Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമഭാവനയുടെ പൊന്‍നൂല്‍

ഇതില്‍ നിന്നു നാടിനെ കരകയറ്റാന്‍ ദേശസ്‌നേഹികള്‍ ഒന്നടങ്കം അണിചേരണം. സ്വാതന്ത്ര്യ സമര കാലത്തേക്കഴിഞ്ഞും അധ്വാനിക്കേണ്ടതായാണ് വന്നിരിക്കുന്നത്. അന്ന് ശത്രു പുറത്തായിരുന്നു. നേര്‍ക്കുനേരെ യുദ്ധം ചെയ്താല്‍ മതിയായിരുന്നു. ഇന്ന് രാഷ്‌ട്ര വിരുദ്ധ ശക്തികള്‍ ഉള്ളിലാണ്. പോരാ അടുക്കളയിലാണ്.

കാ.ഭാ.സുരേന്ദ്രന്‍ by കാ.ഭാ.സുരേന്ദ്രന്‍
Aug 16, 2019, 08:24 pm IST
in Samskriti

കാലം മുന്നേറവെ വിദേശ ആക്രമണത്തിന്റെ മുന വര്‍ദ്ധിച്ചു. ആയുധവും മതവും സംസ്‌കാരവും ലക്ഷ്യങ്ങളായി. യൂറോപ്യന്റെ അസഹിഷ്ണുതയും ആര്‍ത്തിയും പുതിയ യുദ്ധമുഖങ്ങള്‍ തുറന്നു. ലോകം മുഴുവന്‍ വെട്ടിപ്പിടിക്കാന്‍, കുത്തിക്കവരാന്‍, ശേഷം നശിപ്പിക്കാന്‍ കുടില ബുദ്ധികള്‍ പണിയെടുത്തു. ഒന്നായിരുന്നതിനെ പലതാക്കുക. നല്ലതായതിനെ നികൃഷ്ടം എന്നു പഠിപ്പിക്കുക. ശരിയായതിനെ വികലമാക്കുക. ആത്യന്തികമായി സത്യത്തെ ശീര്‍ഷാസനത്തില്‍ നിര്‍ത്തുക. ഈ വിഷവിത്തുകളെല്ലാം പാകമായി വളരാന്‍ വിതച്ചത് പക്ഷെ പുറത്തല്ല, മനുഷ്യമനസ്സിലായിരുന്നു. അത് കുറെപ്പേരില്‍ വളര്‍ന്നു. വികലത വിഭജനമായി പരിണമിച്ചു. വിഷം വിളഞ്ഞോ എന്നറിയാന്‍ 1905 ല്‍ ബംഗാള്‍ വിഭജിച്ചു.ഭാരതീയര്‍ ഒന്നല്ല, പലതാണ്. പ്രധാനമായും ഹിന്ദുക്കളും മുസ്ലീങ്ങളും സഹോദരങ്ങളല്ല. അവര്‍ വെവ്വേറെ കഴിയേണ്ടവര്‍. അതായിരുന്നു ബംഗാള്‍ വിഭജനത്തിന്റെ അടിയാധാരം. 

പക്ഷെ ബംഗാളില്‍ മാത്രമല്ല, ഭാരതമെമ്പാടും മതം മാറ്റി വച്ച് ജനങ്ങള്‍ തെരുവിലിറങ്ങി. എമ്പാടും വിഭജന വിരുദ്ധ പ്രക്ഷോഭം. ബംഗാളിലെ മുറിവ് ഇങ്ങ് മലയാളത്തിലും നീറ്റലുണ്ടാക്കി.  വിഷവൃക്ഷം വേണ്ടത്ര ഫലം സൃഷ്ടിച്ചിരുന്നില്ല. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ നേതൃത്വത്തില്‍ പതിനായിരങ്ങള്‍ നദീതീരത്ത് അണി ചേര്‍ന്നു. സ്‌നാനം നടത്തി, പരസ്പരം രാഖി ബന്ധിച്ചു. സഹോദരി സഹോദരന്റെ കയ്യിലല്ല; സഹോദരന്‍ സഹോദരന്, മുസല്‍മാന്‍ ഹിന്ദുവിന്, സ്ത്രീ പുരുഷന്. നാമെല്ലാം ഒരമ്മ പറ്റ മക്കള്‍. എല്ലാ ഭാരതീയരും സഹോദരങ്ങള്‍. മതവും ജാതിയും ഗോത്രവും ഒന്നും നമ്മെ വേര്‍പെടുത്തുന്നില്ല. വിഭജനം റദ്ദുചെയ്യുന്നിടം വരെ നാം അടങ്ങിയിരിക്കില്ല. മുഴുവന്‍ ഭാരതവും പ്രതിജ്ഞ ചെയ്തു. അങ്ങനെ രാഖീ ബന്ധനം ദേശീയ ഐക്യത്തിന്റെ ദൃഢബന്ധനമായി മാറി. ബംഗാള്‍ വിഭജനം കടല്‍ക്കൊള്ളക്കാരായ ബ്രിട്ടീഷുകാര്‍ക്ക് പിന്‍വലിക്കേണ്ടി വന്നു. 

