ലഖ്‌നൗ:സോന്‍ഭദ്ര കൂട്ടക്കൊലക്കേസില്‍ കടുത്ത നടപടിയുമായി യുപി സര്‍ക്കാര്‍ മുന്നോട്ട് പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി കേസെടുക്കും.
ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ മൂന്ന് സ്ത്രീകളുള്‍പ്പടെ പത്ത് ആദിവാസികളെ ഗ്രാമത്തലവനും കൂട്ടാളികളും ചേര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച വെടിവച്ചുകൊന്നിരുന്നു.സംഭവത്തില്‍ ഇരുപത്തിമൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
രണ്ടുവര്‍ഷം മുമ്പ് ആരംഭിച്ച ഭൂമി തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കും വെടിവെയ്‌പ്പിലേക്കും കലാശിച്ചത്.ഇതേത്തുടര്‍ന്ന് പ്രധാന പ്രതി യാഗദത്ത് അടക്കം 29 പേര്‍ സംഭവത്തില്‍ അറസ്റ്റിലായി.17 പേര്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
1989-ല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കിയതുമുതലാണ് ഭൂമി പിടിച്ചെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഏറ്റവുമൊടുവില്‍ 36 ഏക്കര്‍ ഭൂമി പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്.
















