ജമ്മുകശ്മീര്‍: കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതോടെ സംസ്ഥാനത്തെ കായികതാരങ്ങള്‍ക്ക് ഇനി മികച്ച സൗകര്യങ്ങളും ആനുകൂല്ല്യങ്ങളും ലഭിക്കുമെന്ന് ഇന്ത്യയുടെ ബോക്സിംങ് താരം മേരികോം.
പ്രത്യേക പദവി എടുത്ത് കളഞ്ഞതോടെ കശ്മീരിലെ കായികതാരങ്ങളുമായി നേരിട്ട് ബന്ധപെടാന്‍ കായികമന്ത്രാലയത്തിന് സാധിക്കുന്നതാണ്. കായികതാരങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് മുന്‍കൈ എടുക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
















