Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആയുഷ്മാന്‍ ഭാരതിന്റെ അനൂകൂല്യം ആര്‍ക്ക്, എങ്ങനെ; വായിച്ചറിയാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2019, 05:28 pm IST
inIndia

2018 സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്. അല്ലെങ്കില്‍ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (PM-JAY). അംഗങ്ങളുടെ വയസോ, എണ്ണമോ നോക്കാതെ വര്‍ഷം അഞ്ചു ലക്ഷം രൂപയുടെ ചികിത്സാ ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്ന ദേശീയ ആരോഗ്യ പദ്ധതിയാണ് ഇത്. രാജ്യത്താകെ 10.74 കോടി കുടുംബങ്ങളിലുള്ള അമ്പതു കോടി ജനങ്ങള്‍ ഈ പദ്ധതിയുടെ പരിധിയില്‍ വരും. ആശുപത്രിയിലെ കിടത്തി ചികിത്സയും അതിനു മുമ്പും ശേഷവുമുള്ള ചികിത്സകളും പദ്ധതിയില്‍ ഉള്‍പ്പെടും

ശസ്ത്രക്രിയ, വിവിധ പരിശോധനാ ചെലവുകള്‍, മരുന്നുകള്‍, ആശുപത്രി യാത്ര തുടങ്ങിയ ചെലവുകള്‍ ഉള്‍ക്കൊള്ളുന്ന 1300 ആരോഗ്യ പാക്കേജുകള്‍ ഈ പദ്ധതിയുടെ കീഴില്‍ കവര്‍ ചെയ്യുന്നുണ്ട്. കൂടാതെ ഈ പദ്ധതിയില്‍ പെട്ടവര്‍ക്ക് ഹൃദയ ബൈപ്പാസ് ശസ്ത്രക്രിയ, മുട്ടു മാറ്റിവയ്‌ക്കല്‍ തുടങ്ങിയ ചികിത്സകള്‍ കേന്ദ്രസര്‍ക്കാരിന്റെ നിലവിലുള്ള സ്‌കീമുകളില്‍ നിന്നും 15 മുതല്‍ 20 ശതമാനം വരെ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കും. പദ്ധതിയുടെ പ്രയോജനം സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും തെരെഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളില്‍ നിന്നും ലഭ്യമാക്കും. ഈ പദ്ധതി ലഭ്യമായ ആശുപത്രികളില്‍ ‘ആയുഷ്മാന്‍ മിത്ര സഹായ കേന്ദ്രം’ ഉണ്ടായിരിക്കും. അവിടെ നിന്നും ഈ പദ്ധതിയിലെ തങ്ങളുടെ അര്‍ഹത ഗുണഭോക്താക്കള്‍ക്ക് പരിശോധിച്ച് അറിയാവുന്നതാണ്. ആധാര്‍ കാര്‍ഡ്, വോട്ടര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയില്‍ ഒന്ന് തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കാവുന്നതാണ്. 

ചികിത്സയ്‌ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ക്കാണ് സൗജന്യ ചികിത്സ ലഭിക്കുക. ആശുപത്രി പ്രവേശനത്തിനു തൊട്ടു മുമ്പും ശേഷവും ഉണ്ടാകുന്ന ചികിത്സാ ചെലവുകളും ആശുപത്രി വാസം ആവശ്യമില്ലാത്ത സര്‍ജറികളും നവജാത ശിശുക്കളുടെ ചികിത്സയും ഇന്‍ഷുറന്‍സ് പരിധിയിലുള്ള ആരോഗ്യസേവനങ്ങളില്‍ പെടും.  ഇതിനുള്ള അര്‍ഹത കണ്ടെത്തുന്നതിന് പല മാര്‍ഗങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനം സര്‍ക്കാരില്‍ നിന്നും അയച്ചു കിട്ടുന്ന ഇതുസംബന്ധിച്ചുള്ള കത്തിലെ ക്യൂ ആര്‍ കോഡ് ഉറപ്പു വരുത്തുകയാണ്. സര്‍ക്കാര്‍ പല മാര്‍ഗ്ഗങ്ങളില്‍ കൂടി ഗുണഭോക്താക്കളെ കണ്ടെത്തി പദ്ധതിയില്‍ ചേര്‍ക്കും. എന്നാല്‍ ജനങ്ങള്‍ സ്വന്തം നിലക്ക് കരുതിയിരിക്കേണ്ട ചില രേഖകള്‍ ഉണ്ട്. ബാങ്ക്  അക്കൗണ്ടാണ് അവയില്‍ പ്രധാനപ്പെട്ട ഒന്ന്. ഈ പദ്ധതിയില്‍ അംഗങ്ങളാക്കപ്പെടുന്നതിന് നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും കുടുംബങ്ങള്‍ക്ക് തമ്മില്‍ വ്യവസ്ഥകളില്‍ വ്യത്യാസമുണ്ട്. 

