ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്‌വാരയില്‍ പാക്കിസ്ഥാന്റെ വെടിവെയ്‌പില്‍ ഒരു സൈനികന് വീരമൃത്യൂ. ലാന്‍സ് നായിക് രാജേന്ദ്ര സിങ് ആണ് മരിച്ചത്. ഇതിനെ തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാക് വെടിനിര്‍ത്തല്‍ കരാറുകള്‍ വര്‍ധിച്ചു വരികയാണ്. അതിനിടെ ജമ്മുകശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു.
ഷോപിയാനിലെ ബോനാ ബന്‍സാറില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇരുകൂട്ടരും വെടിയുതിര്‍ക്കുകയായിരുന്നു.
















