ചതുര്‍വേദാ: പുരാണാനി സര്‍വോപനിഷദസ്തഥാ
രാമായണം ഭാരതം ച ഗീതാ സദ്ദര്‍ശനാനി ച
സൃഷ്ടി, മനുഷ്യര്‍, ദേവന്മാര്‍, അസുരന്മാര്‍, രാജാക്കന്മാര്‍, മഹാത്മാക്കള്‍, മുനിമാര്‍ തുടങ്ങിയ പ്രാചീനകഥകള്‍, വര്‍ണിച്ചിരിക്കുന്ന വൈദികപരമ്പരയിലെ ഗ്രന്ഥങ്ങളാണ് പുരാണങ്ങള്‍. പുരാണങ്ങള്‍ സര്‍ഗം (സൃഷ്ടി), പ്രതിസര്‍ഗം (വിസ്താരം, പ്രളയം) വംശം (സൂര്യവംശം, ചന്ദ്രവംശം) മന്വന്തരം, വംശാനുചരിത്രം എന്നിങ്ങനെ അഞ്ച് വിഷയങ്ങള്‍ അഥവാ ലക്ഷണങ്ങളുണ്ട്. പുരാണങ്ങളില്‍ ബ്രഹ്മാവ്, വിഷ്ണു, ശിവന്‍, സൂര്യന്‍, ഗണപതി, ശക്തി എന്നീ ഉപാസനാ മൂര്‍ത്തികള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. ബ്രഹ്മാണ്ഡപുരാണം, ശിവമഹാപുരാണം, പത്മപുരാണം, വിഷ്ണുപുരാണം ഭാഗവതപുരാണം, നാരദപുരാണം, മാര്‍ക്കണ്ഡേയ പുരാണം, അഗ്നിപുരാണം, ഭവിഷ്യപുരാണം, ബ്രഹ്മവൈവര്‍ത്ത പുരാണം, ലിംഗപുരാണം, വരാഹപുരാണം, സ്‌കന്ദപുരാണം, വാമനപുരാണം, കൂര്‍മപുരാണം, മത്സ്യപുരാണം, ഗരുഡപുരാണം, ബ്രഹ്മാണ്ഡപുരാണം എന്നിങ്ങനെ പതിനെട്ടു പുരാണങ്ങള്‍, പ്രസിദ്ധമാണ്.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാസ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