ഗ്രാമപ്രദേശത്തുള്ളവര്‍ക്കുള്ള വ്യവസ്ഥകള്‍ (ഇത് താഴെ കൊടുത്തിട്ടുള്ള വെബ്‌സൈറ്റില്‍ പരിശോധിക്കാവുന്നതാണ്)

https://mera.pmjay.gov.in/search/login 

1. താത്കാലിക ചുവരുകളും മേല്‍ക്കൂരകളുമുള്ള ഒറ്റമുറി വീടുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ 

2. 16 വയസ്സിനും 59 വയസ്സിനും മദ്ധ്യേ പ്രായമുള്ള അംഗങ്ങള്‍ ഇല്ലാത്ത കുടുംബങ്ങള്‍ 

3. സ്ത്രീകള്‍ കുടുംബനാഥകളായുള്ള, 16 വയസ്സിനും 59 വയസ്സിനും മദ്ധ്യേ പ്രായമുള്ള ആണുങ്ങള്‍ ഇല്ലാത്ത കുടുംബങ്ങള്‍

4. കുറഞ്ഞത് ഒരു അംഗപരിമിത വ്യക്തിയെങ്കിലുമുള്ളതും, എന്നാല്‍ ആരോഗ്യമുള്ള പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയെങ്കിലും ഇല്ലാത്തതുമായ കുടുംബം.

5. പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍

6. സ്വന്തമായി ഭൂമിയില്ലാത്തതും, വരുമാനത്തിന്റെ സിംഹഭാഗവും കൂലിപ്പണിയില്‍  നിന്നും നേടുന്നവരുമായ കുടുംബങ്ങള്‍

7. ഉപേക്ഷിക്കപ്പെട്ടവരും, ഭിക്ഷ കൊണ്ട്  ജീവിതം കഴിച്ചുകൂട്ടുന്നവരും

8. ശുചീകരണ തൊഴിലാളി കുടുംബങ്ങള്‍

9. ഗോത്രവര്‍ഗ്ഗ സമൂഹങ്ങള്‍

10. നിയമപരമായി മോചിപ്പിക്കപ്പെട്ട അടിമപണിക്കാര്‍ 

നഗരപ്രദേശത്തുള്ളവര്‍ക്കുള്ള വ്യവസ്ഥകള്‍ (പതിനൊന്ന് വിഭാഗങ്ങളിലുള്ളവരെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് )

1. ആക്രിസാധനങ്ങള്‍ ശേഖരിച്ചു ജീവിക്കുന്നവര്‍

2. ഭിക്ഷക്കാര്‍ 

3. ഗാര്‍ഹിക ജോലിക്കാര്‍

4. തെരുവ് കച്ചവടക്കാര്‍, ചെരുപ്പുകുത്തികള്‍ തുടങ്ങി തെരുവുകളില്‍ ജോലി ചെയ്ത് ജീവിക്കുന്നവര്‍

5.കെട്ടിടം പണിക്കാര്‍, പ്ലംബര്‍മാര്‍, കല്‍പണിക്കാര്‍, പെയിന്റര്‍, വെല്‍ഡര്‍, സെക്യൂരിറ്റി ഗാര്‍ഡ്, കൂലിപ്പണിക്കാര്‍, ചുമട്ടു തൊഴിലാളികള്‍ എന്നിവര്‍

