ചതുര്‍വേദാ: പുരാണാനി സര്‍വോപനിഷദസ്തഥാ
രാമായണം ഭാരതം ച ഗീതാ സദ്ദര്‍ശനാനി ച
ഭാരതത്തിന്റെ ശ്രേഷ്ഠമായ രണ്ടു പ്രാചീന മഹാകാവ്യങ്ങളാണ് രാമായണവും മഹാഭാരതവും. ഇവ ഇതിഹാസങ്ങളുമാണ്. വാല്മീകി മഹര്‍ഷി രചിച്ച സംസ്‌കൃത മഹാകാവ്യമായ രാമായണത്തില്‍ രാമകഥ മുഴുവന്‍ വിവരിക്കുന്നു. ശ്രേഷ്ഠനായ ശ്രീരാമചന്ദ്രന്റേയും അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളുടേയും അദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തികളുടേയും രീതികളും സ്വഭാവങ്ങളും മുഖേന ഭാരതീയ സംസ്‌ക്കാരത്തിന്റേയും ഉന്നതജീവിതമൂല്യങ്ങളുടേയും മഹോന്നത മാതൃക അവതരിപ്പിക്കുകയാണ് രാമായണത്തില്‍. ഭാരതീയ ഭാഷകളിലേക്കെല്ലാം രാമായണം വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
രാമായണത്തിന്റെ തനിമ ഒട്ടും ചോര്‍ന്നു പോകാതെ സാധാരണക്കാരുടെ ഭാഷയായ അവധിയില്‍ ഭക്തകവി തുളസീദാസ് രാമായണം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ബംഗാളിയിലെ കൃത്തിവാസി രാമായണം, അസമിയയിലെ മാധവാ കന്ദളി രാമായണം, തമിഴിലെ കമ്പരാമായണം എന്നീ രാമായണ കഥകള്‍ പ്രസിദ്ധമാണ്.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാസ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















