ബെംഗളൂരു: കര്‍ണ്ണാടകയില്‍ വരാനിരിക്കുന്നത് വികസനത്തിന്റെ പൂക്കാലമാണെന്ന് പ്രതിപക്ഷ നേതാവ് ബി.എസ് യെദിയൂരപ്പ. എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാര്‍ നിലം പൊത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. കര്‍ണാടകത്തില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി വ്യക്തമാക്കി. ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുമെന്ന് മുരളീധര്‍ റാവു പറഞ്ഞു. കര്‍ണാടകത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറിയാണ് റാവു. യെദിയൂരപ്പയെ മുഖ്യമന്ത്രിയായി നിര്‍ദ്ദേശിക്കുമെന്നും ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് വ്യക്തമാക്കി.
ഇന്നു വൈകിട്ട് ആറു മണിക്ക് മുന്‍പ് വിശ്വാസ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കാനുള്ള സ്പീക്കറുടെ അന്ത്യശാസനം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് വൈകിട്ട് 7.30നാണ് വോട്ടെടുപ്പ് നടന്നത്. സഭയില്‍ ആറു വോ്ട്ടിനാണ് എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീണത്.
കഴിഞ്ഞ വ്യാഴാഴ്ചയാണു സഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. അതിനു ശേഷം സഭയിലും പുറത്തും നടന്നത് രാഷ്‌ട്രീയ നാടകങ്ങളായിരുന്നു. വോട്ടെടുപ്പ് നടത്താതെ ചര്‍ച്ച അനുവദിച്ച് ആറു ദിവസം പിന്നിട്ട ശേഷമാണ് വോട്ടെടുപ്പില്‍ സര്‍ക്കാര്‍ താഴെവീണത്. ഗവര്‍ണര്‍ നല്‍കിയ അന്ത്യശാസനവും സ്പീക്കറും സര്‍ക്കാരും പലതവണ തള്ളിയിരുന്നു.
16 വിമത എംഎല്‍എമാര്‍ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെ ഉണ്ടായ പ്രതിസന്ധിയാണ് കുമാര സ്വാമി സര്‍ക്കാരിനെ വിശ്വാസവോട്ടിലേക്കും അതുവഴി രാജിയിലേക്കും നയിച്ചത്. രാജിവെച്ച 12 എംഎല്‍എമാരും സഭയില്‍ എത്തിയിരുന്നില്ല. സഭയില്‍ എത്തില്ലെന്ന് ഇവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ കെ. സുധാകര്‍, ആനന്ദ് സിങ്, റോഷന്‍ ബെയ്ഗ് എന്നീ എംഎല്‍എമാരും വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ഇതോടെയാണ് സര്‍ക്കാര്‍ താഴെ വീണത്. വിമതര്‍ വിശ്വാസവോട്ടില്‍ പങ്കെടുകാത്തതിനെ തുടര്‍ന്ന് സ്പീക്കറും നാമനിര്‍ദ്ദേശം ചെയ്ത അംഗവും രാമലിംഗ റെഡ്ഢിയും ഉള്‍പ്പെടെയുള്ള അംഗങ്ങളാണ് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് ഉണ്ടായിരുന്നത്. വിശ്വാസവോട്ടെടുപ്പിനോട് അനുബന്ധിച്ച് നിയമസഭ മന്ദിരമായ വിധാന്‍ സൗധയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.ഒരു അഡീഷനല്‍ കമ്മിഷണര്‍, അഞ്ച് ഡപ്യൂട്ടി കമ്മിഷണര്‍, 20 അസിസ്റ്റന്റ് കമ്മിഷണര്‍മാരടക്കം 2000 ത്തോളം പോലീസ് ഉദ്യോഗസ്ഥര്‍ വിധാന്‍ സൗധയില്‍ എത്തിയിരിന്നത്.
