പാകമാകാത്ത വിഷത്തെ വര്‍ദ്ധിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ പുതിയ അസുരനായി മുസ്ലീം ലീഗിനെ സൃഷ്ടിച്ചു. കൈവിട്ടു പോയതെന്നു കരുതിയ കോണ്‍ഗ്രസിന് കൈവിഷം കൊടുത്ത് തങ്ങളുടെ ഇച്ഛ പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ചു. പരിണത ഫലം, 1947 ല്‍ ഖണ്ഡിത ഭാരതം. 

സ്വാതന്ത്യാനന്തരം മുസ്ലീം ലീഗും കോണ്‍ഗ്രസ്സും ദേശീയതയുടെ എക്കാലത്തെയും ശത്രുക്കളായ കമ്മ്യൂണിസ്റ്റുകളും സ്വാതന്ത്ര്യത്തിന്റെ മറയില്‍ ബ്രിട്ടീഷുകാരുടെ ദൗത്യം ഏറ്റെടുത്തു. രാഷ്‌ട്രമായിരുന്നില്ല പ്രധാനം; രാഷട്രീയവും അധികാരവുമായിരുന്നു. അവര്‍ അനേകം വിഭജന വിത്തുകള്‍ വിതറി. അതിലൊന്നായിരുന്നു ഇക്കഴിഞ്ഞ ദിവസം മോദി സര്‍ക്കാര്‍ എടുത്തു കളഞ്ഞ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി, 370) വകുപ്പ്. സ്വാതന്ത്ര്യാനന്തരം കാശ്മീര്‍ രാജാവ് ഹരിസിംഗോ, അവിടുത്തെ ജനങ്ങളോ ആവശ്യപ്പെട്ട കാര്യമല്ലായിരുന്നു അത്. ലയനക്കരാറിന്റെ ഭാഗവുമായിരുന്നില്ല. എന്നിട്ടും അങ്ങനെയൊരു ഏച്ചുകെട്ടല്‍ ചിലരുടെ കുടുംബതാല്‍പ്പര്യത്തിന്റെ പേരിലായിരുന്നു.

അത്തരം അനേകം വിഷ ബീജങ്ങള്‍ സ്വതന്ത്ര ഭാരത മനസ്സില്‍ വിക്ഷേപിച്ചു. വിദ്യാലയങ്ങളില്‍, കലാലയങ്ങളില്‍, സര്‍വ്വകലാശാലകളില്‍, അക്കാദമികളില്‍ എല്ലാം ഒന്നിനു പകരം അനേകം വേറിടല്‍ വാദങ്ങള്‍ നിറഞ്ഞു. ദേശീയത കൊള്ളരുതാത്തതായി. രാജ്യസ്‌നേഹം പിന്തിരിപ്പനായി. സാഹോദര്യം അപരിഷ്‌കൃതമായി. 1947 ന് മുമ്പ് രണ്ടു ദേശീയ വിരുദ്ധ ശത്രുക്കളെ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ഇന്ന് രാജ്യത്തിന്റെ മുക്കിലും മൂലയിലും അനേകം വിഘടന ശക്തികള്‍ പ്രവര്‍ത്തിക്കുന്നു. അഖണ്ഡതയെ ആഭാസമെന്നു പ്രചരിപ്പിക്കുന്നു. ഭാരത മാതൃശരീരം മുഴുവന്‍ ഈ വിഷാണു ക്കളെക്കൊണ്ടു നിറയുന്നു. ദേശീയ ഐക്യം അതികഠിനമായ ലക്ഷ്യമായി പരിണമിക്കുന്നു. 

