Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാന്ത്വനവുമായി ലക്ഷ്മണന്‍

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Aug 8, 2019, 10:31 pm IST
in Samskriti

രാമന്‍ സഹോദരന്മാരെ വരുത്താന്‍ കല്പിച്ചു. അവര്‍ മൂവരും വന്നു കഴിഞ്ഞപ്പോള്‍ അവരെ ആലിംഗനം ചെയ്തുകൊണ്ട് രാമന്‍ പറഞ്ഞു. സീതയെപ്പറ്റി പ്രജകള്‍ തമ്മില്‍ പറയുന്ന അഭിപ്രായം അവരെ അറിയിച്ചു. സീതക്ക് വനത്തില്‍പോകണമെന്ന് എന്നോട് ആഗ്രഹം പ്രകടിപ്പിച്ചു. ഗര്‍ഭിണിയുടെ ആഗ്രഹം സാധിച്ചുകൊടുക്കണമല്ലോ. അതിനാല്‍ നാളെ സീതയുടെ ആഗ്രഹപ്രകാരം ലക്ഷ്മണന്‍ രഥത്തില്‍ കയറ്റി വാല്‍മീകിയുടെ ആശ്രമത്തിനടുത്തുകൊണ്ടുപോയി വിടണം. എന്നോട് എതിരു പറഞ്ഞാല്‍ മരണമാണ് ഫലം എന്നും ഓര്‍മ്മിച്ചോളണം.’ 

അടുത്ത ദിവസം രഥം വരുത്തി സീതയെ അതില്‍ കയറ്റി വളരെ ദുഃഖിതനായ ലക്ഷ്മണന്‍ വനത്തിലേക്കുകൊണ്ടുപോയി. വാല്‍മീകിയുടെ ആശ്രമത്തിനടുത്തെത്തിയപ്പോള്‍ പ്രജകളുടെ അഭിപ്രായവും സീതയെ അവിടെ വിട്ടിട്ടു ചെല്ലാന്‍ ജ്യേഷ്ഠന്‍ കല്പിച്ചതും പറഞ്ഞിട്ട് ലക്ഷ്മണന്‍ വാവിട്ടു കരയാന്‍ തുടങ്ങി. സീത ദുഃഖം അടക്കിക്കൊണ്ട്  ‘ജ്യേഷ്ഠനെ നന്നായി പരിചരിച്ചുകൊള്ളണം’  എന്ന് ലക്ഷ്മണനെ ആശ്വസിപ്പിച്ചു. എന്നിട്ട് നിലത്തുവീണുരുണ്ടു കരയുന്ന സീതയെ നോക്കിനോക്കി മനസ്സില്ലാമനസ്സോടെ ലക്ഷ്മണന്‍ അയോദ്ധ്യയിലേക്കു മടങ്ങി. സീതദേവി നിലത്തുകിടന്നുരുണ്ട് നിലവിളിക്കുന്നത് വാല്‍മീകിയുടെ ശിഷ്യന്മാര്‍ കേട്ട് മഹര്‍ഷിയോട് വിവരം അറിയിച്ചു. എല്ലാമറിയുന്ന മഹര്‍ഷി സീതയെ തന്റെ ആശ്രമത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. 

വൈദേഹിയോടും കൂടിച്ചെന്നു വാല്‍മീകിമുനി-

യാദരവോടും നിജ പര്‍ണ്ണശാലയില്‍ പുക്കാന്‍

താപസീജനത്തോടും ചൊല്ലിനാന്‍ മുനീന്ദ്രനും 

താപംകൂടാതെ നിങ്ങള്‍ പാലിക്ക വൈദേഹിയെ. 

ശ്രീരാമന്റെ ദുഃഖം- ലക്ഷ്മണസാന്ത്വനം

സീതയെ വനത്തില്‍ വിട്ടിട്ട് ലക്ഷ്മണന്‍ അയോദ്ധ്യയില്‍ മടങ്ങിയെത്തിയപ്പോള്‍ കാണുന്നത് ഇപ്രകാരമാണ്.

ആനനപത്മം വാടിയാരെയും നോക്കീടാതെ

മാനസഖേദത്തോടും കണ്ണുനീര്‍ വാര്‍ത്തുവാര്‍ത്തു

മാനവവീരന്‍ കുമ്പിട്ടിരിക്കുന്നതുകണ്ടു. 

മാനിയാം സൗമിത്രി പാദാംബുജം വണങ്ങിനാന്‍. 

അതു കണ്ട് ലക്ഷ്ണണന്‍ ചോദിക്കുന്നു.

ജ്ഞാനമില്ലാതെ മൂഢജനത്തെപ്പോലെ ഭവാന്‍

മാനസേ ഖേദിപ്പതിനെന്തു കാരണം നാഥാ? 

