Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആ ഇന്ത്യയല്ല ഈ ഇന്ത്യ

സാനു കെ സജീവ്‌byസാനു കെ സജീവ്‌
Jul 26, 2019, 01:40 am IST
inVicharam

ഭാരതം കാര്‍ഗിലില്‍ വിജയക്കൊടി പാറിച്ചിട്ട് ഇന്ന് ഇരുപതാണ്ട്. പാക്കിസ്ഥാനെതിരായ യുദ്ധത്തിനൊടുവില്‍ 1999 ജൂലൈ 26ന് ആണ് ഭാരതം വിജയം പ്രഖ്യാപിച്ചത്. കാര്‍ഗിലില്‍ നുഴഞ്ഞുകയറിയ മുഴുവന്‍ പാക്കിസ്ഥാന്‍ പട്ടാളത്തെയും ഭീകരരെയും സേന തുരത്തി. ഭാരതാംബയുടെ മാനംകാക്കാന്‍ കാര്‍ഗിലില്‍ ജീവന്‍നല്‍കിയ 527 ധീരദേശാഭിമാനികളുടെ വീരസ്മരണക്കുമുന്നില്‍ ഒരായിരം പ്രണാമം. 

ദേശീയാഭിമാനത്താല്‍ പ്രചോദിതമായ ഭാരതീയന്റെ പോരാട്ടവീര്യം ലോകത്തിന് കാണിച്ചുകൊടുത്ത സംഭവങ്ങളിലൊന്നാണ് കാര്‍ഗില്‍ യുദ്ധമെന്ന് ആ യുദ്ധത്തില്‍ പങ്കാളിയായ കേണല്‍ എച്ച്. പത്മനാഭന്‍ വ്യക്തമാക്കുന്നു. കശ്മീരിലെ കാര്‍ഗില്‍ മലനിരകളിലുള്ള 130 ഇന്ത്യന്‍ കാവല്‍തുറകളില്‍ പാക്കിസ്ഥാന്‍ പട്ടാളവും ഭീകരവാദികളും നുഴഞ്ഞ് കയറിയായിരുന്നു പ്രകോപനം സൃഷ്ടിച്ചത്. അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി പ്രസിഡന്റുമായി ചര്‍ച്ച ചെയ്തതിന്‌ശേഷം സൈനിക നടപടിക്ക് നിര്‍ദ്ദേശം നല്‍കി. 1999 മെയ് മുതല്‍ ജൂലൈ വരെയാണു യുദ്ധം നടന്നത്. 

‘ഓപ്പറേഷന്‍ വിജയ്’ എന്നുപേരിട്ട പോരാട്ടത്തില്‍  രണ്ടുലക്ഷത്തോളം സൈനികര്‍ പങ്കെടുത്തു. 30,000 പേര്‍ നേരിട്ട് യുദ്ധത്തില്‍ പങ്കെടുത്തു. അര്‍ധസൈനിക വിഭാഗങ്ങളും പ്രത്യേക സൈനിക വിഭാഗങ്ങളും വ്യോമസേനയും പങ്കാളികളായി. പോരാട്ടത്തിന്റെ അവസാനഘട്ടം ജൂലൈ മൂന്നിന് പുലര്‍ച്ചെ 5.15ന് ആരംഭിച്ചു. ശക്തമായ പീരങ്കി ആക്രമണം നടത്തിയായിരുന്നു അവസാനഘട്ടത്തിലെ ഇന്ത്യന്‍ മുന്നേറ്റം. 7.30ന് പാക് ഭാഗത്തുനിന്ന് തിരിച്ചടി ഉണ്ടായി. ഇന്ത്യ ആക്രമണം തുടര്‍ന്നു. ഉച്ചയോടെ സൈനികര്‍ മലമുകളിലെത്താറായപ്പോള്‍ ഇന്ത്യ ആക്രമണം നിര്‍ത്തിവച്ചു. ജൂലൈ നാലിന് പുലര്‍ച്ചെ ഇന്ത്യന്‍ സൈനികര്‍ ടൈഗര്‍ഹില്ലിന് മുകളിലെത്തി. ആ പോരാട്ടത്തില്‍ പത്ത് ശത്രുക്കള്‍ മരിച്ചു. അഞ്ചു സൈനികരെ ഇന്ത്യയ്‌ക്ക് നഷ്ടമായി. രാവിലെ ഏഴുമണിയോടെ സേന ടൈഗര്‍ ഹില്‍ തിരിച്ചുപിടിച്ചു. ടൈഗര്‍ ഹില്ലിന് മുകളില്‍ ഇന്ത്യന്‍ സൈനികര്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ വിജയം പൂര്‍ത്തിയായി.  