6. തൂപ്പുകാര്‍, ശുചീകരണ തൊഴിലാളികള്‍, തോട്ടക്കാര്‍

7. ഗൃഹത്തില്‍ കേന്ദ്രീകരിച്ച് തൊഴിലെടുക്കുന്നവര്‍, കരകൗശല പണിക്കാര്‍,  തയ്യല്‍ക്കാര്‍ 

8. ഗതാഗത മേഖലയിലെ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, കണ്ടക്റ്റര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, വണ്ടിവലിക്കുന്നവര്‍, റിക്ഷാക്കാര്‍  

9.കടകളിലെ ഹെല്‍പ്പര്‍മാര്‍, ചെറുസ്ഥാപനങ്ങളിലെ പ്യൂണ്‍, വിതരണ തൊഴിലാളികള്‍, വെയിറ്റര്‍, അറ്റന്‍ഡന്‍ഡ്

10. ഇലക്ട്രീഷ്യന്‍, മെക്കാനിക്ക്, അസംബ്ലര്‍, റിപ്പയര്‍ പണിക്കാര്‍

11. അലക്കുകാര്‍, കാവല്‍ക്കാര്‍

പദ്ധതി ഗുണഭോക്താവാകാനുള്ള നിങ്ങളുടെ അര്‍ഹത സ്വയം പരിശോധിക്കാനുള്ള മാര്‍ഗ്ഗം

ടോള്‍ ഫ്രീ നമ്പറായ 14555 ലേക്ക് വിളിച്ച് വിവരങ്ങള്‍ അറിയാം 

1. താഴെ കൊടുക്കുന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ കൊടുക്കുക https://mera.pmjay.gov.in/search/login 

2. സൈറ്റില്‍  പ്രത്യക്ഷപ്പെടുന്ന ‘കാപ്ച്ച’ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്തിട്ട് വണ്‍ ടൈം പാസ് വേര്‍ഡിനായി ആവശ്യപ്പെടുക

3. നിങ്ങള്‍ ആദ്യം കൊടുത്ത മൊബൈല്‍ നമ്പറിലേക്ക് മെസേജായി ഒരു വണ്‍ ടൈം പാസ് വേര്‍ഡ് കിട്ടും. അത് സൈറ്റില്‍ കൊടുത്ത് പരിശോധന പൂര്‍ത്തിയാക്കുക. 

4. ഇത്രയും കഴിഞ്ഞാല്‍ വെബ് സെറ്റിന്റെ മറ്റൊരു പേജിലേക്ക് നയിക്കപ്പെടും. അവിടെ താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒന്ന് കൊടുത്തുകൊണ്ട് ഗുണഭോക്താവിന്റെ അര്‍ഹത പരിശോധിക്കാം. 

a. മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ റേഷന്‍ കാര്‍ഡ് നമ്പര്‍

b. സാമൂഹ്യ-സാമ്പത്തിക-ജാതി സെന്‍സസില്‍ ഉള്ള പേര്

c. രാഷ്‌ട്രീയ സ്വാസ്ഥ്യ ഭീമാ യോജനയുടെ URN (യൂണീക് റഫറന്‍സ് നമ്പര്‍)

5. ഇത്രയും കഴിഞ്ഞാല്‍ നിങ്ങളുടെ പേര് ഗുണഭോക്താവിന്റെ ലിസ്റ്റില്‍ ഉണ്ടെങ്കില്‍, പേജിന്റെ വലതു വശത്തായി കാണിക്കും. അവിടെയുള്ള ‘കുടുംബാംഗങ്ങള്‍’ എന്നെഴുതിയ ടാബില്‍ നിന്നും ഈ പദ്ധതിയില്‍ പേര് ചേര്‍ക്കപ്പെട്ടിട്ടുള്ള  ഗുണഭോക്താവിന്റെ കുടുംബാംഗങ്ങളുടെ വിശദാംശങ്ങളും കാണാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)
Kerala

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)
India

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

പുതിയ വാര്‍ത്തകള്‍

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.