Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News

സിപി‌എം ഭരിക്കുന്ന സഹകരണ ബാങ്കിന് ഭൂമി വാങ്ങുന്നതില്‍ കോടികളുടെ ക്രമക്കേട്, എതിർത്താൽ സെക്രട്ടറിയെ മാറ്റാനും തീരുമാനം

ശ്രീകുമാർ എംbyശ്രീകുമാർ എം
Jul 27, 2019, 03:50 pm IST
inLocal News

തിരുവനന്തപുരം: വര്‍ഷങ്ങളായി സിപിഎം ഭരിക്കുന്ന ജില്ലയിലെ പ്രമുഖ സര്‍വീസ് സഹകരണ ബാങ്കിന് മാര്‍ക്കറ്റ് വിലയേക്കാള്‍ ഇരട്ടിയോളം തുക കൊടുത്ത് ഭൂമി വാങ്ങുന്നതില്‍ വന്‍ അഴിമതിയുണ്ടെന്ന് ആരോപണം. ഭരണസമിതി അംഗങ്ങളില്‍ ഒരുവിഭാഗവും പാര്‍ട്ടിയിലെ ഒരു വിഭാഗവും എതിര്‍ത്ത് നിന്നിട്ടും ബാങ്ക് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വന്‍ വിലയ്‌ക്ക് ഭൂമി വാങ്ങുന്നതിനുള്ള അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചതായാണ് അറിയുന്നത്.

അരശുംമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന് വേണ്ടി മണ്‍വിള ജംഗ്ഷനിലുള്ള സ്വകാര്യ വ്യക്തിയുടെ 26 സെന്റ് ഭൂമിയാണ് വാങ്ങുന്നത്. അടുത്തസമയം വരെ ഉടമ സെന്റിന് പത്തുലക്ഷം രൂപ വില ചോദിച്ചിരുന്ന ഭൂമിയാണിത്. എന്നാല്‍ ഈ ഭൂമി സെന്റ് ഒന്നിന് 16 ലക്ഷത്തോളം രൂപയ്‌ക്ക് ബാങ്കിനായി വാങ്ങുവാനാണ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തീരുമാനമെടുത്തതത്രേ. സംഭവമറിഞ്ഞ ഉടനെ ബാങ്ക് ഭരണസമിതിയിലെ ഒരു വിഭാഗവും സെക്രട്ടറിയും ഈ ഇടപാടിനെ എതിര്‍ത്തു. ഇതോടെ സിപിഎം ഭരിക്കുന്ന ബാങ്കിലെ ഭരണസമിതി അംഗങ്ങളും പാര്‍ട്ടി അംഗങ്ങളും ഉള്‍പ്പെടുന്ന പാര്‍ലമെന്ററി കമ്മറ്റി യോഗം ചേര്‍ന്ന് ഇടപാടുമായി മുന്നോട്ടുപോകാനും സെക്രട്ടറി എതിര്‍ത്താല്‍ ഇനിയും ഏഴു വര്‍ഷത്തോളം കാലാവധി ശേഷിക്കുന്ന സെക്രട്ടറിയെ മാറ്റി ഇടപാട് നടത്തണമെന്നുമുള്ള തീരുമാനത്തിലാണ്. ഈ വിലയ്‌ക്ക് ഭൂമി വാങ്ങുവാന്‍ അനുമതി തേടി ബാങ്ക് പ്രസിഡന്റ് സഹകരണ വകുപ്പിനെ സമീപിച്ചിട്ടുണ്ട്. 

ഒന്നേകാല്‍ കോടിയിലേറെ രൂപയുടെ അഴിമതിയാണ് ഈ ഇടപാടിലൂടെ നടക്കുന്നതെന്ന് ആരോപിച്ച് സഹകാരികളും രാഷ്‌ട്രീയസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചിരിക്കുന്ന ഇവിടത്തെ ഭൂമിയുടെ ന്യായവില 5 മുതല്‍ 7 ലക്ഷം വരെയാണ്. മോഹവിലയായാല്‍ പോലും അത് 9 ലക്ഷം കടക്കില്ലെന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ളവരും പറയുന്നു. സര്‍ക്കാരിന് വേണ്ടി വാങ്ങുന്ന ഭൂമി 16 ലക്ഷം രൂപ പ്രമാണത്തില്‍വെച്ച് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ ആ പ്രദേശത്തെ വസ്തുവിന്റെ മാര്‍ക്കറ്റ് വില സ്വാഭാവികമായും ഇതേ തുകയായി സര്‍ക്കാര്‍ നിജപ്പെടുത്തും. ഇതുമൂലം സാധാരണക്കാര്‍ക്ക് ഭൂമി വില്‍ക്കാനോ വാങ്ങാനോ കഴിയാത്ത സ്ഥിതിവിശേഷം ഉണ്ടാകുകയും ചെയ്യും.

അരശുംമൂട്ടിലെ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ബാങ്കിന്റെ മണ്‍വിള ശാഖ പ്രവര്‍ത്തിക്കുന്നത് ഹെഡ് ഓഫീസില്‍ നിന്ന് 500 മീറ്റര്‍ മാറിയാണ്. ഇവിടെ വന്‍തുക മുടക്കി സ്ഥലം വാങ്ങി ചെയ്യാന്‍ കഴിയുന്ന ബിസിനസ് ഇല്ലെന്ന ശക്തമായ അഭിപ്രായമാണ് ഭരണസമിതിയിലെയും പാര്‍ട്ടിയിലെയും ഒരു വിഭാഗത്തിനുള്ളത്. ഇത് ബാങ്കിന് വലിയ സാമ്പത്തിക തകര്‍ച്ച ഉണ്ടാക്കി വയ്‌ക്കുകയും ചെയ്യുമെന്നാണ് അവരുടെ വാദം.

ബാങ്കില്‍ 65 കോടിയോളം രൂപയുടെ ഡെപ്പോസിറ്റ് തുക വിനിയോഗിക്കപ്പെടാതെ കിടക്കുകയാണ്. പ്രവര്‍ത്തനമേഖല കുറവായതിനാല്‍ ലോണിനുള്ള ആളുകളുടെ എണ്ണം വളരെ കുറവാണെന്നാണ് പ്രസിഡന്റിന്റെ വാദം. വെറുതെ  കിടക്കുന്ന ഈ തുക വിനിയോഗിച്ച് ഭൂമി വാങ്ങി ബഹുനില ഷോപ്പിംഗ് കോംപ്ലക്‌സ് പണിതാല്‍ ബാങ്കിന് അത് ലാഭകരമാകും. മറിച്ചുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നും പ്രസിഡന്റ് പറയുന്നു.

എന്നാല്‍ ഇപ്പോള്‍ സ്ഥലം വാങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് സമീപം നിരവധി സ്വകാര്യവ്യക്തികള്‍ നിര്‍മിച്ചിട്ടിരിക്കുന്ന നിരവധി കെട്ടിടങ്ങള്‍ വാടകയ്‌ക്ക് എടുത്ത് ഉപയോഗിക്കാന്‍ പോലും കച്ചവടക്കാരോ സ്ഥാപനങ്ങളോ മുന്നോട്ടുവരാത്ത സ്ഥിതിയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

World

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

Kerala

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

India

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

Kerala

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.