ന്യൂദല്‍ഹി: മുന്‍ ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു വൈകിട്ട് ആറോടെയാണ് അദേഹത്തെ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) ആശുപത്രിയിലാണ് അദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ശ്വസിക്കുന്നതില്‍ പ്രശ്‌നമുണ്ടെന്ന് പറഞ്ഞതിടെ തുടര്‍ന്നാണ് ജയ്റ്റിലിയെ കാര്‍ഡിയോളജി വിഭാഗത്തില്‍ മെഡിക്കല്‍ പരിശോധനയ്‌ക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. അല്‍പ സമയത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എയിംസ് സന്ദര്‍ശിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം വൃക്കമാറ്റവയ്‌ക്കല്‍ ശസ്ത്രക്രിയയ്‌ക്ക് ജയ്റ്റ്‌ലി വിധേയനായനായിരുന്നു. തുടര്‍ന്ന് അദേഹം കാന്‍സറിനും ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് ഒന്നാം മോദി സര്‍ക്കാറിന്റെ അവസാന ബജറ്റ് മന്ത്രി പീയുഷ് ഗോലാണ് അവതരിപ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രിസഭയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അരുണ്‍ ജയ്റ്റ്‌ലി ആവശ്യപ്പെട്ടിരുന്നു.
















