിധവിഷയങ്ങള്‍ക്ക് ട്യൂഷന്‍. മൂന്നുമണിക്കൂര്‍ ക്ലാസ് നീണ്ടുനില്‍ക്കും. കുറച്ചുനേരം കളിക്കാനുള്ള സമയം. സന്ധ്യയ്‌ക്ക് കുളി സന്ധ്യാവന്ദനം കൂട്ടമായിരുന്ന് സഹസ്രനാമജപം.

അത്താഴം കഴിഞ്ഞാല്‍ ഗൃഹപാഠം ചെയ്യുക. ഇങ്ങനെയാണ് വിദ്യാര്‍ഥികളുടെ ദിനചര്യ. രക്ഷിതാക്കളുടെ മോഹത്താല്‍ വന്നുചേരുന്നവര്‍ ക്രമേണ ഇവിടുത്തെ രീതികളുമായി ഇണങ്ങും. വേദപഠനാനന്തരം സ്‌കൂളില്‍ ചേരുന്നവര്‍ മോശക്കാരാകില്ല, പശുപതി പറഞ്ഞു. തൃശ്ശൂര്‍ ബ്രഹ്മസ്വം മഠത്തിനു കീഴിലുള്ള കുടുംബങ്ങളിലുള്ളവരെ ഓത്തു പഠിപ്പിക്കുന്നതിനായാണ് ഈ സ്ഥാപനം. കടവല്ലൂര്‍ ശ്രീരാമക്ഷേത്രത്തില്‍ അന്യോന്യം എന്ന ഋഗ്വേദവേദ പരീക്ഷയില്‍ ഇവിടുത്തെ വേദജ്ഞര്‍ മാറ്റുരച്ചിരുന്നു. വൃശ്ചികമാസത്തിന്റെ ആരംഭത്തില്‍ അന്യോന്യം ഇന്നും നടക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.