Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സൂര്യന്റെ പ്രണയിനി പാരിജാതം

ഉമbyഉമ
Sep 8, 2019, 03:00 am IST
inSamskriti

നിലത്തുവീണ പൂക്കള്‍ അര്‍ച്ചനയ്‌ക്കെടുക്കരുതെന്നാണ് വിശ്വാസം.  എന്നാല്‍ പാരിജാതത്തിന്റെ പവിത്രതയ്‌ക്ക് ഇത് തടസ്സമല്ല. നിലത്താണെങ്കിലും പെറുക്കിയെടുക്കാം. അര്‍ച്ചിക്കാം. 

ഭാരതീയ പുരാണങ്ങളിലെ ‘സ്വര്‍ഗീയ പുഷ്പങ്ങ’ളില്‍ മുന്‍നിരയിലാണ് നിശയില്‍ വിടര്‍ന്ന് പരിമളം പടര്‍ത്തുന്ന പാരിജാതം. സൂര്യനോടുള്ള പ്രണയം, കൃഷ്ണപത്‌നിമാര്‍ക്കിടയിലെ അസൂയ… തുടങ്ങിയ പുരാണകഥകളില്‍ നിര്‍ണായക കഥാപാത്രമാണ് പാരിജാതം. 

പാലാഴി മഥനവുമായി ബന്ധപ്പെട്ടാണ് പാരിജാതത്തിന്റെ പിറവി. പാലാഴി കടയുന്നതിനിടെ ദിവ്യവും അമൂല്യവുമായ ഒട്ടേറെ വസ്തുക്കള്‍ ഉയര്‍ന്നു വന്നു. അവയിലൊന്നാണ് പാരിജാതം.  മനസ്സിനെ പ്രണയാര്‍ദ്രമാക്കുന്ന സുഗന്ധഹാരിയായ പൂക്കളുള്ള ദിവ്യവൃക്ഷം.  ഇന്ദ്രന്‍ അതെടുത്ത് ദേവലോകത്ത് നട്ടു. അതോടെ ഇന്ദ്രന്റെ രാജകീയ പ്രൗഢികളില്‍ പാരിജാതത്തിന്റെ പേരും ചേര്‍ത്തു വെച്ചു.  ഇന്ദ്രന് അതിന്റെ അഹങ്കാരവുമുണ്ടായിരുന്നു. പാരിജാതം തനിക്കു മാത്രം സ്വന്തമായ  ദിവ്യപുഷ്പം. 

ഭഗവാന്‍ കൃഷ്ണനാണ് പാരിജാതത്തെ ഭൂമിയിലെത്തിച്ചതെന്നൊരു കഥയുമുണ്ട്. ഇന്ദ്രലോകത്തു നിന്നു പറിച്ചെടുത്ത പാരിജാത പൂക്കളുമായി നാരദന്‍ കൃഷ്ണനെ കാണാനെത്തി. ഭഗവാന്‍ ആ പൂക്കളിലൊന്നെടുത്ത് ഭാര്യയായ രുക്മിണിക്കു നല്‍കി. തമ്മിലടിപ്പിക്കാന്‍ മിടുക്കനായ നാരദന്‍ ഇക്കാര്യം കൃഷ്ണന്റെ രണ്ടാമത്തെ പത്‌നിയായ സത്യഭാമയോട് പറഞ്ഞു. സത്യഭായയ്‌ക്ക്  അസൂയപെരുകി. എങ്കില്‍ തനിക്ക് പൂക്കളല്ല, അതിന്റെ തൈ തന്നെ വേണമെന്ന് സത്യഭാമ പ്രിയതമനോട് ആവശ്യപ്പെട്ടു. കൃഷ്ണനും സത്യഭാമയും ഇന്ദ്രലോകത്തെത്തി. എന്നാല്‍ പാരിജാതതിന്റെ ഒരു ഇല പോലും നല്‍കാന്‍ ഇന്ദ്രന്‍ തയ്യാറല്ലായിരുന്നു. കൃഷ്ണനും ഇന്ദ്രനുമിടയില്‍ വാഗ്വാദമായി. അത് യുദ്ധത്തിലേക്കെത്തി. ഒടുവില്‍ ഇന്ദ്രന്‍ വിട്ടുവീഴ്ചയ്‌ക്കൊരുങ്ങിയെന്നും പാരിജാതമെന്ന സ്വര്‍ഗീയ പുഷ്പം ഭൂമിയിലും പരിലസിച്ചെന്നും കഥയുടെ ബാക്കി. 

പാരിജാതത്തിനൊരു പ്രണയകഥകൂടി പറയാനുണ്ട്. ഒരു നാടോടിക്കഥ. പാരിജാതമെന്ന രാജകുമാരിക്ക് സൂര്യഭഗവാനോട് കടുത്ത പ്രണയം. തന്നെ വധുവായി സ്വീകരിക്കണമെന്ന് സൂര്യനോട് അവള്‍ അഭ്യര്‍ഥിച്ചു. ഒരു  നിബന്ധനയോടെ സൂര്യന്‍ പ്രണയാഭ്യര്‍ഥന സ്വീകരിച്ചു.  ഒരിക്കലും തന്നെ വിട്ടു പിരിയരുത്. അത്രമേല്‍ സൂര്യനെ പ്രണയിച്ച പാരിജാതത്തിന് അത് പൂര്‍ണസമ്മതമായിരുന്നു.  ഒരു ശരത്ക്കാലത്തായിരുന്നു അവരുടെ വിവാഹം. ശിശിരവും വസന്തവും കടന്നു പോയത് അവര്‍ അറിഞ്ഞതേയില്ല. അങ്ങനെയിരിക്കെ ഗ്രീഷ്‌മെത്തി. സൂര്യന്റെ കത്തുന്ന ചൂട് പാരിജാതത്തിന് താങ്ങാനായില്ല. സൂര്യന്‍ അടുത്തെത്തിയപ്പോഴേക്കും പാരിജാതം ഓടിക്കളഞ്ഞു. സൂര്യന്‍ ക്ഷുഭിതനായി. ഭഗവാന്റെ കോപത്തീയില്‍ പാരിജാതം കരിഞ്ഞു പോയി. പെട്ടെന്നാണ് സൂര്യന്‍ തന്റെ അവിവേകത്തെക്കുറിച്ച് ഓര്‍ത്തത്. പാരിജാതത്തിന് ജീവന്‍ തിരിച്ചു നല്‍കാന്‍ സൂര്യന്‍ ഈശ്വരനോട് അപേക്ഷിച്ചു. മനമലിഞ്ഞ ഈശ്വരന്‍ അവളെ വൃക്ഷമായി പുനര്‍ജനിപ്പിച്ചു. പിന്നീടൊരിക്കലും കത്തുന്ന പകലില്‍ സൂര്യന്‍ പത്‌നിയെ കാണാനെത്താറില്ല. രാത്രിയിലാണ് ഇരുവരും കണ്ടു മുട്ടുന്നത്. 

മറ്റെല്ലാ ചെടികളും പൂത്തുലയാന്‍ സൂര്യവെളിച്ചം വേണം. എന്നാല്‍ പാരിജാതം ഇപ്പോഴും പൂക്കുന്നത് നിശയിലത്രേ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.