ന്യൂദല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി. ദേശീയ ഉദ്ഗ്രഥനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ശക്തമായ നടപടിയാണ് ഉണ്ടായതെന്ന് മുന്‍ ആഭ്യന്തരമന്ത്രികൂടിയായ അദ്വാനി വ്യക്തമാക്കി.
ജനസംഘ രൂപീകരണ കാലം മുതലുള്ള പ്രത്യയശാസ്ത്ര നിലപാടാണ് യാഥാര്‍ത്ഥ്യമായത്. ചരിത്രപരമായ ഈ തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അഭിനന്ദിക്കുന്നു. ജമ്മു കശ്മീരിലും ലഡാക്കിലും സമാധാനവും ശാന്തിയും വികസനവും സാധ്യമാവട്ടെയെന്നും അദ്വാനി പറഞ്ഞു.
















