Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സാമ്പത്തിക പരിഷ്‌കരണത്തിലും ജെയ്റ്റ്‌ലിയുടെ കൈമുദ്ര

വിനീത വേണാട്ട്byവിനീത വേണാട്ട്
Aug 25, 2019, 03:00 am IST
inVicharam

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ധനമന്ത്രിമാരില്‍ ഒരാളായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. സാമ്പത്തിക പരിവര്‍ത്തനത്തിലേക്ക് നയിക്കുമെന്ന് ഉറപ്പുള്ള നയങ്ങള്‍ കൊണ്ടുവരുന്നതില്‍ അദ്ദേഹം അസാമാന്യ ധൈര്യവും ശ്രദ്ധയും പുലര്‍ത്തി. സമ്പദ് വ്യവസ്ഥ സംബന്ധിക്കുന്ന ഏതൊരു പ്രശ്‌നത്തിനും പരിഹാരം കാണാന്‍ ജെയ്റ്റ്‌ലിക്ക് കഴിഞ്ഞു. 

സാമ്പത്തിക രംഗത്ത് ഊര്‍ജ്ജം പകരാന്‍ കൊണ്ടുവന്ന സുപ്രധാന നയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് അരുണ്‍ ജെയ്റ്റ്‌ലിയായിരുന്നു. അതില്‍ ശ്രദ്ധേയമാണ് ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കിയത്. കഴിഞ്ഞ ദശാബ്ദങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കരണമായിരുന്നു ഇതെന്ന് നിസ്സംശയം പറയാം. 2017 ജൂലൈയില്‍ ജിഎസ്ടി നടപ്പില്‍ വരുത്തുന്നതിന് മുമ്പ് നേരിട്ട വിമര്‍ശനങ്ങളേയും എതിര്‍പ്പുകളേയും എല്ലാം അതിജീവിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇതിനായി നടത്തിയ നീണ്ട ചര്‍ച്ചകളും പരക്കെ അംഗീകരിക്കപ്പെട്ടു. 

വരും വര്‍ഷങ്ങളില്‍ ജിഎസ്ടിയെക്കാള്‍ കൂടുതല്‍ അംഗീകരിക്കപ്പെടുന്ന പരിഷ്‌കരണങ്ങളില്‍ ഒന്നാവും പാപ്പരത്ത നിയമം (ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡ്). ബാങ്കിങ് മേഖലയ്‌ക്ക് ആശ്വാസം പകരുന്ന ഈ നിയമം വായ്‌പാ തിരിച്ചടവുകള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിന് കളമൊരുക്കും. ഈ നേട്ടവും ജെയ്റ്റ്‌ലിക്ക് അവകാശപ്പെട്ടതാണ്.

അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രിയായിരുന്ന 2016ലാണ് പണ നയ സമിതി (എംപിസി) രൂപീകരിച്ചത്. സാമ്പത്തിക നയരൂപീകരണത്തില്‍ സുതാര്യത ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. 

സംസ്ഥാനങ്ങളുടെ ഉടമസ്ഥതയിലുള്ള ബാങ്കുകളെ സംയോജിപ്പിക്കണമെന്ന് മുന്‍ കാലങ്ങളില്‍ പല സര്‍ക്കാരുകളും താല്‍പ്പര്യപ്പെട്ടിരുന്നെങ്കിലും ആ നടപടികള്‍ക്ക് തുടക്കം കുറിച്ചത് ജെയ്റ്റ്‌ലിയുടെ മേല്‍നോട്ടത്തിലാണ്. എസ്ബിഐയുടെ അഞ്ച് അസോസിയേറ്റ് ബാങ്കുകള്‍, ഭാരതീയ മഹിളാ ബാങ്ക് എന്നിവയെ എസ്ബിഐയുമായും ദേനാ ബാങ്ക്, വിജയാ ബാങ്ക് എന്നിവയെ ബാങ്ക് ഓഫ് ബറോഡയുമായും ലയിപ്പിച്ചതിനു പിന്നിലും ജെയ്റ്റ്‌ലിയായിരുന്നു.  

പ്രത്യക്ഷ വിദേശ നിക്ഷേപത്തില്‍ ഉദാരവത്കരണം കൊണ്ടുവന്നു. പ്രതിരോധം, ഇന്‍ഷുറന്‍സ്, വ്യോമയാനം തുടങ്ങിയ നിരവധി മേഖലകളില്‍ ഉയര്‍ന്ന തോതില്‍ വിദേശ നിക്ഷേപത്തിനും അദ്ദേഹം വഴിതെളിച്ചു.  ഇത്തരത്തില്‍ ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് ഉണര്‍വേകുന്ന നിരവധി കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ അരുണ്‍ ജെയ്റ്റിലിക്ക് കഴിഞ്ഞു. തുടക്കത്തില്‍ എതിരാളികളില്‍ നിന്ന് എതിര്‍പ്പുകള്‍ നേരിട്ടുവെങ്കിലും സാമ്പത്തിക രംഗത്ത് പുത്തന്‍ ദിശാബോധം നല്‍കാന്‍ ജെയ്റ്റ്‌ലിക്ക് സാധിച്ചുവെന്നതിന് കുതിച്ചുയരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തന്നെ സാക്ഷി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

India

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

Athletics

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

Kerala

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

Kerala

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.