Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സിന്ധു, എന്തുകൊണ്ടാണ് ഈ ഒരു മാച്ചില്‍ നിനക്ക് ജയിക്കാനാവാത്തതെന്ന ചോദ്യമേ മനസിലുണ്ടായിരുന്നുള്ളൂ; ഇനി ലക്ഷ്യം ഒളിംപിക്‌സെന്ന് ഇന്ത്യയുടെ ‘വണ്ടര്‍ വുമണ്‍’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2019, 12:32 pm IST
in Sports

തന്നെ എഴുതിതള്ളിയവര്‍ക്കും നിരന്തരം ചോദ്യം ചെയ്തവര്‍ക്കുള്ള മറുപടിയാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടമെന്ന് പി.വി. സിന്ധു. കഴിഞ്ഞ രണ്ട് തവണയും ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തിയ ശേഷമാണ് ഇന്ത്യന്‍ താരം പി.വി.സിന്ധുവിന് കിരീടം നഷ്ടമായത്. എന്നാല്‍ മൂന്നാം തവണ വീണ്ടും ഫൈനലിലെത്തിയ സിന്ധു കിരീടം സ്വന്തമാക്കുകയും ചെയ്തു. പിന്നെയും പിന്നെയും എന്നെ ചോദ്യം ചെയ്ത ആളുകള്‍ക്കുള്ള മറുപടിയാണ് ഈ വിജയം. എന്റെ റാക്കറ്റ് കൊണ്ട് ഈ വിജയത്തിലൂടെ ഉത്തരം നല്‍കാനാണ് ഞാന്‍ ആഗ്രഹിച്ചത്. കഴിഞ്ഞ തവണ കിരീടം നഷ്ടമായപ്പോള്‍ എനിക്ക് സങ്കടവും ദേഷ്യവുമൊക്കെ തോന്നി. എന്നോട് തന്നെ ഞാന്‍ ചോദിച്ചു.. സിന്ധു എന്തുകൊണ്ടാണ് ഈ ഒരു മാച്ചില്‍ നിനക്ക് കിട്ടാതെ വരുന്നത്. പക്ഷെ ഇന്ന് എനിക്ക് എന്നോട് തന്നെ പറയാനാകും എന്റെ ഗെയിം ഞാന്‍ കളിച്ചുവെന്നും ഇനി ആകുലപ്പെടരുതെന്നും. ഈ മത്സരത്തില്‍ അത് വര്‍ക്ക്ഔട്ട് ആയെന്നും പി.വി സിന്ധു പറഞ്ഞു. 

ഇനി മുന്‍പിലുള്ള പ്രധാന മത്സരം ഒളിംപിക്‌സ് തന്നെയാണ്. പക്ഷേ, അതിനു മാത്രമായി ഒരു പരിശീലനം ഇപ്പോള്‍ നടത്തുന്നില്ല. ഒളിംപിക്‌സ് 11 മാസം അകലെയാണ്. അതുവരെ പരുക്കുകളില്ലാതെ ഫോം നഷ്ടപ്പെടാതെ തുടരുകയാണ് പ്രധാനം. ഒളിംപിക്‌സിനു മുന്‍പ് ഇനിയും മത്സരങ്ങളില്‍ പങ്കെടുക്കും. മത്സരങ്ങള്‍ ഒഴിവാക്കിയുള്ള പരിശീലനമില്ല. അതു റാങ്കിങ്ങിനെ ബാധിക്കും. ആത്മവിശ്വാസം കുറയ്‌ക്കുമെന്നും പിവി സിന്ധു പറയുന്നു. 

ഞായറാഴ്ച സ്വിറ്റ്‌സര്‍ലണ്ടിലെ ബേസലില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ വനിതാ സിംഗിള്‍സിലാണ് ജപ്പാന്റെ നോസോമി ഒകുഹാരയെ തകര്‍ത്ത് ചരിത്ര സ്വര്‍ണ്ണം ഉയര്‍ത്തിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ താരമെന്ന ബഹുമതിയും സിന്ധു സ്വന്തമാക്കി. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ട രണ്ട് സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ വിജയം. സ്‌കോര്‍: 21-7, 21-7. മത്സരത്തില്‍ ഒരിക്കല്‍ പോലും സിന്ധുവിന് വെല്ലുവിളി ഉയര്‍ത്താന്‍ ഒകുഹാരയ്‌ക്ക് സാധിച്ചില്ല.

കഴിഞ്ഞ രണ്ട് തവണ നഷ്ടമായ സ്വര്‍ണമാണ് പി.വി.സിന്ധു ഇപ്പോള്‍ സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. ഈ സീസണിലെ സിന്ധുവിന്റെ ആദ്യ കിരീടനേട്ടം കൂടിയാണിത്. നേരത്തെ ഇന്തോനേഷ്യന്‍ ഓപ്പണിന്റെ ഫൈനലില്‍ പ്രവേശിച്ചിരുന്നെങ്കിലും അവിടെയും സിന്ധു പരാജയപ്പെട്ടിരുന്നു. ജപ്പാന്‍ ഓപ്പണില്‍ സെമിയില്‍ കടക്കാന്‍ പോലും താരത്തിനായില്ല. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ 2013ലും 2014ലും വെങ്കലം നേടിയ സിന്ധു 2017ലും 2018ലും വെള്ളിയും സ്വന്തമാക്കി. 2017 ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ നേര്‍ക്കുനേര്‍ വന്ന ഒക്കുഹാരയെ തന്നെ പരാജയപ്പെടുത്തിയാണ് ഇത്തവണ സിന്ധുവിന്റെ കിരീട നേട്ടം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

Kerala

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

Local News

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

പുതിയ വാര്‍ത്തകള്‍

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.