കാഞ്ചിപുരം: തിരുപ്പൂരില്‍ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപെട്ടു മൂന്നുപേര്‍ക്ക് ഗുരുതര പരുക്ക്. തിരുവഞ്ചൂര്‍ മാണാമ്പതി ഗ്രാമത്തിലെ ഗംഗയമന്‍ കോവിലിനു പിന്നിലെ കുളം വൃത്തിയാക്കുമ്പോള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പെട്ടി തുറന്നപ്പോഴായിരുന്നു സ്‌ഫോടനം. സൂര്യ, ദിലീപ് രാഘവന്‍ എന്നിവരാണ് കൊല്ലപെട്ടത്.
പരുക്കേറ്റ ജയരാജ്, തിരുമാള്‍ ,യുവരാജ് എന്നിവരെ കാഞ്ചിപുരത്തെ ആശുപത്രിയിലെക്ക് മാറ്റി. ലഷ്‌കര്‍ തൊയിബ ഭീകര്‍ നുഴഞ്ഞുകയറിതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ അതീവ സുരക്ഷ ജാഗ്രത നിലനില്‍ക്കെ കാഞ്ചിപുരത്ത് സ്‌ഫോടനമുണ്ടായത്. ഭീകരാക്രമണ ഭീഷണി നിലനില്‍ക്കെയുണ്ടായ ഈ സംഭവം സുരക്ഷ ഏജന്‍സികളെ ആശങ്കയിലാഴ്‌ത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടക്കുകയാണ്.
















