ചെന്നൈ : പ്രമുഖ നടി പ്രിയാരാമന്‍ ബിജെപിയില്‍ ചേരുന്നു. കഴിഞ്ഞദിവസം തിരുപ്പതിയില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ പ്രിയാരാമന്‍ ബിജെപി ആന്ധ്ര സംസ്ഥാന ജനറല്‍ സെക്രട്ടറി വി. സത്യമൂര്‍ത്തിയുമായി കൂടിക്കാഴ്ചനടത്തി. ബി.ജെ.പി.യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു.
അതേസമയം സ്ഥാനത്തിനുവേണ്ടിയല്ല ബിജെപിയില്‍ ചേരുന്നതെന്നും പൊതുനന്മയാണ് ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന അജണ്ടയാണ് തന്നെ ഇതിലേക്ക് ആകര്‍ഷിച്ചതെന്നും അവര്‍ അറിയിച്ചു. ചെന്നൈയിലാണ് താമസിക്കുന്നതെങ്കിലും പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നവിടെ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും പ്രിയാരാമന്‍ കൂട്ടിച്ചേര്‍ത്തു.
മലയാളം ഉള്‍പ്പടെ നിരവധി തെന്നിന്ത്യന്‍ സിനിമ സീരിയലുകളില്‍ പ്രിയ രാമന്‍ അഭിനയിച്ചിട്ടുണ്ട്.
















