Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജീവാത്മാവിന്റെ ഗതി പ്രാണനിലൂടെ

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Aug 30, 2019, 01:01 am IST
inSamskriti

തദന്തര പ്രതിപത്ത്യധികരണം തുടരുന്നു

സൂത്രം  അഗ്‌ന്യാദിഗതി ശ്രുതേ രിതി ചേന്നഭാക്തത്വാത് 

അഗ്നി മുതലായവയിലേക്കുള്ള പോക്കിനെപ്പറ്റിയുള്ള ശ്രുതിയുള്ളതിനാല്‍ ജീവനെ പ്രാണന്‍ അനുഗമിക്കുന്നില്ല എന്ന് പറഞ്ഞാല്‍ അത് ശരിയല്ല.പ്രാണന്റെ ഗമനമില്ല എന്നത് ഗൗണമായ അര്‍ത്ഥത്തിലുള്ള ശ്രുതി വാക്യമാണ്.

കാരണം ഇവിടെ ശ്രുതിയുടെ വിഷയം വേറൊന്നായതിനാല്‍ അപ്രധാനമായ അര്‍ത്ഥം മാത്രമേ ഇക്കാര്യത്തില്‍ പരിഗണിക്കാനാവൂ.

ബൃഹദാരണ്യകത്തില്‍ ഒരാളുടെ മരണകാലത്ത് വാക്ക് അഗ്നിയേയും പ്രാണന്‍ വായുവിനേയും പ്രാപിക്കുന്നതായി പറയുന്നു. അതിനാല്‍ പ്രാണനും ഇന്ദ്രിയങ്ങളും മൂലഭൂതങ്ങളില്‍ ലയിക്കുകയല്ലാതെ ജീവനെ അനുഗമിക്കുന്നില്ലെന്ന് പൂര്‍വപക്ഷം വാദിക്കുന്നു.

എന്നാല്‍ പൂര്‍വപക്ഷ വാദം ശരിയല്ല.ഗൗണമായ കാര്യമാണ് ശ്രുതി വാക്യത്തില്‍ ഉള്ളത്.

ഇവിടെ ആചാര്യനായ യാജ്ഞവല്‍ക്യന്റെ മറുപടിയിലല്ല ഇത് പറയുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ചോദ്യകര്‍ത്താവായ ആര്‍ത്തഭാഗനാണ് ഇത് പറയുന്നത്.ഇതിന് നല്ല മറുപടിയും കിട്ടുന്നുണ്ട്.

പൂര്‍വപക്ഷം ചൂണ്ടിക്കാട്ടിയ ശ്രുതി വാക്യം ചോദ്യത്തില്‍ ഉള്‍പ്പെട്ടതിനാല്‍ ഗൗണമായിതന്നെ കാണണം.

ബൃഹദാരണ്യകത്തില്‍ തന്നെ ‘ഓഷധീര്‍ലോമാനി വനസ്പതീന്‍ കേശാഃ  

രോമങ്ങള്‍ ഓഷധികളേയും തലമുടി വനസ്പതികളേയും പ്രാപിക്കുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. ഇവിടെ ഗൗണ അര്‍ത്ഥത്തില്‍ രോമത്തിന്റെയും കേശത്തിന്റെയും ഗതിയെ പറഞ്ഞതുപോലെ തന്നെയാണ് വാക്കിന്റെയും പ്രാണന്റെയും ഗതിയെ പറഞ്ഞത്. രണ്ടിലും മുഖ്യമായിട്ടില്ല.

പ്രാണന് ഗതിയില്ല എന്ന് വന്നാല്‍ ജീവനും ഗതിയില്ല എന്ന് പറയേണ്ടി വരും. കാരണം ഉപാധിയില്ലാതെ ജീവന് നിലനില്‍പ്പില്ല. ജീവനോടു കൂടിയ പ്രാണഗതിയെപ്പറ്റി മറ്റൊരിടത്ത് വ്യക്തമാക്കുന്നുമുണ്ട്. അതിനാല്‍ വാക്ക് മുതലായവയുടെ അധിഷ്ഠാന ദേവതകളായ അഗ്നി തുടങ്ങിയവയ്‌ക്ക് അവയെക്കൊണ്ട് പ്രയോജനമില്ല. ഇതിനെ കാണിക്കുവാനാണ് വാക്ക് മുതലായവ അഗ്നി തുടങ്ങിയവയില്‍ ചേരുന്നു എന്ന് പറഞ്ഞത്.

