മുംബൈ: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഭരിക്കുന്ന കര്‍ണാടക സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കാന്‍ ആഗ്രഹിച്ചെന്ന് വിമത എംഎല്‍എമാര്‍. കഴിഞ്ഞ രണ്ടാഴ്ചയായി മുംബൈയില്‍ കഴിയുന്ന ഇവര്‍ മുംബൈയില്‍ വന്നത് മറ്റൊരു ഉദ്ദേശത്തിനുമല്ലെന്നും വ്യക്തമാക്കി.
തങ്ങളോടുള്ള കുമാരസ്വാമി സര്‍ക്കാരിന്റെ സമീപനത്തില്‍ സന്തുഷടല്ലായിരുന്നു. അതല്ലാതെ പണമോ മറ്റു കാര്യങ്ങളോ തങ്ങള്‍ക്ക് വേണ്ട. എല്ലാം ശരിയായി കഴിഞ്ഞാല്‍ ബെംഗളൂരുവിലേക്ക് മടങ്ങുമെന്നും എംഎല്‍എമാര്‍ പറഞ്ഞു.
കര്‍ണാടക നിയമസഭയില്‍ തിങ്കളാഴ്ച കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ വിശ്വാസ വോട്ട് നടക്കാനിരിക്കെയാണ് വിമത എംഎല്‍എമാരുടെ പരാമര്‍ശം.

















