Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടോപ് ക്ലാസ് കോലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2019, 11:28 am IST
in Sports

കിങ്സ്റ്റണ്‍ (ജമൈക്ക): വിരാട് കോഹ്‌ലിയുടെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ കൂടി. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വിജയം നേടിത്തന്ന ക്യാപ്റ്റനെന്ന റെക്കോഡ് ഇനി കോഹ്‌ലിക്ക് സ്വന്തം. വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് വിജയം സമ്മാനിച്ചതോടെയാണ് ഈ ടോപ്പ് ക്ലാസ് ബാറ്റ്‌സ്മാന്‍ ചരിത്രമെഴുതിയത്. നായകനെന്ന നിലയില്‍ കോഹ്‌ലിയുടെ 28-ാം വിജയം. 

ഇതോടെ മുന്‍ നായകന്‍ എം.എസ്. ധോണിയുടെ റെക്കോഡാണ് തകര്‍ന്നത്. അറുപത് ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച ധോണി 27 വിജയങ്ങള്‍ നേടി. അതേസമയം, കോഹ്‌ലി 48 മത്സരങ്ങളിലാണ് 28 വിജയം സ്വന്തമാക്കിയത്. ഇത് കോഹ്‌ലിയുടെ നേട്ടത്തിന് തിളക്കമേറ്റുന്നു. 49 മത്സരങ്ങളില്‍ 21 വിജയം കുറിച്ച സൗരവ് ഗാംഗുലിയും 47 ടെസ്റ്റല്‍ 14 വിജയം സമ്മാനിച്ച മുഹമ്മദ് അസറുദീനുമാണ് മൂന്ന്, നാല് സ്ഥാനങ്ങളില്‍.

ജമൈക്ക ടെസ്റ്റില്‍ 469 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ വിന്‍ഡീസ് നാലാം ദിനത്തില്‍ 210 റണ്‍സിന് ബാറ്റ് താഴ്‌ത്തി, ഇന്ത്യക്ക് 257 റണ്‍സ് വിജയം. ഇതോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പര തൂത്തൂവാരി, ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ സമ്പൂര്‍ണ വിജയത്തോടെ (2-0) അരങ്ങേറി. നേരത്തെ ഏകിദന, ട്വന്റി20 പരമ്പരകളിലും കോഹ്‌ലിപ്പട സമ്പൂര്‍ണ വിജയം സ്വന്തമാക്കിയിരുന്നു.  ഒമ്പത് ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ 120 പോയിന്റുമായി മുന്നില്‍.

രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്ങ്‌സിലും വിന്‍ഡീസിന് ഇന്ത്യന്‍ പേസ് നിരയ്‌ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. രണ്ടിന് 45 റണ്‍സെന്ന സ്‌കോറിന് ഇന്നിങ്‌സ് പുനരാരംഭിച്ച വിന്‍ഡീസ് 155 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്തായി. മധ്യനിര ബാറ്റ്‌സ്മാന്‍ ബ്രൂക്ക്‌സ് മാത്രമാണ് പൊരുതിയത്. 119 പന്ത് നേരിട്ട ബ്രൂക്ക്‌സ് ഒമ്പത് ബൗണ്ടറിയുടെ പിന്‍ബലത്തില്‍ 50 റണ്‍സ് എടുത്തു. ഒടുവില്‍ കോഹ്‌ലിയുടെ മനോഹരമായ ത്രോയില്‍ റണ്‍ ഔട്ടായി. ക്യാപ്റ്റന്‍ ഹോള്‍ഡര്‍ 39 റണ്‍സും ബ്ലാക്ക്‌വുഡ് 38 റണ്‍സും നേടി.

പേസര്‍ മുഹമ്മദ് ഷമിയും സ്പിന്നര്‍ രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. ഷമി പതിനാറ് ഓവറില്‍ 65 റണ്‍സാണ് വഴങ്ങിയത്. ജഡേജ 19.5 ഓവറില്‍ 58 റണ്‍സ് വിട്ടുകൊടുത്തു. ആദ്യ ഇന്നിങ്‌സില്‍ വിന്‍ഡീസ് ബാറ്റിങ്ങിന്റെ നടുവൊടിച്ച ജസ്പ്രീത് ബുംറ ഒരു വിക്കറ്റും ഇഷാന്ത് ശര്‍മ രണ്ട് വിക്കറ്റും സ്വന്തമാക്കി.