തുടര്‍ന്ന് പണ്ട് ശ്രീരാമന്‍ തനിക്കുപദേശിച്ചു തന്ന ആത്മജ്ഞാനം ലക്ഷ്മണന്‍ ഓര്‍മ്മിപ്പിക്കുന്നു. ദേഹം, ഭവനം, ധനം, പുത്രകളത്രാദികള്‍ എന്നിവയോടു പിരിയാത്ത ദേഹി (ആത്മാവ്)കള്‍ ഈ ഭൂമിയിലുണ്ടോ? വഴിയാത്രക്കാര്‍ വഴിയമ്പലത്തില്‍ ഒത്തുകൂടിയിട്ട് പിരിഞ്ഞുപോകുന്നതുപോലെയല്ലേ മാതാവ്, പിതാവ്, പുത്രന്‍, പുത്രി, ഭാര്യ, ധനം തുടങ്ങിയവ കുറെക്കാലം അനുഭവിച്ചിട്ട് പിന്നെ ഉപേക്ഷിക്കേണ്ടിവരുന്നത്.? അതിനെച്ചൊല്ലി ദുഃഖിക്കുന്നത് അജ്ഞാനികളല്ലേ? അങ്ങേക്ക് ഇതെല്ലാമറിയാമെങ്കിലും ഇപ്പോള്‍ ശോകംമൂലം അന്ധത്വം സംഭവിച്ചിരിക്കുന്നു. സ്ത്രീയെപ്പിരിഞ്ഞതുകാരണം രാജാവിനും ദുഖമുണ്ടായെന്ന് ജനങ്ങള്‍ പരിഹസിക്കുകയില്ലേ? 

ധീരനെത്രയും രാമനെന്നുചൊല്ലീടുന്നതും

പാരമെത്രയുമുണ്ടുചാപല്യമറിഞ്ഞാലും. 

എന്നെല്ലാമവരവര്‍ ടൊല്ലീടുന്നതുമോര്‍ത്താല്‍ 

നന്നല്ല മഹാമതേ! രാഘവ! മഹീപതേ! 

എല്ലാജാതിയും വിഷാദം കളയേണമതു

നല്ലതു സുഖദുഃഖം മിശ്രമായിട്ടേയുള്ളു. 

 സൗമിത്രിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ശ്രീരാമന്‍ സമാധാനിച്ചുകൊണ്ട് ഇനി നടക്കേണ്ട കാര്യങ്ങളെപ്പറ്റി ചിന്തിക്കണം എന്നു പറഞ്ഞു. വാചാരിച്ചിരിക്കാതെ രാജാക്കന്മാര്‍ക്കും ആപത്തുവരും,  എന്ന് ലക്ഷ്ണമനോട് ഉദാഹരണമായി ശ്രീമദ് ഭാഗവതത്തിലെ നൃഗചരിതം കഥ വിവരിക്കുന്നു. 

നൃഗചരിതം

പണ്ട് അയോദ്ധ്യയില്‍ നൃഗനെന്നൊരു രാജശ്രേഷ്ഠനുണ്ടായിരുന്നു. അദ്ദേഹം കോടിക്കണക്കിന് പശുക്കളെ ബ്രാഹ്മണര്‍ക്കു ദാനം ചെയ്തു. പുണ്യവാനെന്നു കീര്‍ത്തികേട്ട് സുഖമായി വസിക്കുകയായിരുന്നു. ഒരിക്കല്‍ ഒരു ബ്രാഹ്മണനു ദാനം ചെയ്ത പശുക്കളില്‍ നിന്നും ഒരെണ്ണം കൂട്ടത്തില്‍ നിന്നും തെറ്റി വീണ്ടും രാജാവിന്റെ തൊഴുത്തില്‍ പശുക്കളുടെ കൂട്ടത്തില്‍ വന്നുകൂടി. രാജാവ് ഇതറിയാതെ മറ്റൊരു ബ്രാഹ്മണന് ആ പശുവിനെ ദാനം ചെയ്തു. ദാനം കിട്ടിയ പശുക്കളുമായി പോകുമ്പോള്‍ ആദ്യം ദാനം കിട്ടിയ ബ്രാഹ്മണന്‍ തന്റെ പശുവിനെ തിരിച്ചറിഞ്ഞു. ആപശു തന്റേതാണെന്നു വാദിച്ചു. ഇല്ല, തനിക്കു ദാനം തന്നതാണെന്ന് രണ്ടാമത്തെ ബ്രാഹ്മണനും വാദിച്ചു. രണ്ടുകൂട്ടരും പശുവിനെയുംകൊണ്ട് പരാതിപ്പെടാനായി നൃഗരാജാവിനെ സമീപിച്ചു. എന്നാല്‍ ഗോപുരവാതില്ക്കല്‍ ചിലനാള്‍ കാത്തുനിന്നിട്ടും രാജാവിനെ കാണാന്‍ സാധിച്ചില്ല. ആ ബ്രാഹ്മണര്‍ രാജാവിനെ ശപിച്ചു. വളരെക്കാലം പൊട്ടക്കിണറ്റില്‍ ഓന്തായിക്കിടക്കുക. എന്നായിരുന്നു ശാപം. ദ്വാപരയുഗത്തിന്റെ അവസാനം ശ്രീകൃഷ്ണന്‍ ശാപമുക്തിനല്‍കുമെന്നും അവര്‍ പറഞ്ഞു. അപ്രകാരം ശ്രീകൃഷ്ണന്‍ നൃഗന് ശാപമോക്ഷം നല്‍കി.

