കുരുക്ഷേത്രത്തില്‍ ഭാരതയുദ്ധസമയത്ത് മോഹഗ്രസ്തനായ അര്‍ജുനന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ നല്‍കിയ ഉപദേശങ്ങളാണ് ശ്രീമദ് ഭഗവത്ഗീത. ഇത് മഹാഭാരതത്തിലെ ഭീഷ്മപര്‍വത്തിലെ ഒരു ഭാഗമാണ്. ഇതില്‍ ആത്മാവിന്റെ അനശ്വരതയെയും നിഷ്‌കാമകര്‍മത്തെയും കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. ഗീത കര്‍മയോഗത്തെയും ഭക്തിയോഗത്തെയും ധ്യാനയോഗത്തെയും ജ്ഞാനയോഗത്തെയും വളരെ മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നു. ഇതില്‍ 18 അധ്യായങ്ങളിലായി 700 ശ്ലോകങ്ങളുണ്ട്. പ്രസ്ഥാനത്രയിയില്‍ ഉപനിഷത്തിനോടും ബ്രഹ്മസൂത്രത്തിനോടുമൊപ്പം ഗീത കൂടി അടങ്ങിയിരിക്കുന്നു. അനേകം വിദ്വാന്മാരും ആചാര്യന്മാരും ഗീതാവ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്. ഗീതാമാഹാത്മ്യത്തില്‍ ഗീതയെ ഉപനിഷത്തുകളാകുന്ന പശുവില്‍ നിന്ന് കറന്നെടുക്കുന്ന പാല്‍ ആയിട്ടാണ് വര്‍ണിക്കുന്നത്.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ
സ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















