അരുന്ധത്യനസൂയ ച സാവിത്രീ ജാനകീ സതീ
ദ്രൗപദീ കണ്ണകീ ഗാര്‍ഗീ മീരാ ദുര്‍ഗാവതീ തഥാ
ശ്രേഷ്ഠയായ പതിവ്രതയാണ് വസിഷ്ഠ മഹര്‍ഷിയുടെ ധര്‍മപത്‌നിയായ അരുന്ധതി. അരുന്ധതി, മേധാതിഥി മഹര്‍ഷിയുടെ പുത്രിയാണ്. ബ്രഹ്മാവിന്റെ നിര്‍ദേശപ്രകാരം മേധാതിഥി മകളെ സാവിത്രീദേവിയുടെ സംരക്ഷണത്തില്‍ ഏല്‍പ്പിച്ചു. അവിടെനിന്ന് അരുന്ധതി സദ്‌വിദ്യകള്‍ അഭ്യസിച്ചു. അവര്‍ ഒരിക്കലും തന്റെ ഭര്‍ത്താവായ വസിഷ്ഠമഹര്‍ഷിയില്‍ നിന്നും അകന്നു നില്‍ക്കുകയോ, കര്‍മങ്ങള്‍ക്ക് തടസ്സം നില്‍ക്കുകയോ ചെയ്തിട്ടില്ല. അരുന്ധതിയുടെ പാതിവ്രത്യത്തെ ഭഗവാന്‍ ശിവന്‍ നേരിട്ട്് പരീക്ഷിച്ചറിഞ്ഞിട്ടുള്ളതാണ്. ആകാശത്തില്‍ സപ്തതാരാമണ്ഡലമായി പ്രകാശിക്കുന്ന സപ്തര്‍ഷികളില്‍ വസിഷ്ഠനു സമീപം തന്നെ അരുന്ധതീ നക്ഷത്രവും പ്രകാശിക്കുന്നു.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാസ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