സൂത്രം  പ്രഥമേ/ശ്രവണാദിതി ചേന്ന താ ഏവ ഹ്യുപത്തേഃ

ഒന്നാമത്തേതായ ദ്യുലോകാഗ്‌നിയിലോ, ശ്രദ്ധയാകുന്ന ആഹൂതിയിലോ ജല ശബ്ദം കേള്‍ക്കാത്തതിനാല്‍ അത് ശരിയല്ല എന്ന് പറഞ്ഞാല്‍ തെറ്റാണ്. എന്തെന്നാല്‍ അപ്പുകള്‍ തന്നെയാണ് ശ്രദ്ധയെന്ന് പറയുന്നുണ്ട്.

ശ്രുതി വാക്യത്തില്‍ ജലം, പുരുഷന്‍ എന്നീ ശബ്ദങ്ങള്‍ അഞ്ചാമത്തെ ആഹുതിയിലാണ് വരുന്നത്. ഒന്നാമത്തെ ആഹുതിയില്‍ അതില്ല. ഒന്നാമത്തെ ആഹുതിയില്‍ നിന്നാണ് മറ്റെല്ലാ ആഹുതികളും ഉണ്ടാകേണ്ടത്. അതിനാല്‍ ജല ശബ്ദം കൊണ്ട് ദേഹബീജങ്ങളായ ഭൂത സൂക്ഷ്മങ്ങളെ ഗ്രഹിക്കുന്നത് ശരിയല്ല എന്ന് പൂര്‍വപക്ഷം വാദിക്കുന്നു.

എന്നാല്‍ അത് ശരിയല്ല. ഒന്നാമത്തെ ആഹുതിയായ ശ്രദ്ധയും ജലത്തെ തന്നെയാണ് കാണിക്കുന്നത്. ജലമില്ലാതെ ആഹുതി തന്നെ ഉണ്ടാകില്ല. ശ്രദ്ധയില്‍ നിന്ന് ഉണ്ടാകുന്ന സോമം, വൃഷ്ടി, അന്നം, രേതസ്സ് എന്ന നാല് ആഹുതികളില്‍ ജലാധിക്യമുണ്ട്. ആദ്യത്തെ ആഹുതി മാത്രം ജലബന്ധമില്ലാത്തതാണ് എന്ന് പറഞ്ഞാല്‍ ശരിയാവില്ല.

ജീവന്റെയോ മനസ്സിന്റെയോ ധര്‍മ്മമായ ശ്രദ്ധയെ പ്രത്യേകമെടുത്ത് ഹോമിക്കാനാവില്ല. പൂര്‍വപക്ഷത്തിന്റെ ചോദ്യത്തിനുള്ള ഉത്തരമായി പറഞ്ഞാല്‍ ഇവിടെ ശ്രദ്ധ എന്നത് ജലത്തെ സൂചിപ്പിക്കുന്നതാണ്. അതാണ് യുക്തി.

ജീവാത്മാവിന്റെ ഗതി അന്തിമ സംസ്‌കാരത്തെയോ സങ്കല്പത്തേയോ അനുസരിച്ചാണ്. അത് പ്രാണനിലൂടെയാണ്. പ്രാണന്‍ ജലമയനാണ്. സങ്കല്പത്തിനുസരിച്ച് ഉള്ള ജീവാത്മാവിന്റെ ഈ  പോക്കിനെയാണ് ശ്രദ്ധാ, ജല ശബ്ദങ്ങളെ കൊണ്ട് സൂചിപ്പിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.