Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേന്ദ്ര സര്‍ക്കാരിന്റെ ധീരമായ ചുവടുവയ്‌പ്പ്; സ്വാര്‍ഥതയും രാഷ്‌ട്രീയ ഭിന്നതയും മറന്ന് എല്ലാവരും നീക്കത്തെ സ്വാഗതം ചെയ്യണം; ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ അഭിനന്ദിച്ച് ആര്‍.എസ്.എസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2019, 04:01 pm IST
inIndia

 ന്യൂദല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ച് ആര്‍എസ്എസ്. സര്‍ക്കാരിന്റെ ധീരമായ ചുവടുവയ്‌പിനെ സ്വാഗതം ചെയ്യുന്നു. ജമ്മു കശ്മീരിനും രാജ്യത്തിന് ആകമാനവും ഇത് അത്യന്താപേക്ഷിതമാണിത്. സ്വാര്‍ഥതയും രാഷ്‌ട്രീയ ഭിന്നതയും മറന്ന് എല്ലാവരും ഈ നീക്കത്തെ സ്വാഗതം ചെയ്യണമെന്നും ആര്‍.എസ്.എസ് പറഞ്ഞു.  

ജമ്മു കശ്മീരിന് പ്രത്യേക പദവിയും അധികാരങ്ങളും നല്‍കിയ തീരുമാനത്തിനെതിരേ ആദ്യമായി രംഗത്ത് വന്നത് ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയായിരുന്നു. 1949ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു എടുത്ത തീരുമാനത്തിനെതിരേ ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് മുഖര്‍ജി 370ാം വകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്. ജമ്മു കശ്മീരിനു പ്രത്യേക ഭരണഘടന എന്ന ആവശ്യം ഭരണഘടനാ അസംബ്ലിയില്‍ അദ്ദേഹം ശക്തമായി എതിര്‍ത്തു. അദ്ദേഹത്തിന്റെ അഭിലാഷത്തിന്റെ പൂര്‍ത്തീകരണം കൂടിയാണ് ഇന്നു ബിജെപി സര്‍ക്കാര്‍ പ്രഖ്യാപനത്തിലൂടെ ഉണ്ടായത്. 

