ന്യൂദൽഹി : ജൂലിയൻ അൽവാരസിന്റെ അതിശയകരമായ എക്സ്ട്രാ ടൈം ഗോൾ അർജന്റീനയെ എത്തിച്ചത് സെമിഫൈനലിൽ. 10 അംഗ സ്വിറ്റ്സർലൻഡിനെ 3-1 ന് പരാജയപ്പെടുത്തിയാണ് മെസിയും കൂട്ടരും സെമിയിൽ പ്രവേശിച്ചത്. വാശിയേറിയ അധിക സമയ പോരാട്ടത്തിനൊടുവിൽ അർജൻ്റീന 3-1 നാണ് സ്വിറ്റ്‌സർലൻഡിനെ തകർത്തത്. 112-ാം മിനിറ്റിലാണ് ജൂലിയൻ അൽവാരസ് അർജന്റീനയ്‌ക്ക് വേണ്ടി അത്ഭുതകരമായ ഗോൾ നേടി രക്ഷകനായത്.
കളി തുടങ്ങി പത്താം മിനുട്ടില്‍ തന്നെ അര്‍ജന്റീന സ്‌കോര്‍ ചെയ്തു. അലെക്‌സിസ് മാക് അലിസ്റ്ററുടെ തകര്‍പ്പന്‍ ഹെഡ്ഢറിലൂടെയായിരുന്നു ഗോള്‍. എന്നാല്‍, രണ്ടാം പകുതിയുടെ 22-ാം മിനുട്ടില്‍ ഡാന്‍ ഡോയെയിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡ് തിരിച്ചടിച്ചു. സമനില ഗോള്‍ വന്നതോടെ പോരാട്ടം കൂടുതല്‍ കനത്തു.
മത്സരത്തിന്റെ 72-ാം മിനുട്ടില്‍ ബ്രീല്‍ എംബോയിയോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് സ്വിസിന് തിരിച്ചടിയായി. പൂര്‍ണ സമയത്തും സമനിലയില്‍ കലാശിച്ചതിനെ തുടര്‍ന്ന് കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. പത്ത് പേരെയും വച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് പൊരുതിയെങ്കിലും 112-ാം മിനുട്ടില്‍ ജൂലിയന്‍ അല്‍വാരസ് ഗോളില്‍ അര്‍ജന്റീന വീണ്ടും ലീഡെടുത്തു. മത്സരം അവസാനിക്കാനിരിക്കേ ലോട്ടോരോ മാര്‍ട്ടിനെസ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.