ഇന്ത്യന്‍ സൈന്യത്തിന്റെ വളര്‍ച്ചയെ രണ്ട് കാലഘട്ടമായി വിലയിരുത്താമെന്നാണ് കേണല്‍ പത്മനാഭന്‍ പറയുന്നത്. 1947 മുതല്‍ കാര്‍ഗില്‍ യുദ്ധംവരെയും (1999), 1999ന് ശേഷവും. കാര്‍ഗിലിന് മുമ്പ് ഇന്ത്യന്‍ സേനയുടെ പ്രവര്‍ത്തനങ്ങളെകുറിച്ച് ജനങ്ങള്‍ക്ക് കൃത്യമായ അറിവുണ്ടായിരുന്നില്ല. സേനയുടെ ഒരു പ്രവര്‍ത്തനവും പുറംലോകത്തേയ്‌ക്ക് എത്തിയിരുന്നുമില്ല. എന്നാല്‍, കാര്‍ഗില്‍ സംഭവത്തോടെ സേനയുടെ കാര്യത്തില്‍ ജനങ്ങളുടെ ഇടപെടലുകള്‍ ശക്തമായി. അതായത് സൈന്യത്തിലെ വാര്‍ത്തകള്‍ പൊതുജനങ്ങളിലേക്ക് എത്തിത്തുടങ്ങി. അതിനുശേഷം സേനയില്‍ വലിയ പഠനങ്ങള്‍ ആരംഭിക്കുകയും, ആധുനികവത്ക്കരണത്തിന് ആരംഭം കുറിക്കുകയും ചെയ്തു.  

സേനാംഗങ്ങളുടെ ആനുകൂല്യം കാര്‍ഗിലിനുശേഷം ഇരട്ടിയിലധികമായി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചതാണ് ആദ്യ നടപടി. 2003ല്‍ ശ്രീനഗറില്‍ ഓഫീസറായിരുന്ന കാലത്താണ് ശ്രീനഗറില്‍നിന്ന് ലേയിലേക്ക് ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിച്ചത്. ഇത് സൈന്യത്തിലെ വാര്‍ത്താവിനിമയത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചു. 1999ല്‍ സോജില മുതല്‍ ലേ വരെയുള്ള 300 കിലോമീറ്റര്‍ പ്രദേശത്തിന്റെ സുരക്ഷാ ചുമതലയില്‍ ഒരു ബ്രിഗേഡ് സൈന്യം (3000 പട്ടാളം) മാത്രമാണ് ഉണ്ടായിരുന്നത്. 14,000 മുതല്‍ 18,000 അടിവരെ ഉയരത്തിലുള്ള കുന്നുകളും മലകളും നിറഞ്ഞ പ്രദേശമാണ് കാര്‍ഗില്‍. ഇവിടെ സുരക്ഷ ഒരുക്കാനുള്ള ചുമതല ഈ സൈന്യത്തിനായിരുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ പാക്കിസ്ഥാന് ആദ്യ തിരിച്ചടി കൊടുത്തതും ഈ ബ്രിഗേഡിലെ സൈനികരായിരുന്നു. ഇന്ന് കാര്‍ഗില്‍ ഉള്‍പ്പെടുന്ന ലേ കേന്ദ്രമായി സൈന്യത്തിന്റെ ഒരു കോര്‍തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. 12 ബ്രിഗേഡുകളിലായി 30,000ല്‍ അധികം പട്ടാളം കാര്‍ഗിലില്‍ സുരക്ഷയൊരുക്കുന്നു. കൂടാതെ എല്ലാ സജ്ജീകരണങ്ങളോടുംകൂടി വ്യോമസേനയുടെ മൂന്ന് യൂണിറ്റുകളും കാര്‍ഗില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. 

