Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എബിവിപിയിലൂടെ ബിജെപി രാഷ്‌ട്രീയത്തിലേക്ക്; അഭിഭാഷകവൃത്തിയിലും മിന്നി; നഷ്ടമായത് മികച്ച നേതാവിനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2019, 12:40 pm IST
in India

ന്യൂദല്‍ഹി : ദല്‍ഹിയിലെ പ്രശസ്ത അഭിഭാഷക കുടുംബത്തില്‍ 1952 ഡിസംബര്‍ 28 നായിരുന്നു അരുണ്‍ ജെയ്റ്റ്ലിയുടെ ജനനം. അച്ഛന്‍ മഹാരാജ് കിഷന്‍ ജയ്റ്റ്ലി അറിയപ്പെടുന്ന അഭിഭാഷകനും അമ്മ രത്തന്‍ പ്രഭ സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്നു. സെന്റ് സേവ്യേഴ്സ് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. പഠനത്തോടൊപ്പം ചര്‍ച്ചകളിലും ക്രിക്കറ്റിലും തല്‍പരന്‍. ന്യൂദല്‍ഹി ശ്രീ രാം കോളേജ് ഓഫ് കൊമേഴ്സില്‍ നിന്ന് ബികോം പാസായി.  1977 ല്‍ ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും എല്‍എല്‍ബി പൂര്‍ത്തിയാക്കി. 

ചെറുപ്പം തൊട്ടേ രാഷ്‌ട്രീയത്തിലും നിയമ പഠനത്തിലും താല്‍പര്യം പ്രകടിപ്പിച്ചിരുന്ന ജെയ്റ്റിലി കോളേജ് പഠനകാലത്ത് എബിവിപിയിലൂടെയാണ് രാഷ്‌ട്രീയത്തില്‍ രംഗപ്രവേശം ചെയ്യുന്നത്. 1974 ലായിരുന്നു എബിവിപി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അടിയന്തരാവസ്ഥ കാലത്ത് 19 മാസം തീഹാര്‍ ജയിലില്‍ കരുതല്‍ തടങ്കലിലായിരുന്നു ജെയ്റ്റിലി. 

1973 ല്‍ അഴിമതിക്കെതിരായി രാജ് നരേന്‍, ജയപ്രകാശ് നാരായണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തില്‍ പ്രധാന പങ്കുവഹിച്ചു. 1977 ല്‍ ലോക് താന്ത്രിക് യുവമോര്‍ച്ചയുടെ കണ്‍വീനറായി. പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ട സമയമായിരുന്നു അപ്പോള്‍. അതേ വര്‍ഷം തന്നെ ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ എബിവിപി പ്രസിഡന്റായും ഓള്‍ ഇന്ത്യ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. 1980 ല്‍ ബിജെപി യുവജന വിഭാഗം പ്രസിഡന്റും ദല്‍ഹി യൂണിറ്റ് സെക്രട്ടറിയുമായി. 1991 ലാണ് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായത്. 1999 ല്‍ അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ ദേശീയ ജനാധിപത്യ സഖ്യം അധികാരത്തിലെത്തിയപ്പോള്‍  വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് സഹമന്ത്രിയായി. അതോടൊപ്പം ഓഹരിവിറ്റഴിക്കല്‍ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി. 2000 നവംബറില്‍ കാബിനറ്റ് മന്ത്രിയായി. 2002 ജൂലൈയില്‍ നിയമ, കമ്പനികാര്യ മന്ത്രി.  അതേവര്‍ഷം ബിജെപി ജനറല്‍ സെക്രട്ടറിയും ദേശീയ വക്താവുമായി. 2009 ല്‍ രാജ്യസഭ പ്രതിപക്ഷ നേതാവായി. രാജ്യസഭാംഗമെന്ന നിലയില്‍ മികച്ച പ്രകടനമായിരുന്നു ജെയ്റ്റിലിയുടേത്. വനിത സംവരണ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സുപ്രധാന പങ്കാണ് അദ്ദേഹം വഹിച്ചത്. 2014 വരെ പൊതുതെരഞ്ഞെടുപ്പുകളില്‍ ഒന്നിലും ജെയ്റ്റ്ലി മത്സരിച്ചിരുന്നില്ല. 2014 ല്‍ അമൃത്സറില്‍ നിന്നും തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും പരാജയപ്പെട്ടു. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. 2018 മാര്‍ച്ചില്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. 

2014 ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി. രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. ജമ്മുകാശ്മീര്‍ ധനകാര്യ മന്ത്രിയായിരുന്ന ഗിരിധര്‍ ലാല്‍ ദോഗ്രയുടെ മകള്‍ സംഗീതയാണ് ജയ്റ്റിലിയുടെ ഭാര്യ. അഭിഭാഷകരായ രോഹന്‍, സൊണാലി എന്നിവരാണ് മക്കള്‍. 

അറിയപ്പെടുന്ന അഭിഭാഷകരില്‍ ഒരാളാണ് അരുണ്‍ ജയ്റ്റ്ലി. സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലുമായിരുന്നു പ്രാക്ടീസ്. 1989 ല്‍ വി.പി. സിങ് സര്‍ക്കാരിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി നിയമിച്ചു. 1990 ല്‍ ദല്‍ഹി ഹൈക്കോടതി മുതിര്‍ന്ന അഭിഭാഷകനായി നാമനിര്‍ദ്ദേശം ചെയ്തു. നിയമം, സമകാലിക വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച് നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

World

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

Kerala

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

News

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

World

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

ഭാര്യ സമർപ്പിച്ച വിവാഹമോചന ഹർജി കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെ നടൻ വിജയിന്റെ ഡിവോഴ്സിൽ വഴിത്തിരിവ്: കുടുംബ ജ്യോത്സ്യന്റെ ഇടപെടൽ

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

പ്രൊഫ. ടി. ലക്ഷ്മണന്‍ സ്മാരക സര്‍വമംഗള പുരസ്‌കാരം ഡോ. എന്‍.കെ. ശശീന്ദ്രന് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് സമ്മാനിക്കുന്നു

ഡോ. എന്‍.കെ. ശശീന്ദ്രന് സര്‍വമംഗള പുരസ്‌കാരം സമര്‍പ്പിച്ചു

വാല്‍പ്പാറ അപകടം: വാഹനം ഓടിച്ചതാരെന്ന് സ്ഥിരീകരിക്കാന്‍ ഗതാഗത വകുപ്പ്

2017ല്‍ ജന്മഭൂമിയുടെ നവീകരിച്ച ഓഫീസ് സമര്‍പ്പണവും പ്രവര്‍ത്തകസംഗമവും ഉദ്ഘാടനം ചെയ്ത് ബല്‍ബീര്‍ പുഞ്ച് സംസാരിക്കുന്നു (ഫയല്‍ ചിത്രം)

പത്രപ്രവര്‍ത്തനത്തിലും രാഷ്‌ട്രീയത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചു

മീൻ വാങ്ങാനെത്തിയ 7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയിൽ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ, കുട്ടിക്ക് പരിക്ക്

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തമിഴ്‌നാട് മൊടകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കും: അമിത് ഷാ

വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.