ഇതില്‍ നിന്നു നാടിനെ കരകയറ്റാന്‍ ദേശസ്‌നേഹികള്‍ ഒന്നടങ്കം അണിചേരണം. സ്വാതന്ത്ര്യ സമര കാലത്തേക്കഴിഞ്ഞും അധ്വാനിക്കേണ്ടതായാണ് വന്നിരിക്കുന്നത്. അന്ന് ശത്രു പുറത്തായിരുന്നു. നേര്‍ക്കുനേരെ യുദ്ധം ചെയ്താല്‍ മതിയായിരുന്നു. ഇന്ന് രാഷ്‌ട്ര വിരുദ്ധ ശക്തികള്‍ ഉള്ളിലാണ്. പോരാ അടുക്കളയിലാണ്. അര്‍ബന്‍ നക്‌സലുകളുടെയും സാംസ്‌കാരിക നായകരുടെയും പുരോഗമനക്കാരുടെയും അടുക്കളയില്‍ വേവുന്നത് ദേശീയ വിരുദ്ധതയാണ്. രാഷ്‌ട്രത്തിന്റെ അസ്തിത്വത്തെ തകര്‍ത്തുകളയുന്ന പാകപ്പുരകളാക്കി കലാശാലകളെയും അക്കാദമികളെയും അധഃപതിപ്പിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍, അഖണ്ഡത നിലനിര്‍ത്താന്‍ ഓരോ ഭാരതീയനിലും ദിവ്യമായ വികാരം ഉണര്‍ത്തേണ്ടിയിരിക്കുന്നു. ഭവ്യമായ ഭാവന സൃഷ്ടിക്കേണ്ടിയിരിക്കുന്നു. രക്ഷാബന്ധന്‍ അതിനുള്ള അവസരമാണ്. നാം ഓരോരുത്തരും പരസ്പരം നല്‍കുന്ന ഉറപ്പാകണം ഭാരതത്തിന്റെ ഐക്യം. ആ വിശ്വാസദാര്‍ഢ്യത്തില്‍ നമുക്ക് മുന്നേറാന്‍ കഴിയണം. 

ഐക്യം ദൃഢമാകുമ്പോള്‍ ശിഥിലീകരണത്തിന്റെ വിഷ ബീജങ്ങള്‍ അപ്രത്യക്ഷമാകും. അരോഗദൃഢഗാത്രയായ ഭാരതാംബ സര്‍വ്വ ഐശ്വര്യങ്ങളോടെയും പരിലസിക്കും; ലോകത്തിനു വരമരുളിക്കൊണ്ട് . അതായിരിക്കട്ടെ ഈ പൊന്‍ നൂലിന്റെ, രക്ഷാബന്ധന്റെ സന്ദേശം.

(അവസാനിച്ചു)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

Kerala

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)
Football

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പുതിയ വാര്‍ത്തകള്‍

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

നാഗാലാൻഡിൽ കനത്തമഴ: എട്ടുപേർക്ക് ജീവഹാനി, വലിയ നാശനഷ്ടം

മദ്ധ്യപ്രദേശും ഏക സിവിൽ നിയമത്തിന് ബിൽ പാസാക്കാൻ തീരുമാനിച്ചു; മുൻഗാമി ഉത്തരാഖണ്ഡ് സർക്കാർ

മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

‘കള്ളന്‍ വിജയന്‍’ ലേഖനത്തെ ചൊല്ലി വിവാദം: വി എസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരണക്കുറിപ്പുളള വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

പാറ്റകൾ ലക്ഷ്യമിടുന്നത് ഡൽഹി കലാപത്തിന് സമാനമായ പ്രതിഷേധം ; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തകർക്കുന്ന കലാപങ്ങൾ നടത്തുന്നവരെ പൂട്ടാൻ ഉറച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.