ആദ്യ ഇന്നിങ്ങ്‌സില്‍ സെഞ്ചുറി നേടുകയും (111) രണ്ടാം ഇന്നിങ്ങ്‌സില്‍ 53 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയും ചെയ്ത ഹനുമ വിഹാരിയാണ് കളിയിലെ കേമന്‍.

സ്‌കോര്‍ബോര്‍ഡ്: 

ഇന്ത്യ 416, നാലിന് 168 ഡിക്ല., വിന്‍ഡീസ്: 117. രണ്ടാം ഇന്നിങ്‌സ്: കാംബല്‍ സി കോഹ്‌ലി ബി മുഹമ്മദ് ഷമി 16, ബ്രാത്ത്‌വെയ്റ്റ് സി ഋഷഭ് പന്ത് ബി ശര്‍മ 3, ഡാരന്‍ ബ്രാവോ റിട്ട. ഹര്‍ട്ട് 23, എസ്.എസ്. ബ്രൂക്ക്‌സ് റണ്ണൗട്ട് 50, ആര്‍.എല്‍. ചെയ്‌സ് എല്‍ബിഡബ്ല്യു ബി ജഡേജ 12, ഹെറ്റ്‌മെയര്‍ സി അഗര്‍വാള്‍ ബി ഇഷാന്ത് ശര്‍മ 1, ബ്ലാക്ക്‌വുഡ് സി ഋഷഭ് പന്ത് ബി ബുംറ 38, ഹോള്‍ഡര്‍ ബി ജഡേജ 39, ഹാമില്‍ട്ടണ്‍ സി രാഹുല്‍ ബി ജഡേജ 9, കോണ്‍വാള്‍ സി ഋഷഭ് പന്ത് മുഹമ്മദ് ഷമി 1, കെമര്‍ റോച്ച് സി ഋഷഭ് പന്ത് ബി മുഹമ്മദ് ഷമി 5, ഗബ്രിയേല്‍ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 22, ആകെ 210.

വിക്കറ്റ് വീഴ്ച: 1-9, 2-37, 2-55, 3-97, 4-98, 5-159, 6-177, 7-177, 8-180, 9-206.

ബൗളിങ്: ഇഷാന്ത് ശര്‍മ: 12-3-37-2, ബുംറ 11-4-31-1, മുഹമ്മദ് ഷമി 16-2-65-3, ജഡേജ 19.5- 4-58-3, വിഹാരി 1-0-3-0.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാള്‍ ഗസ്റ്റവ് യുങ് ഭാരതം സന്ദര്‍ശിച്ചപ്പോള്‍
Varadyam

മാനസികാപഗ്രഥനത്തെ ആഴപ്പെടുത്തിയ യുങ്

Varadyam

വായന: ജീവിതക്കാഴ്‌ച്ചകളുടെ ഒഴുകിപ്പരക്കലുകള്‍

Varadyam

കവിത: ദാഹത്തിന്റെ സാക്ഷ്യം

Varadyam

കവിത: കാവിന്റെ ശാപം

News

കള്ളപ്പണം തടയൽ: കഴിഞ്ഞ സാമ്പത്തികവർഷം ഇ ഡി പിടിച്ചെടുത്തത് 81,422 കോടി രൂപ

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

മമതയുടെ ബംഗാളിൽ വോട്ടെടുപ്പ് തീരുന്നില്ല, മെയ് 21ന് 285 ബൂത്തുകളിൽ റീ പോളിങ്; അന്ന് മമതയായിരിക്കുമോ മുഖ്യമന്ത്രി?

കേന്ദ്ര സര്‍വീസില്‍ തസ്തികകളില്‍ 3000 ഒഴിവുകള്‍; മെയ് 4 രാത്രി 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

പകൽ ചാരിറ്റി പ്രവർത്തനവും പരോപകാരവും, രാത്രി മോഷണം: ആഡംബര വീട്ടിലെ രഹസ്യ അറയിൽ കണ്ടത് കണ്ടു ഞെട്ടി പോലീസ് : നന്മമരം മുഹമ്മദും കൂട്ടാളിയും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.