ബാംഗളൂർ: ചന്ദ്രയാൻ 2 ലാൻഡറിൽ നിന്ന് പകർത്തിയ ചന്ദ്രന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് ഐ എസ് ആർ ഓ.
ചന്ദ്രോപരിതലത്തിൽ നിന്നും ഏകദേശം 2650 കിലോമീറ്റർ ഉയരത്തിൽ നിന്നുമാണ് ചിത്രങ്ങൾ പകർത്തിയത്. അപ്പോളോ ക്രേറ്റർ എന്നറിയപ്പെടുന്ന ചന്ദ്രോപരിതലത്തിലെ ഇടത്തരം ഗർത്തവും, മാരെ ഓറിയെന്റൽ എന്നറിയപ്പെടുന്ന ഏതാണ്ട് 900 കിലോമീറ്റർ വ്യാസം വരുന്ന വലിയ ഗർത്തവും ചിത്രത്തിൽ വ്യക്തമായി കാണാം. വരും ദിവസങ്ങളിൽ ചന്ദ്രന്റെ കൂടുതൽ വ്യക്തമായ ചിത്രങ്ങൾ എടുക്കാൻ സാധിക്കുമെന്നതിന്റെ ആവേശത്തിലാണ് ഐ എസ് ആർ ഓ യിലെ ശാസ്ത്രജ്ഞർ.
















