ന്യൂദല്‍ഹി: നാഥനില്ലാകളരിയെന്ന് കോണ്‍ഗ്രസ്സിനെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍ എം.പി. പാര്‍ട്ടി അധ്യക്ഷനെ കണ്ടെത്താന്‍ ഇതുവരെ സാധിക്കാത്തത് പാര്‍ട്ടിയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ടെന്നും അത് വലിയ നിരാശയുണ്ടാക്കുന്നുണ്ടെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ശശി തരൂര്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ വിള്ളല്‍ ഉണ്ടാവാന്‍ പാടില്ല, പാര്‍ട്ടിയില്‍ നില്‍ക്കുന്നത് എന്തിനെന്ന് തോന്നല്‍നേതാക്കള്‍ക്കുണ്ടാക്കാന്‍ അവസരമൊരുക്കരുത്.ജനാധിപത്യ രീതിയില്‍ പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് നടത്തണം. പ്രിയങ്കഗാന്ധി പ്രസിഡന്റായാല്‍ നല്ലതാണ് താന്‍ ഗാന്ധി കുടുംബത്തിന് എതിരല്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
