                                                                                                                                   (തുടരും) 

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ ഒപ്പ് കേസ് : തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയെ സിഐഡി ചോദ്യം ചെയ്തു

World

ഇറാനെതിരായ സൈനിക ആക്രമണങ്ങൾ ട്രംപ് പിൻവലിച്ചു

India

അസമിലെ ബരാക് താഴ്‌വരയിൽ തുടർച്ചയായ ഭൂചലനങ്ങൾ പരിഭ്രാന്തി പരത്തി

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ നിന്നും നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ; നാല് യുപി സ്വദേശികൾ അറസ്‌റ്റിൽ

Kerala

ശബരിമലയിൽ വരുന്ന പണം ഖജനാവിലേയ്‌ക്ക് പോകുമ്പോൾ വാവർ നടയിലെ പണം ചിലർ സ്വന്തമാക്കുന്നു ; ഒരു വാവരെ കൂടി സൃഷ്ടിക്കാനുള്ള അവസരം ഇനി ഉണ്ടാവരുത്

പുതിയ വാര്‍ത്തകള്‍

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്കായി വിഷ്ണുസഹസ്രനാമം ചൊല്ലേണ്ടതിങ്ങനെ

ഇന്ത്യ ഏറ്റവും കരുത്തുറ്റ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-6 പരീക്ഷിക്കാനൊരുങ്ങുന്നു ; സമീപത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു ; കനത്ത പൊലീസ് സുരക്ഷ

പാറ്റ സമരത്തിനിടെ രാജ്യത്തിനെതിരെ കലാപാഹ്വാനം ; അരുൺ കുമാറിനെതിരെ മുംബൈയിൽ പോലീസ് കേസ് ; നടപടി ബജരംഗ്ദൾ നൽകിയ പരാതിയിൽ

ഇന്ത്യ വാങ്ങുന്ന 114 റഫാല്‍ ജെറ്റുകളുടെയും സാങ്കേതിക വിദ്യ ഇന്ത്യയ്‌ക്ക് നല്‍‍കാമെന്ന് ഫ്രാന്‍സ്, മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്‍പ് ഉറപ്പ്

സ്റ്റാലിന്റെ വഴിയേ തന്നെയാണ് ഞങ്ങളുമെന്ന് ടിവികെ : തിരുപ്പുറകുണ്ഡ്രത്തിൽ കാർത്തികദീപം തെളിയിക്കാൻ അനുവദിക്കില്ല : ഭക്തരെ വെല്ലുവിളിച്ച് വിജയ് സർക്കാർ

വേടനെ പിന്തുണയ്‌ക്കുന്ന വിജയിന്റെ ടിവികെ പാര്‍ട്ടിയുടെ മന്ത്രിയെ വേടനെയും കടന്നാക്രമിച്ച് ഗായിക ചിന്മയി

ഇത് തിരുവനന്തപുരത്ത് മോദി താമസിച്ചിരുന്ന മുറി ? ദൃശ്യങ്ങൾ വൈറൽ

ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് ജമാഅത്തെ നേതാവ് പ്രസംഗിക്കുന്നു (ഇടത്ത്) ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തോക്ക് ധാരികളായ ഇന്ത്യയുടെ ബിഎസ് എഫ് ജവാന്മാര്‍ (വലത്ത്)

ബംഗാളിലെ ബംഗ്ലാദേശികളെ പുറത്താക്കുന്നതിനെതിരെ ഇന്ത്യാ അതിര്‍ത്തിയിലേക്ക് മാര്‍ച്ചുമായി ബംഗ്ലാദേശിലെ ജമാ അത്തുകാര്‍, ലക്ഷ്യം വേലികെട്ട് തടയല്‍

വാഹനാപകട ക്ലെയിമില്‍ വീട്ടമ്മയുടെ ശമ്പളം 30,000 രൂപയായി പരിഗണിച്ച് സുപ്രിം കോടതി, രാഷ്‌ട്രനിര്‍മ്മാണത്തില്‍ വീട്ടമ്മയ്‌ക്ക് സുപ്രധാന പങ്ക്

പഴയ തെറ്റ് ആവര്‍ത്തിക്കുന്നു! റാപ്പര്‍ വേടനെ സ്വീകരിച്ച മന്ത്രിക്കെതിരെ ഗായിക ചിന്മയി ശ്രീപദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.