പ്രയാഗഃ പാടലീപുത്രം വിജയനഗരം മഹത്
ഇന്ദ്രപ്രസ്ഥം സോമനാഥഃ തഥാമൃതസര:പ്രിയം
ഗുജറാത്തിന്റെ തെക്കു ഭാഗത്തായി സമുദ്രതീരത്ത് പ്രഭാസം എന്ന തീര്‍ഥസ്ഥാനത്തിന് അടുത്ത് നൂറ്റാണ്ടുകള്‍ക്കു മുമ്പേയുണ്ടായിരുന്നു അതിവിശിഷ്ടമായൊരു നഗരം. അവിടുത്തെ സോമനാഥ( ശിവ) ക്ഷേത്രം വൈഭവത്തിലും പ്രൗഢിയിലും വിശ്വപ്രസിദ്ധമാണ്. കാലക്രമേണ പ്രഭാസം എന്ന ആ നഗരം സോമനാഥം എന്ന പേരില്‍ പ്രസിദ്ധമായി. മുഹമ്മദ് ഗസ്‌നി സോമനാഥക്ഷേത്രം ആക്രമിച്ച് നശിപ്പിക്കുകയും അവിടെയുള്ളതെല്ലാം കൊള്ളയടിക്കുകയും ചെയ്തു. ഗസ്‌നി മുതല്‍ ഔറംഗസേബ് വരെയുള്ള മുസല്‍മാന്‍ രാജാക്കന്മാര്‍ അനേകം തവണ ഈ ക്ഷേത്രം ആക്രമിച്ചു. പല പ്രാവശ്യം ഈ ക്ഷേത്രം നശിപ്പിക്കപ്പെടുകയും പുനര്‍ നിര്‍മിക്കപ്പെടുകയും ചെയ്തു. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം അന്നത്തെ ആഭ്യന്തര വകുപ്പു മന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേലിന്റെ പ്രയത്‌നഫലമായി ഈ ക്ഷേത്രം പുനര്‍നിര്‍മിക്കപ്പെട്ടു.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാസ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















