ജൈനാഗമാസ്ത്രിപിടകാ ഗുരുഗ്രന്ഥഃ സതാം ഗിരഃ
ഏഷ ജ്ഞാനനിധിഃ ശ്രേഷ്ഠഃ ശ്രദ്ധേയോഹൃദിസര്‍വദാ
സിഖ് മതത്തിലെ ഏഴ് ഗുരുക്കന്മാരുടെ ഉപദേശങ്ങളുടെ സങ്കലനമാണ് ഗുരുഗ്രന്ഥസാഹിബ്. സിഖ് ഗുരുക്കന്മാരെ കൂടാതെ 24 ഭാരതീയ സംന്യാസിമാരുടെ വാക്കുകളും ഇതിലടങ്ങിയിരിക്കുന്നു. 1604ല്‍ അഞ്ചാമത്തെ സിഖ് ഗുരുവായ ഗുരു അര്‍ജുന്‍ ദേവസിംഹനാണ് ആദ്യമായി ഗുരുഗ്രന്ഥസാഹിബ് ക്രോഡീകരിച്ചത്. പിന്നീട് തേജ്ബഹുദൂര്‍ വരെയുള്ള ഗുരുക്കന്മാരുടെ ഉപദേശങ്ങള്‍ ഇതില്‍ ചേര്‍ക്കപ്പെട്ടു. പത്താമത്തെ ഗുരുവായ ഗോവിന്ദസിംഹന്റെ രചനകള്‍ ദശമഗ്രന്ഥം എന്ന പേരില്‍ മറ്റൊരു ഗ്രന്ഥമായിത്തന്നെയുണ്ട്. അദ്ദേഹം ഗ്രന്ഥസാഹിബിന് ഗുരുസ്ഥാനം നല്‍കി. ഗുരുഗ്രന്ഥ സാഹിബ് വേദസ്മൃതികളുടെ സാരാംശമാണ്.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാസ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