മുമ്പ് ശൈത്യകാലത്ത് ബങ്കറുകള്‍ ഉപേക്ഷിച്ച് സേനകള്‍ പിന്നോട്ടുപോന്നിരുന്നു. ഇപ്പോള്‍ അതിര്‍ത്തി ബങ്കറുകളില്‍ കാവല്‍ കണ്ണുകളുമായി നമ്മുടെ സൈന്യം 365 ദിവസവും നിലയുറപ്പിക്കുന്നുണ്ട്. 1999ലെ ഇന്ത്യയല്ല 2019ലെ ഇന്ത്യ. ശക്തമായ ഭരണ സംവിധാനവും, സൈന്യവുമാണ് ഇന്നുള്ളത്. ശത്രുക്കള്‍ വരാനിടയുള്ള എല്ലാമാര്‍ഗങ്ങളിലും സൈന്യം ഉണ്ട്. ഏതുതരത്തിലുള്ള പ്രകോപനം ഉണ്ടായാലും അതിനെ ആ നിലക്ക് നേരിടാന്‍ സേന സജ്ജമാണ്. അതിര്‍ത്തികടന്നുള്ള സര്‍ജിക്കല്‍ സ്‌ട്രെക്കുകള്‍ക്ക് മാത്രമായി പ്രത്യേക കമാന്‍ഡോ വിഭാഗം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ രൂപംകൊണ്ടു. ആംമ്ഡ് ഫോഴ്‌സസ് സ്‌പെഷല്‍ ഓപ്പറേഷന്‍ ഡിവിഷന്‍ എന്നാണ് കമാന്‍ഡോ വിഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. കരസേനയിലെ പാരാ കമാന്‍ഡോ, വ്യോമസേനയിലെ ഗരുഡ് കമാന്‍ഡോ, നാവിക സേനയിലെ മര്‍ക്കോസ് കമാന്‍ഡോ എന്നീ വിഭാഗത്തില്‍നിന്ന് തെരഞ്ഞെടുത്തവരാണ് സ്‌പെഷല്‍ ടീമിലെ അംഗങ്ങള്‍. ഈ കമാന്‍ഡോ വിഭാഗത്തെ നയിക്കുന്നത് അശോക് കുമാര്‍ ഡിഗ്രയാണ്. 

പ്രതിരോധ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാവും സ്‌പെഷല്‍ ഫോഴ്‌സിന്റെ പ്രവര്‍ത്തനം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ സേനാവിഭാഗങ്ങള്‍ക്കിടയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കുന്ന ഒരു നിയമനം നടക്കാന്‍ പോവുകയാണ്. ഇപ്പോള്‍ കര, നാവിക, വ്യോമ സേനകള്‍ക്ക് പ്രത്യേകം മേധാവിമാരാണുള്ളത്. മൂന്ന് സേനകളെയും ഏകോപിപ്പിച്ചുകൊണ്ട് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന ഒറ്റ മേധാവിക്ക് കീഴിലാവും ഇന്ത്യന്‍ സേന. ഈ നിയമനം നടക്കുന്നതോടെ സേനകളുടെ ഏകോപനം നൂറ് ശതമാനത്തിലെത്തും. പിന്നെ ഏത് തരത്തിലുള്ള ഓപ്പറേഷനുകളും ഒരുനിമിഷം കൊണ്ട് നമുക്ക് ചെയ്യാന്‍ സാധിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.