പ്രതിരോധം ,വിദേശകാര്യം, ധനകാര്യം, വാര്‍ത്താവിനിമയം ഒഴികെ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുന്ന ഒരു നിയമവും ജമ്മുകാശ്മീര്‍ നിയമസഭ അംഗീകരിക്കാത്തിടത്തോളം അവിടെ നടപ്പാകില്ലെന്നതാണ് ആര്‍ട്ടിക്കിള്‍ 370 ന്റെ കാതല്‍ .  ജമ്മുകാശ്മീരിനു പ്രത്യേക സ്വയം ഭരണാവകാശം നല്‍കുന്നതിനായി താല്‍ക്കാലികമായി ഉണ്ടാക്കിയ ഒന്നാണ് 370-ാം വകുപ്പ് എന്നാണ് ഇന്ത്യന്‍ ഭരണഘടന വിവക്ഷിക്കുന്നത്.  1956ല്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പുന:സംഘടിപ്പിക്കപ്പെട്ടപ്പോള്‍ ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്ത 238ാം വകുപ്പിലെ വ്യവസ്ഥകള്‍ ജമ്മുകാശ്മീരിനു ബാധകമല്ലെന്നും 370ാം വകുപ്പില്‍ വ്യക്തമാക്കുന്നു. 370ാം വകുപ്പിന്റെ കരട് രൂപം ഉണ്ടാക്കാന്‍ ആദ്യം ബി.ആര്‍.അംബേദ്കര്‍ വിസമ്മതിച്ചപ്പോള്‍ 1949ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു കാശ്മീര്‍ നേതാവായിരുന്ന ഷെയ്‌ക്ക് അബ്ദുല്ലയോട് നിയമമന്ത്രിയായിരുന്ന അംബേദ്കറുമായി ആലോചിച്ച് കാശ്മീരിന് യോജിച്ച ഒരു വകുപ്പിന്റെ കരട് ഉണ്ടാക്കി ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അങ്ങനെയാണ് പ്രതിരോധം, ധനകാര്യം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവ ഒഴിച്ച് ഇന്ത്യന്‍ പാര്‍ലിമെന്റ് പാസ്സാക്കുന്ന നിയമങ്ങള്‍ ജമ്മുകാശ്മീരില്‍ നടപ്പിലാകണമെങ്കില്‍ അവിടത്തെ സര്‍ക്കാരിന്റെ അംഗീകാരം വേണമെന്ന വ്യവസ്ഥയോടുകൂടി 370ാം വകുപ്പ് ഭരണഘടനയുടെ ഭാഗമാക്കുന്നത്. 1947ല്‍ പാക്കിസ്ഥാനോടൊപ്പം പോകാതെ ഇന്ത്യന്‍ യൂണിയന്റെ ഭാഗമാകാന്‍ കാശ്മീര്‍ രാജാവായിരുന്ന മഹാരാജാ ഹരി സിംഗ് ഉണ്ടാക്കിയ കരാര്‍ അനുസരിച്ചായിരുന്നു ഇങ്ങനെയൊരു വകുപ്പ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. ഇതിന്റെ ഫലമായി കാശ്മീരിലെ ജനങ്ങള്‍ക്ക് രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക നിയമവും ഭരണഘടനയും നിലവില്‍ വന്നു. പൗരത്വം, സ്വത്തുക്കളില്‍ ഉള്ള അവകാശം, മൗലികാവകാശങ്ങള്‍ എന്നിവയില്‍ കാശ്മീര്‍ ജനത ഇന്ത്യയില്‍നിലനില്‍ക്കുന്ന നിയമങ്ങളില്‍ നിന്ന് വ്യത്യസ്തമായി. 1952 ലെ ഡല്‍ഹി ഉടമ്പടി പ്രകാരം ജമ്മുകാശ്മീരിന് ഇന്ത്യന്‍ ദേശീയ പതാകയ്‌ക്ക് പുറമേ തുല്യ പദവിയോടുകൂടി സ്വന്തം പതാകയും അനുവദിച്ചു. 1974ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി രാജാ ഹരി സിംഗ് നിയോഗിച്ച ജമ്മുകാശ്മീര്‍ പ്രധാനമന്ത്രി ഷെയ്‌ക്ക് അബ്ദുള്ളയുമായി ചേര്‍ന്ന് ഉടമ്പടി ഒന്നുകൂടി ബലപ്പെടുത്തി. .ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്‌ട്രപതിക്ക് അധികാരം നല്‍കുന്ന 352ാം വകുപ്പ് ജമ്മുകാശ്മീരിനു ബാധകമാക്കുന്നതിനെ ഉടമ്പടി എതിര്‍ക്കുകയും ചെയ്തു. പാര്‍ലമെന്റ് അടക്കം രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഭരണസംവിധാനത്തിന്റെയും കാലാവധി അഞ്ചുവര്‍ഷമാണെന്നിരിക്കെ ജമ്മുകാശ്മീര്‍ നിയമസഭയുടെ കാലാവധി ആറു വര്‍ഷമാണ്. ജമ്മു, കശ്മീര്‍, ലഡാക് എന്നീ സംസ്ഥാനമേഖലകളിലെ സ്ഥിരതാമസക്കാര്‍ക്ക് പ്രത്യേക അവകാശം നല്‍കുന്നതാണ് ഭരണഘടനയിലെ 35എ വകുപ്പ്. 1954 മേയ് 14ന് രാഷ്‌ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതാണിത്. ജമ്മു കശ്മീരില്‍ സ്ഥിരമായി വസിക്കുന്നവരെ നിര്‍വചിക്കുകയും സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സര്‍ക്കാര്‍ സര്‍വീസുകളില്‍ തൊഴിലവകാശവും സംസ്ഥാനനിവാസികളുടെ മാത്രം അവകാശമാക്കുന്നതുമാണു വകുപ്പ്. മറ്റു സംസ്ഥാനക്കാര്‍ക്ക് ജമ്മു കശ്മീരിലെ സ്‌കോളര്‍ഷിപ്പിനു പോലും അപേക്ഷിക്കുക സാധ്യമല്ല. ഭരണഘടനയിലെ താല്‍ക്കാലിക വ്യവസ്ഥ എന്ന നിലയില്‍ കൊണ്ടുവന്നതാണു 370ാം വകുപ്പെങ്കിലും 35എ വകുപ്പ് സ്ഥിരം വകുപ്പാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

Kerala

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

Kerala

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Kerala

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.